പ്രബുദ്ധമെന്ന് നാം നിരന്തരം അഭിമാനിക്കുന്ന കേരളത്തി ന്റെ രാഷ്ട്രീയ അന്തരീക്ഷത്തിന് തീരാകളങ്കമായി മാറുക യാണ് ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന നേതാക്കളുടെ കൊലവിളി പ്രസംഗങ്ങൾ. സി.പി.എം നേതാവും മുൻ എം.എൽ.എയുമായ ടി.ഐ മധുസൂദനൻ നടത്തിയ പ്രകോപനപരമായ പ്രസംഗം, ജനാധിപത്യ മൂല്യങ്ങളെയും നിയമവ്യവസ്ഥയെയും പരസ്യമായി വെല്ലുവിളിക്കുന്നതാ ണ്. ഭരണഘടനാ സ്ഥാപനങ്ങളെയും നീതിപീഠത്തെയും പോലും വകവെക്കാതെ, എതിരാളികളെ കായികമായി നേ രിടുമെന്ന തരത്തിലുള്ള ഭീഷണികൾ ജനപ്രതിനിധിയായി രുന്ന വ്യക്തിയിൽ നിന്നുണ്ടാകുന്നത് അങ്ങേയറ്റം അപല പനീയമാണ്.
രാഷ്ട്രീയ എതിരാളികളെ ആശയപരമായി നേരിടുന്നതി ന്പകരം അക്രമത്തിന്റെയും ഭീഷണിയുടെയും പാത തിര ഞ്ഞെടുക്കുന്ന പ്രവണത സി.പി.എമ്മിന്റെ രാഷ്ട്രീയ ചരി ത്രത്തിൽ പുതിയതല്ല. അക്രമ രാഷ്ട്രീയത്തെ തള്ളിപ്പറയു ന്നതിന്പകരം, അത്തരം പ്രവണതകളെ പ്രോത്സാഹിപ്പിക്കു കയും പാർട്ടി വളർച്ചക്കായി ഉപയോഗപ്പെടുത്തുകയും ചെ യ്യുന്ന ശൈലിയാണ് പലപ്പോഴും കണ്ടുവരുന്നത്. നേതാ ക്കളുടെ ഇത്തരം പ്രസംഗങ്ങൾ അണികൾക്ക് നൽകുന്ന സന്ദേശം വളരെ അപകടകരമാണ്. നിയമവാഴ്ചയെ നോ ക്കുകുത്തിയാക്കി തെരുവിൽ നീതി നടപ്പാക്കാൻ ഇറങ്ങു ന്ന ആൾക്കൂട്ട മനഃസ്ഥിതിയെ വളർത്തിയെടുക്കാൻ മാത്ര മേ ഇത്തരം പ്രസ്താവനകൾ ഉപകരിക്കൂ.
നീതിപീഠത്തിന്റെ വിധികളെയും നിയമനടപടികളെയും മാനിക്കാൻ ഓരോ പൗരനും ബാധ്യസ്ഥനാണ്. എന്നാൽ, നിയമനിർമ്മാണ സഭയിൽ അംഗമായിരുന്ന ഒരാൾ തന്നെ കോടതികളെയും നിയമസംവിധാനങ്ങളെയും വെല്ലുവിളി ച്ച് സംസാരിക്കുന്നത് ജനാധിപത്യ വ്യവസ്ഥിതിയോടുള്ള അവഹേളനമാണ്. രാഷ്ട്രീയ മേൽക്കോയ്മയുടെ ഹുങ്കിൽ എന്തും വിളിച്ചുപറയാമെന്ന ധാർഷ്ട്യം ജനാധിപത്യ സമു ഹത്തിന് ഒരിക്കലും ഉൾക്കൊള്ളാൻ സാധിക്കില്ല. കണ്ണൂർ ഉൾപ്പെടെയുള്ള മേഖലകളിൽ രാഷ്ട്രീയ സംഘർഷങ്ങൾക്ക് അയവുവരുന്നുവെന്ന് സമൂഹം ആശ്വസിക്കുമ്പോഴാണ്, വീണ്ടും അക്രമത്തിന് ആഹ്വാനം നൽകുന്ന തരത്തിലുള്ള പ്രസംഗങ്ങൾ ഉത്തരവാദിത്തപ്പെട്ടവരിൽ നിന്ന് ഉയരുന്നത്. ഇത് സമാധാന അന്തരീക്ഷം തകർക്കാനും നാടിനെ വീണ്ടും രക്തച്ചൊരിച്ചിലിലേക്ക് തള്ളിയിടാനും മാത്രമേ ഇടയാക്കൂ.
