ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങളുള്ള മൾട്ടി-ഫോർമാറ്റ് എവേ പരമ്പരയ്ക്ക് ടീം ഇന്ത്യ ഇറങ്ങിയിരിക്കുകയാണ്.ഒക്ടോബർ 22 വ്യാഴാഴ്ച ക്രൈസ്റ്റ്ചർച്ചിലെ ഹാഗ്ലി ഓവലിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തോടെ ആവേശകരമായ ടി20 പരമ്പരയ്ക്ക് തുടക്കമിട്ടിയിരിക്കുന്നതാണ്.
ന്യൂസിലൻഡിൽ കളിച്ച അവസാന രണ്ട് ടി20 പരമ്പരകളും ഇന്ത്യ സ്വന്തമാക്കിയിരുന്നു. 2022-ൽ മൂന്ന് മത്സരങ്ങളുടെ പരമ്പര 1-0 ന് നേടിയ ടീം, 2020-ൽ അഞ്ച് മത്സരങ്ങളും വിജയിച്ച് (5-0) പരമ്പര ക്ലീൻ സ്വീപ്പ് ചെയ്യുകയും ചെയ്തു.
ശ്രേയസ് അയ്യരും സംഘവും അതേ ആധിപത്യം ഇത്തവണയും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ന് കളത്തിലിറങ്ങിയിരിക്കുന്നത്.
ക്രൈസ്റ്റ്ചർച്ചിലെ ഹാഗ്ലി ഓവലിൽ ആരംഭിച്ച മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകന് ശ്രേയസ് അയ്യർ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ഈ മത്സരത്തിലൂടെ സ്റ്റാർ പേസർ ഭുവനേശ്വർ കുമാറിന്റെ മിന്നുന്ന തിരിച്ചുവരവിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചിരിക്കുന്നത്.
നീണ്ട നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭുവി വീണ്ടും ഇന്ത്യൻ ടീമിനായി ജേഴ്സി അണയുന്നത്.
ആദ്യ ഓവറിൽ തന്നെ ചരിത്രനേട്ടം
മത്സരത്തിലെ ആദ്യ ഓവർ എറിയാൻ എത്തിയത് ഭുവനേശ്വർ കുമാർ തന്നെയായിരുന്നു. ഏറെ നാളുകൾക്ക് ശേഷം ഇന്ത്യൻ കുപ്പായത്തിൽ കളത്തിലിറങ്ങിയ ഭുവി തന്റേതായ ക്ലാസ് പുറത്തെടുത്തു.
തന്റെ ആദ്യ ഓവറിൽ വെറും നാല് റൺസ് മാത്രം വിട്ടുനൽകിയ താരം മൂന്ന് ഡോട്ട് ബോളുകളും എറിഞ്ഞു. ഈ പ്രകടനത്തോടെ അന്താരാഷ്ട്ര ടി20 ചരിത്രത്തിൽ മറ്റൊരു റെക്കോർഡും ഭുവിയുടെ പേരിലായി.
അന്താരാഷ്ട്ര ടി20യിൽ പവർപ്ലേ ഓവറുകളിൽ ഏറ്റവും കൂടുതൽ ഡോട്ട് ബോളുകൾ എറിയുന്ന താരം എന്ന റെക്കോർഡാണ് ഭുവനേശ്വർ കുമാർ ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത് (ഫുൾ മെമ്പേഴ്സ് ടീമുകളിൽ).
ന്യൂസിലൻഡിന്റെ സ്റ്റാർ പേസർ ടിം സൗത്തിയെ പിന്തള്ളിയാണ് ഭുവി ഈ നേട്ടത്തിൽ ഒന്നാമതെത്തിയത്.
പവർപ്ലേയിൽ ഏറ്റവും കൂടുതൽ ഡോട്ട് ബോളുകൾ എറിഞ്ഞ താരങ്ങൾ:
ഭുവനേശ്വർ കുമാർ (ഇന്ത്യ) – 680 ഡോട്ട് ബോളുകൾ*
ടിം സൗത്തി (ന്യൂസിലൻഡ്) – 679 ഡോട്ട് ബോളുകൾ
റിച്ചാർഡ് എൻങ്കരാവ (സിംബാബ്വേ) – 674 ഡോട്ട് ബോളുകൾ
ഷഹീൻ അഫ്രീദി (പാകിസ്ഥാൻ) – 625 ഡോട്ട് ബോളുകൾ
ആവേശം നിറഞ്ഞ് ടീം കോമ്പിനേഷൻ
കഴിഞ്ഞ രണ്ട് ഐപിഎൽ സീസണുകളിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനായി (RCB) തകർപ്പൻ പ്രകടനം പുറത്തെടുത്ത് ടീമിനെ കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഭുവി, അതേ ഫോം ദേശീയ ടീമിനായും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ഇന്ത്യയുടെ പ്ലേയിങ് ഇലവൻ:
അഭിഷേക് ശർമ, സഞ്ജു സാംസണ് (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ, നിതീഷ് കുമാർ റെഡ്ഡി, നമൻ ധിർ, അക്സർ പട്ടേൽ, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിങ്, മായങ്ക് യാദവ്.
ന്യൂസിലൻഡ് പ്ലേയിങ് ഇലവൻ:
ഫിൻ അലൻ, ടിം സീഫേർട്ട് (വിക്കറ്റ് കീപ്പർ), ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്സ്, ബെവൻ ജേക്കബ്സ്, മൈക്കൽ ബ്രേസ്വെൽ, മിച്ചൽ സാന്റ്നർ (ക്യാപ്റ്റൻ), നഥാൻ സ്മിത്ത്, മാറ്റ് ഹെന്റി, ആദം മില്നെ, ലോക്കി ഫെർഗൂസൻ.


