ന്യൂസിലാൻഡിനെതിരെയുള്ള ടെസ്റ്റ് മത്സരത്തിൽ സെഞ്ച്വറിക്കരികെ വീണ് ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ. 146 പന്തിൽ 98 റൺസ് സെഞ്ച്വറിയിലേക്ക് മുന്നേറുന്ന സമയത്തിനിടെ ജേക്കബ് ഡഫിയുടെ പന്തിൽ ഗിൽ മടങ്ങിയത്.
ടെസ്റ്റിൽ സേനാ രാജ്യങ്ങളിൽ 90കളിൽ പുറത്താവുന്ന നാലാമത്തെ ഇന്ത്യൻ ക്യാപ്റ്റനാണ് ഗിൽ. 2002 നോട്ടിങ്ഹാമിൽ സൗരവ് ഗാംഗുലിയാണ് ആദ്യമായി ഈ നിർഭാഗ്യം നേരിട്ടത്. പിന്നീട് 2010 സെഞ്ചുറിയനിൽ എം.എസ് ധോണിയും 2018ൽ നോട്ടിങ്ഹാമിൽ വിരാട് കോലിയും 90കളിൽ പുറത്തായി.
മത്സരത്തിന്റെ മൂന്നാം ദിവസം കെ.എൽ രാഹുൽ 136 റൺസ് നേടി ഇന്ത്യയ്ക്ക് നിരയിൽ തിളങ്ങിയപ്പോൾ യശ്വസി ജെയ്സ്വാൾ 85 റൺസും ദേവദത്ത് പടിക്കൽ 80 റൺസും നേടി. വിക്കറ്റ് കീപ്പർ പന്ത് 55 റൺസ് നേടി പുറത്താവാതെ ക്രീസിൽ ഉണ്ട്.
മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 486 റൺസ് എന്ന ശക്തമായ നിലയിലാണ്. ന്യൂസിലൻഡിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 368 റൺസിനെതിരെ ഇന്ത്യയ്ക്ക് നിലവിൽ 118 റൺസിന്റെ നിർണ്ണായക ലീഡുണ്ട്. ന്യൂസിലാൻഡിന് വേണ്ടി ഹെൻറി നിക്കോൾസ്, ഗ്ലെൻ ഫിലിപ്സ് എന്നിവർ സെഞ്ച്വറി നേടി.
ജസ്പ്രീത് ബുംറ നാല് വിക്കറ്റുകൾ നേടി ഇന്ത്യൻ നിരയിൽ തിളങ്ങിയപ്പോൾ ആകാശ് ദീപ് മൂന്ന് വിക്കറ്റുകളും വീഴ്ത്തി.