പ്രകോപനപരമായ പ്രസംഗങ്ങൾ ഉയരുമ്പോൾ, തെറ്റ് തിരുത്താനും അണികളെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കാനുമാണ് ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനം ശ്രമിക്കേണ്ടത്. എന്നാൽ, മധുസൂദനൻ്റെ കൊലവിളി പ്രസംഗത്തെ തള്ളിപ്പറയുന്നതിനും നിരുത്സാഹപ്പെടുത്തു ന്നതിനും പകരം, അതിനെ വെള്ളപൂശാനും ന്യായീകരി ക്കാനും സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് മുന്നോട്ടുവരുന്നത് ജനാധിപത്യ സമൂഹത്തോടുള്ള വെല്ലുവിളിയാണ്. അക്രമ രാഷ്ട്രീയത്തെ തള്ളിപ്പറയുന്നതിന് പകരം, അതിനെ പ്രത്യയശാസ്ത്രപരമായും സംഘടനാപര മായും ന്യായീകരിക്കുന്ന സമീപനം പാർട്ടിയുടെ നിലപാ ടുകളിലെ അപകടകരമായ തുടർച്ചയെയാണ് കാണിക്കു ന്നത്. “പ്രതിരോധം’ എന്ന ഓമനപ്പേരിൽ അക്രമങ്ങളെ സാധൂകരിക്കുമ്പോൾ, അത് അണികൾക്ക് നൽകുന്ന തെറ്റായ സന്ദേശം ചെറുതല്ല. നിയമവാഴ്ചയെയും നീതിപീഠത്തെയും മാനിക്കേണ്ട പ്രസ്ഥാനത്തിൻ്റെ ജില്ലാ നേതൃത്വത്തിൽ നിന്നുതന്നെ ഇത്തരം ന്യായീകരണങ്ങൾ ഉണ്ടാകുന്നത്, അക്രമങ്ങൾക്ക് പാർട്ടി നൽകുന്ന മൗനാനുവാദത്തെയും പ്രോത്സാഹനത്തെയുമാണ് വ്യക്തമാക്കുന്നത്. രാഷ്ട്രീയ സംഘർഷങ്ങളും അക്രമങ്ങളും പാർട്ടിയുടെ വളർച്ചക്കും നിലനിൽപ്പിനും സഹായകമാകുമെന്ന് കരുതുന്ന മനഃസ്ഥി തിയാണ് ഇത്തരം ന്യായീകരണങ്ങൾക്ക് പിന്നിലുള്ളത്. എ ന്നാൽ, കാലം മാറിയതും ജനാധിപത്യ ബോധമുള്ള സമു ഹം അക്രമ രാഷ്ട്രീയത്തെ എത്രത്തോളം വെറുക്കുന്നുവെന്നതും നേതൃത്വം തിരിച്ചറിയേണ്ടതുണ്ട്. കായികബലത്തി ലൂടെയും ഭീഷണിയിലൂടെയും എതിരാളികളെ നിശ്ശബ്ദരാ ക്കാമെന്ന വ്യാമോഹം വിലപ്പോകില്ലെന്ന് ഇവർ ഓർക്കേ ണ്ടതുണ്ട്.
