സിംബാബ്വെ വനിതാ ടീമിനെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 9 വിക്കറ്റിന്റെ ജയം. വഡോദരയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ 197 റൺസിന് പുറത്തായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ഏകദിനത്തിലും ക്യാപ്റ്റനായുള്ള ആദ്യ മത്സരം തന്നെ വിജയത്തോടെ തുടങ്ങിയിരിക്കുകയാണ് സ്മൃതി മന്ദാനയും സംഘവും.
സെഞ്ച്വറി നേടിയ പ്രതിക റാവലാണ് ഇന്ത്യയുടെ വിജയശിൽപി. 96 പന്തിൽ പുറത്താവാതെ 100 റൺസാണ് താരം നേടിയത്, 15 ഫോറുകൾ അടങ്ങുന്നതായിരുന്നു ഇന്നിംഗ്സ്. ഷെഫാലി വർമ്മ അർധ സെഞ്ച്വറി സ്വന്തമാക്കി. 33 പന്തിൽ 5 ഫോറുകളും 4 സിക്സുകളും ആണ് താരം നേടിയത്. ക്യാപ്റ്റൻ സ്മൃതി മന്ദാന 32 റൺസും സ്വന്തമാക്കി ടീമിന്റെ വിജയത്തിൽ പങ്കാളിയായി.
ഇന്ത്യൻ ബൗളിങ്ങിൽ ശ്രീ ചരണി നാല് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ക്രാന്തി ഗൗഡ് മൂന്ന് വിക്കറ്റും സ്വന്തമാക്കി. ദീപ്തി ശർമ്മ രണ്ട് വിക്കറ്റും ഷെഫാലി ഒരു വിക്കറ്റും നേടി.


