കാലിക്കറ്റ് സര്‍വ്വകലാശാല ക്യാംപസ് യൂണിയന് തിരഞ്ഞെടുപ്പില്‍ യുഡിഎസ്എഫ് നടത്തിയ ചരിത്ര മുന്നേറ്റത്തില്‍ വിളറി പൂണ്ട് വ്യാപക അക്രമമാണ് എസ്എഫ്ഐ ക്യാമ്പസില്‍ അഴിച്ച് വിട്ടതെന്ന് സംസ്ഥാന പ്രസിഡണ്ട് ഷറഫുദ്ധീന്‍ പിലാക്കല്‍ ജനറല്‍ സെക്രട്ടറി സ്വാഹിബ് മുഹമ്മദ് എന്നിവര്‍ അറിയിച്ചു.
പോളിംഗ് ആരംഭിച്ചത് മുതല്‍ യുഡിഎസ്എഫ് നേതാക്കള്‍ക്ക് നേരെ ക്യാമ്പസിലെ പല ഇടങ്ങളിലും എസ്എഫ്ഐ സംസ്ഥാന നേതാക്കന്മാരുടെ നേതൃത്വത്തില്‍ വ്യാപകമായ അക്രമം നടക്കുകയുണ്ടായി.
ക്യാമ്പസ് യൂണിയന് തിരഞ്ഞെടുപ്പില്‍ ജനാധിപത്യ രീതിയില്‍ മത്സരിച്ച യുഡിഎസ്എഫ് നേതാക്കന്മാരെ കല്ലുകളും മാരക ആയുധങ്ങളുമായാണ് വിവിധ ജില്ലകളില്‍ നിന്ന് എത്തിയ എസ്എഫ്ഐ ഡിവൈഎഫ്ഐ ഗുണ്ടകളുടെ നേതൃത്വത്തില്‍ അക്രമിച്ചത്.
എസ്എഫ്ഐ അക്രമത്തില്‍ പരിക്കേറ്റ യുഡിഎസ്എഫിന്റെ നേതാക്കള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുവാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന എസ്എഫ്ഐ അക്രമരാഷ്ട്രീയം അവസാനിപ്പിക്കാന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രതിരോധം തീര്‍ക്കുമെന്ന് എംഎസ്എഫ് നേതാക്കള്‍ പറഞ്ഞു.