അരിയിൽ ഷുക്കൂർ വധക്കേസിൽ എറണാകുളം പ്രത്യേ ക സി.ബി.ഐ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച ഏഴ് പ്രതികളെ ജയിലിലേക്ക് മാറ്റുമ്പോൾ പ്രവർത്തകർ അഭിവാദ്യമർപ്പിച്ചതും കണ്ണൂർ സെൻട്രൽ ജയിലിന് മുന്നിൽ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് ഉൾപ്പെടെയുള്ള നേതാ ക്കളും പ്രവർത്തകരും മുദ്രാവാക്യം വിളിച്ച് വരവേറ്റതും തു ടർന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ജയിലിലെത്തി പ്രതികളെ സന്ദർശിച്ചതും കേരള രാഷ്ട്രീയത്തിൽ വ ലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ച അവ സരത്തിൽ തന്നെയാണ് കൊലവിളി പ്രസംഗവും അതിനെ ന്യായീകരിക്കലും. 14 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതിപീഠം കൊലക്കുറ്റം സ്ഥിരീകരിച്ച് ശിക്ഷിച്ച പ്രതികളെ, മുഷ്ടി ചുരുട്ടി അഭിവാദ്യം ചെയ്തും മുദ്രാവാ ക്യങ്ങൾ വിളിച്ചും യാത്രയാക്കുന്നത് കോടതിവിധിയോടും രാജ്യത്തെ നിയമവ്യവസ്ഥയോടുമുള്ള പരസ്യമായ വെല്ലു വിളിയാണ്. പാർട്ടിക്ക് വേണ്ടി ഏതറ്റം വരെയും പോകുന്നവരെ, അവർ കൊടുംകുറ്റവാളികളായി ശിക്ഷിക്കപ്പെട്ടാൽ പോലും നേതൃത്വം കൈവിടില്ല എന്ന വ്യക്തമായ ഉറപ്പാ ണ് ഇതിലൂടെ അണികൾക്ക് നൽകുന്നത്. ഉന്നത നേതാക്കളുടെ ജയിൽ സന്ദർശനവും സ്വീകരണവും കുറ്റകൃത്യ ങ്ങൾക്കുള്ള പാർട്ടിയുടെ അംഗീകാരമാണ്. രാഷ്ട്രീയ എ തിരാളികളെ ഇല്ലാതാക്കുന്നത് വീരകൃത്യമായി ചിത്രീകരി ക്കാനും ശിക്ഷിക്കപ്പെടുന്നവർക്ക് വീരപരിവേശം നൽകാനുമുള്ള ശ്രമമായാണ് ഇത് വിലയിരുത്തപ്പെടുക. ഭാവിയിലും സമാനമായ അക്രമങ്ങളിലേക്ക് പ്രവർത്തകരെ പ്രേരിപ്പിക്കാൻ ഇത്തരം പ്രവൃത്തികൾ ഇടയാക്കും. കുറ്റകൃത്യത്തിന് ഇരയായ യുവാക്കളുടെ കുടുംബത്തിന്റെ വേദനയേ ക്കാൾ പാർട്ടിക്ക് വലുത് പ്രതികളുടെ മനോവീര്യമാണെന്ന പ്രതീതിയാണ് ഇത്തരം പരസ്യമായ ഐക്യദാർഢ്യ പ്ര കടനങ്ങൾ സമൂഹത്തിൽ സൃഷ്ടിക്കുന്നത്.
 അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും അതിനെ ന്യായീകരിക്കുന്നതും ജനാധിപത്യ കേരളത്തിന് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ്. പ്രകോപനങ്ങൾക്കും ന്യായീകരണങ്ങൾക്കും അപ്പുറം, സമാധാനത്തിന്റെയും നിയമവാഴ്ചയുടെയും പാത സ്വീകരിക്കാൻ പാർട്ടി നേതൃത്വം തയ്യാറാകുമോ എന്നതാണ് സമൂഹം ഉറ്റുനോക്കു ന്നത്. ഇത്തരം പ്രകോപനപരമായ പ്രസംഗങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കാൻ പൊലീസും ഭരണകൂടവും തയ്യാറാകണം. അക്രമരാഷ്ട്രീയത്തെയും കൊ ലവിളി പ്രസംഗങ്ങളെയും തള്ളിപ്പറയാൻ സി.പി.എം നേ തൃത്വവും തയ്യാറാകേണ്ടതുണ്ട്. അല്ലാത്തപക്ഷം, ജനാധിപത്യ കേരളത്തിന്റെ ചരിത്രത്തിൽ ഇതൊരു കറുത്ത അധ്യായമായി തന്നെ അവശേഷിക്കും.


