ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തിൽ ന്യൂസിലാൻഡ് 185 റൺസിന് പുറത്ത്. ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ഇന്ത്യ കിവികളെ എറിഞ്ഞു വീഴ്ത്തുകയായിരുന്നു.
ഇന്ത്യൻ ബൗളിംഗിൽ അർഷ്ദീപ് സിംഗ് നാല് വിക്കറ്റുകളും ഗുർനൂർ ബ്രാർ മൂന്ന് വിക്കറ്റും അൻഷുൽ കാംബോജ് രണ്ട് വിക്കറ്റുകളും നേടിയപ്പോൾ കിവീസ് തകർന്നു.
ന്യൂസിലാൻഡ് ബാറ്റിംഗിൽ ടിം സൈഫർട്ട് 38 റൺസും ബ്ലെയർ ടിക്നർ 34 റൺസും നേടി മികവ് പുലർത്തി. ഗ്ലെൻ ഫിലിപ്സ് 30 റൺസും ഡാറിൽ മിച്ചൽ 28 റൺസും നേടി തിളങ്ങി.
പതിനൊന്നാം നമ്പറിൽ ഇറങ്ങി മികച്ച പ്രകടനം പുറത്തെടുത്ത ബ്ലെയർ ടിക്നർ ന്യൂസിലാൻഡ് നിരയിൽ അവസാനം വരെ പൊരുതുകയായിരുന്നു. നാല് സിക്സുകളാണ് താരം അടിച്ചെടുത്തത്.
ഏകദിനത്തിൽ രണ്ട് തവണയാണ് പതിനൊന്നാം നമ്പർ പൊസിഷനിൽ ഇറങ്ങിയ ഒരു താരം ഇന്ത്യക്കെതിരെ രണ്ടിലധികം സിക്സുകൾ നേടുന്നത്. 2003ൽ ഇതിന് മുമ്പ് മൂന്ന് സിക്സുകൾ മുൻ ന്യൂസിലാൻഡ് താരം ഷെയ്ൻ ബോണ്ട് ഇന്ത്യക്കെതിരെ ഈ പൊസിഷനിൽ നേടിയിരുന്നു.
അതേസമയം, കിവികൾക്കെതിരെയുള്ള ടി-20 പരമ്പര ഇന്ത്യയാണ് വിജയിച്ചത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും ഇന്ത്യ വിജയിച്ചപ്പോൾ അവസാന രണ്ട് മത്സരങ്ങളിൽ കിവീസ് ആശ്വാസ വിജയവും സ്വന്തമാക്കി.


