മുംബൈ: രഞ്ജി ക്രിക്കറ്റിൽ മിസോറാം ബാറ്റർ ചിൻമയി സുതാർ റൺ വേട്ട തുടരുകയാണ്. മണിപ്പൂരിനെതിരായ ആദ്യ മൽസരത്തിന്റെ രണ്ട് ഇന്നിംഗ്സുകളിൽ നിന്നുമായി 35,99 റൺസ് എന്നിങ്ങനെ സ്വന്തമാക്കിയ സുതാർ നാഗാലൻഡിനെ തിരെ 517 പന്തിൽ നിന്നും 400 റൺസ് സ്വന്തമാക്കി ചരിത്രമെഴുതിയിരുന്നു.
മേഘാലയക്കെതിരായ മൽസരത്തിലും സുതാറിന് സെഞ്ച്വറി മികവുണ്ടായിരുന്നു. 125 റൺസാണ് അദ്ദേഹം സ് ക്കോർ ചെയ്തിരിക്കുന്നത്. അതായത് നാല് രഞ്ജി ഇന്നിംഗ്സുകളിൽ നിന്ന് മാത്രം യുവ ബാറ്ററുടെ സമ്പാദ്യം 659 റൺസാണ്.
നൂറ്റാണ്ട് പഴക്കമുള്ള വില്ല്യം പോൻ സ്ഫോർഡിന്റെ 616 റൺസ് എന്ന റെക്കോർഡാണ് (നാല് ഇന്നിംഗ്സുകളിൽ നിന്ന് ഏറ്റവും കൂടുതൽ റൺസ്) സുതാർ പഴങ്കഥയാക്കിയത്. ഇപ്പോൾ അരുണാചലിനെതിരെ പുരോഗമിക്കുന്ന മൽസരത്തിലും സുതാറിന് സെഞ്ച്വറിയുണ്ട്. പുറത്താവാതെ 135 റൺസാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.


