മാഞ്ചസ്റ്റർ യുനൈറ്റഡ് എന്ന വിഖ്യാത ഇംഗ്ലീഷ് ക്ലബിന്റെ പരിശീലക സ്ഥാനത്ത് മാറ്റമുണ്ടാവുമോ…? ഇന്ന് ക്ലബിന്റെ ഉടമ സർ ജിംരാറ്റ് ക്ലിഫെ, പ്രധാന എക്സിക്യൂട്ടീവ് അംഗങ്ങളായ ഉമർ ബെ റാദ, ജെയ്സൺ വിൽകോക്സ് എന്നിവരെല്ലാം പങ്കെടുക്കുന്ന അതിനിർണായക യോഗത്തിലെ പ്രധാന അജണ്ട ഹെഡ് കോച്ച് മൈക്കൽ കാരിക്കിന് തുടരാൻ അവസരം നൽകണമോ അതോ പുതിയ കോച്ചിനെ പരീക്ഷിക്കണമോ എന്നതാണ്. മൊണാക്കോയിലെ യോഗത്തിൽ കാരിക്കിന് അനുകൂലമായി വെളുത്ത പുക ഉയരാൻ സാധ്യത കുറവാണെന്നാണ് റിപ്പോർട്ടുകൾ.
കാരണം പ്രീമിയർ ലീഗ് സീസൺ പകുതി പിന്നിടുന്നതിന് മുമ്പ് തന്നെ യുനൈറ്റഡിന്റെ അവസ്ഥ പരിതാപകരമാണ്. ഈ വാരത്തിലും ജയിക്കാനാവാതെ ടീം തളർന്ന കാഴ്ച്ചയിൽ നാണക്കേടിന്റെ നടുമുറ്റത്താണ് ടീം. 20 ടീമുകൾ മൽസരിക്കുന്ന പ്രീമിയർ ലീഗിൽ തരം താഴ്ത്തൽ കടമ്പയായ പതിനെട്ടാം സ്ഥാനത്ത് നിൽക്കുന്നത് ഒരു കാലത്ത് ലോക ഫുട്ബോൾ അടക്കിവാണ ക്ലബാണ്. പത്ത് മൽസരങ്ങളിൽ ആകെ ഒരു വിജയം. അഞ്ച് സമനിലകൾ, നാല് തോൽവി. മൊത്തം സമ്പാദ്യം എട്ട് പോയിന്റ്. സമിപകാലത്തൊന്നും കാണാത്ത തരത്തിലുളള അതിദയ നീയത. ടേബിളിൽ യുനൈറ്റഡിന് താഴെയുള്ളത് ആകെ രണ്ട് ടീമുകൾ മാത്രമാണ്- പത്ത് കളികളിൽ എട്ടിൽ നിൽക്കുന്ന സതർലൻഡും 10ൽ ഏഴിൽ നിൽക്കുന്ന കൃസ്റ്റൽ പാലസും. എന്നാൽ അവസാന സ്ഥാനങ്ങളിൽ നിൽക്കുന്ന ഇവർക്ക് രണ്ട് പേർക്കും യുനൈറ്റഡിന് ഇല്ലാത്ത ഒരു അംഗീകാരമുണ്ട്-അവർ ഇതിനകം രണ്ട് കളികൾ ജയിച്ചിരിക്കുന്നു. സീസണിൽ തൊട്ടതെല്ലാം പിഴച്ചവരാണ് യുനൈറ്റഡ്.
