അണ്ടർ 19 ഏഷ്യ കപ്പിൽ നേപ്പാളിനെതിരെ ഇന്ത്യക്ക് 10 വിക്കറ്റുകളുടെ തകർപ്പൻ വിജയം. നേപ്പാൾ നേടിയ 129 റൺസിന്റെ വിജയലക്ഷ്യം ഇന്ത്യൻ യുവനിര 19 ഓവറിൽ മറികടന്നു.
ഇന്ത്യൻ ഇതിഹാസം വിരേന്ദർ സെവാഗിന്റെ മകൻ ആര്യവീറിന്റെയും ലക്ഷ്യ റായ് ചന്ദാനിയുടെ അർദ്ധ സെഞ്ച്വറി മികവിലാണ് ഇന്ത്യയുടെ വിജയം.
52 പന്തുകളിൽ നിന്നും 70 റൺസ് നേടിയാണ് ആര്യവീർ തിളങ്ങിയത്. 7 ഫോറുകളും 4 സിക്സുകളും അടങ്ങുന്നതാണ് ഇന്നിംഗ്സ്. ലക്ഷ്യ റായ് ചന്ദാനി 63 പന്തിൽ 53 റൺസും സ്വന്തമാക്കി. 7 ഫോറുകളാണ് താരം നേടിയത്.
ഇന്ത്യൻ ബൗളിങ്ങിൽ ഇഷാൻ സൂദ്, അർജുൻ രാജ്പുത് എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ നേടി തിളങ്ങി.
ആദ്യം ബാറ്റ് ചെയ്ത നേപ്പാളിന് വേണ്ടി മികച്ച ചെറുത്തുനിൽപ്പ് നടത്തിയത് ദർഷ് സോണർ ആണ് 43 റൺസാണ് താരം നേടിയത്. നാല് താരങ്ങളാണ് പൂജ്യത്തിന് മടങ്ങിയത്.
Comments


