ഏഷ്യാ കപ്പ് റൈസിംഗ് സ്റ്റാർസ് 2026ലെ ഗ്രൂപ്പ് ഘട്ടത്തിലെ നിർണായക മത്സരത്തിൽ വൈഭവ് സൂര്യവംശിയുടെ ഡബിൾ സെഞ്ച്വറി കരുത്തിൽ യു.എ.ഇക്കെതിരെ ഇന്ത്യയ്ക്ക് 6 വിക്കറ്റിന്റെ തകർപ്പൻ വിജയം നേടി. ആദ്യം ബാറ്റ് ചെയ്ത യു.എ.ഇ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 249 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ വൈഭവിന്റെ കരുത്തിൽ ഇന്ത്യ വിജയം പിടിച്ചെടുത്തു.
53 പന്തുകളിൽ നിന്നും 204 റൺസ് അടിച്ചെടുത്താണ് സൂര്യവംശി വെടിക്കെട്ട് ഇന്നിങ്സ് നടത്തിയത്. 28 കൂറ്റൻ സിക്സുകളും 7 ഫോറുകളും അടങ്ങുന്നതാണ് വൈഭവിന്റെ പ്രകടനം.
മത്സരത്തിൽ ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരു ഇന്നിംഗ്സിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന താരമായി വൈഭവ് ചരിത്രം എഴുതി. ഓസ്ട്രേലിയൻ താരം മാത്യു ഷോർട്ടിന്റെ റെക്കോർഡ് ആണ് വൈഭവ് തകർത്തത്. 2018ൽ വെസ്റ്റേൺ ഓസ്ട്രേലിയക്ക് വേണ്ടി 23 സിക്സുകൾ ആണ് താരം അടിച്ചത്.
മത്സരത്തിൽ തുടക്കം മുതലേ തകർത്തടിച്ച വൈഭവ് അനായാസമാണ് സെഞ്ച്വറി തികച്ചത്. വെറും 28 പന്തുകളിൽ നിന്നുമാണ് താരം മൂന്നക്കം കടന്നത്. സെമിഫൈനൽ പ്രവേശനം ഉറപ്പാക്കാൻ വിജയം അനിവാര്യമായ മത്സരത്തിൽ ഇന്നിംഗ്സ് വൈഭവ് തുടക്കം മുതൽ യു.എ.ഇ ബൗളർമാരെ കടന്നാക്രമിക്കുകയായിരുന്നു.