പ്രീമിയർ ലീഗിൽ മാത്രമല്ല ചാമ്പ്യൻസ് ലീഗിലും തോൽവികളുടെ പരമ്പരകളായിരുന്നു. ഇടക്കാലത്തിന് ശേഷമാണ് യൂറോപ്പിലെ വലിയ വേദിയിൽ യുനൈറ്റഡ് പ്രത്യക്ഷപ്പെട്ടതെങ്കിൽ തോറ്റതാവട്ടെ കോമോയെ പോലുള്ള ഇറ്റലിയിലെ കന്നിക്കാരോടും. സീസൺ ഇനിയും ബാക്കി നിൽക്കവെ ഇപ്പോൾ തന്നെ കാരിക്കിൻ്റെ കാര്യത്തിൽ തീരുമാനം നല്ലതാണെന്ന വാദിക്കുന്നവരിൽ പ്രധാനികൽ സീനിയർ താരങ്ങൾ തന്നെയാണ്. ബ്രുണോ ഫെർണാണ്ടസിനെ പോലുള്ള കളിക്കാർ ഇടഞ്ഞ് നിൽക്കുക മാത്രമല്ല ലഭിക്കുന്ന വേദികളിലെല്ലാം കോച്ചിനെ കുറ്റപ്പെടുത്തുന്നു. ലിസാൻഡ്രോ മാർട്ടിനസെന്ന അർജന്റീനക്കാരൻ
സീനിയറും കോച്ചുമായി നല്ല ബന്ധത്തില്ലല്ല. ഇത് വരെ കാരിക്കിനൊപ്പം നിന്നവരാണ് ക്ലബിന്റെ ദൈനംദിന കാര്യങ്ങൾ നിയന്ത്രിക്കുന്ന ഉമർ ബെറാദയും 080 സൺ വിൽ കോക്സും. എന്നാൽ ഇപ്പോൾ അവരും കോച്ചിനെതിരെയാണെന്നാണ് ബി.ബി.സി റിപ്പോർട്ടുകൾ. കാരിക്കിനെ പുറത്താക്കുന്ന പക്ഷം പുതിയ അമരക്കാരനായി വരുന്നവരുടെ പേരുകളും ഇംഗ്ലീഷ് മാധ്യമങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. എഡി ഹോവ്, ജൂലിയൻ നഗൽസ്മാൻ, അൻറോണിയോ കോണ്ട്, മൗറിസിയോ പൊച്ചറ്റിനോ എന്നി വരുടെ പേരുകൾക്കാണ് മുൻതൂക്കം.
പ്രീമിയർലീ ഗിൽ വമ്പൻ വിജയങ്ങൾ തുടരുന്ന കോച്ച് ഫാബി യാൻ ഹർസല റുടെ പേരും മു ൻപന്തിയിലുണ്ട്. ജർമനിയിൽ നിന്നുള ള 33-കാരനായ യുവ കോച്ചാണ് ബുണ്ടൽസ് ലീഗിൽ സെന്റ് പൗളി ക്ലബിനെ മുൻനിരയിലെത്തിച്ചത്. 2024ൽ അവിടെ നിന്നുമാണ് ബ്രൈട്ടൺ അദ്ദേഹത്തെ പ്രീമിർ ലീഗിലേക്ക് ക്ഷണിച്ചത്. നിലവിലെ ടേബിളിൽ ആഴ്സനലിന് പിറകിൽ ബ്രൈട്ടൺ രണ്ടാമത് നിൽക്കുമ്പോൾ ഫാബിയാനെ ബ്രൈട്ടൺ വിട്ടുകൊടുക്കില്ല.
മൈക്കൽ കാരിക്കിനെ നിലയിലാക്കയത്തിലേക്ക് ഓടിച്ചത് കോമോ എന്ന ഇറ്റാലിയൻ ക്ലബാണ്. ചാമ്പ്യൻസ് ലീഗിൽ 4-1 നായിരുന്നു അവർ യുനൈറ്റഡിനെ തകർത്തത്. ആ ടീമിനെ പരിശീലിപ്പിക്കുന്നതാവട്ടെ ഫുട്ബോൾ ലോകത്തിന് സുപരിചിതനായ സെസ്ക് ഫാബ്രിഗസ് എന്ന സ്പാനിഷ് മധ്യനിരക്കാരനും. മുമ്പ് പ്രീമിയർ ലീഗിൽ ചെൽസിക്കായി കളിച്ച പാരമ്പര്യവും ഫാബ്രിഗസിനുണ്ട്.
അദ്ദേഹത്തിന്റെ പേരും യുനൈറ്റഡ് പരിശീലക പദിവിയിലേക്ക് ഉയരുന്നുണ്ട്. രണ്ട് സീസൺ മുമ്പ് ഇറ്റാലിയൻ സിരിയ ബി ഡിവിഷൻ ക്ലബായ കോമോയെ ഒന്നാം ഡിവിഷനിലെത്തിച്ചതും യുനൈറ്റഡിനെ പോലെ പ്രബലരെ തകർക്കാൻ പ്രാപ്തരാക്കി ടീമിനെ മാറ്റിയതും ഫാബ്രിഗസിന്റെ അനുഭവ സമ്പത്താണ്.


