കൊച്ചി: ഇന്ന് മിക്ക സ്ത്രീകളെയും അലട്ടുന്ന പ്രശ്നമാണ് PCOS / PCOD. മരുന്ന് കഴിച്ചിട്ട് മാത്രം കാര്യമില്ല, ഭക്ഷണമാണ് പ്രധാന വില്ലൻ എന്ന് ഡോക്ടർമാർ പറയുന്നു.ഹോർമോൺ ഇംബാലൻസിന് കാരണമാകുന്ന, നിങ്ങൾ ദിവസവും കഴിക്കുന്ന 7 ഭക്ഷണങ്ങൾ ഇതാണ്.
- വെള്ള ചോറും വെള്ള ബ്രെഡും – നമ്പർ 1 ശത്രു
വൈറ്റ് റൈസ്, മൈദ കൊണ്ടുള്ള ബ്രെഡ്, പൊറോട്ട ഇവയിൽ glycemic index കൂടുതലാണ്. ഇത് ഇൻസുലിൻ കൂട്ടും, PCOS കൂടും.
- പഞ്ചസാരയും മധുര പാനീയങ്ങളും
ചായയിലെ പഞ്ചസാര മുതൽ കോള, ബോട്ടിൽ ജ്യൂസ് വരെ. ഇൻസുലിൻ resistance-ന്റെ പ്രധാന കാരണം ഇതാണ്.
- എണ്ണയിൽ വറുത്തതും പാക്കറ്റ് ഫുഡും
ചിപ്സ്, ബിസ്ക്കറ്റ്, ബർഗർ, ഷവർമ. ഇതിലെ trans fat ഹോർമോണുകളെ താറുമാറാക്കും, മുഖത്ത് രോമം വളരാൻ കാരണം ഇതാണ്.
- പാലും പാലുൽപ്പന്നങ്ങളും അധികമായാൽ
എല്ലാവർക്കും പറ്റില്ല, പക്ഷെ പല PCOS രോഗികളിലും അധിക പാൽ (പ്രത്യേകിച്ച് പാക്കറ്റ് പാൽ) Androgen ഹോർമോൺ കൂട്ടുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഡോക്ടറോട് ചോദിച്ച് മാത്രം കഴിക്കുക.
- സോയ ഉൽപ്പന്നങ്ങൾ അമിതമായാൽ
ദിവസവും സോയ മിൽക്ക്, സോയ ചങ്ക്സ് അധികം കഴിക്കുന്നത് നല്ലതല്ല.
- കഫീൻ – ചായ, കാപ്പി
ദിവസം 3-4 കപ്പിൽ കൂടുതൽ കാപ്പി കുടിക്കുന്നത് estrogen balance തെറ്റിക്കും, ഉറക്കവും കെടുത്തും.
- റെഡ് മീറ്റും പ്രോസസ്ഡ് മീറ്റും
ബീഫ്, സോസേജ്, സലാമി പോലുള്ളവ അമിതമായാൽ inflammation കൂടും, തടി കൂടും.
പകരം എന്ത് കഴിക്കണം?
ചെറുപയർ, മുതിര, റാഗി, ഓട്സ്, ഇലക്കറികൾ, നട്സ്, മത്തി പോലുള്ള ചെറിയ മീനുകൾ, ദിവസവും 30 മിനിറ്റ് നടത്തം.
ശ്രദ്ധിക്കുക:
ഇത് പൊതുവായ ആരോഗ്യ വിവരമാണ്. PCOS ഉള്ളവർ ഡയറ്റ് തുടങ്ങുന്നതിന് മുൻപ് ഗൈനക്കോളജിസ്റ്റിനെയോ ഡയറ്റീഷനെയോ കാണേണ്ടതാണ്.


