കോച്ചി:പലപ്പോഴും നമ്മൾ രുചിക്ക് വേണ്ടി പല ഭക്ഷണങ്ങളും ഒരുമിച്ച് കഴിക്കാറുണ്ട്. പക്ഷെ ആയുർവേദവും ആധുനിക പോഷക ശാസ്ത്രവും അനുസരിച്ച് ചില ഭക്ഷണ കോമ്പിനേഷനുകൾ ശരീരത്തിന് വിഷത്തിന് തുല്യമാണ്. അത്തരത്തിൽ ഒരിക്കലും ഒരുമിച്ച് കഴിക്കാൻ പാടില്ലാത്ത രണ്ട് കോമ്പോകളെ പരിചയപ്പെടാം.
- മീനും പാലും / തൈരും
നമ്മളിൽ പലരും ചെയ്യുന്ന ഏറ്റവും വലിയ തെറ്റാണിത്. മീൻ കറി കഴിച്ചതിന് പിന്നാലെ തൈര് കഴിക്കുകയോ, മീൻ കഴിച്ച ഉടനെ പാൽ ചേർത്ത ചായ കുടിക്കുകയോ ചെയ്യുന്നത് അപകടമാണ്.
എന്തുകൊണ്ട് കഴിക്കരുത്?
മീൻ ശരീരത്തിൽ ചൂട് ഉൽപാദിപ്പിക്കുന്ന ഭക്ഷണമാണ്, പാലും തൈരും തണുപ്പ് ഉൽപാദിപ്പിക്കുന്നതും.
രണ്ട് വിപരീത സ്വഭാവമുള്ള ഭക്ഷണങ്ങൾ ഒരുമിച്ച് എത്തുമ്പോൾ ദഹനം താറുമാറാകും. ഇത് ചർമ്മത്തിൽ അലർജി, വെളുത്ത പാടുകൾ (Vitiligo), വയറിളക്കം, ഫുഡ് പോയിസണിംഗ് എന്നിവയ്ക്ക് കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു.
- തേനും നെയ്യും – തുല്യ അളവിൽ
ആയുർവേദത്തിൽ ഏറ്റവും അപകടകരമായി പറയുന്ന കോമ്പിനേഷനാണ് തുല്യ അളവിൽ തേനും നെയ്യും ചേർക്കുന്നത്. ഒറ്റയ്ക്ക് രണ്ടും അമൃതാണ്, പക്ഷെ തുല്യ അളവിൽ ചേർന്നാൽ വിഷമാകും.
എന്തുകൊണ്ട് കഴിക്കരുത്?
ആയുർവേദ പ്രകാരം ഇത് ‘വിരുദ്ധ ആഹാരം’ ആണ്.തേനും നെയ്യും തുല്യ അളവിൽ ചേർന്ന് ശരീരത്തിൽ എത്തുമ്പോൾ അത് വിഷാംശം (Toxin) ആയി മാറുകയും ദഹനക്കേട്, ആമാശയത്തിൽ അസ്വസ്ഥത എന്നിവ ഉണ്ടാക്കുകയും ചെയ്യും.
തേൻ ഒരിക്കലും ചൂടാക്കുകയോ, ചൂടുള്ള വെള്ളത്തിൽ ഒഴിക്കുകയോ ചെയ്യരുത്.
ഇതിനു പുറമെ ഒഴിവാക്കേണ്ട ചില കോമ്പോകൾ:
പഴവും പാലും:
പ്രത്യേകിച്ച് പുളിയുള്ള പഴങ്ങൾ (ഓറഞ്ച്, നാരങ്ങ) പാലിൽ ചേർത്ത് മിൽക്ക് ഷേക്ക് ആക്കുന്നത് ദഹനപ്രശ്നം ഉണ്ടാക്കും.
മുട്ടയും പഴവും:
രണ്ടും ഒരുമിച്ച് കഴിച്ചാൽ ദഹിക്കാൻ വളരെ ബുദ്ധിമുട്ടാണ്.
തൈരും ഉഴുന്നും:
ഉഴുന്ന് കൊണ്ടുള്ള വിഭവങ്ങൾക്കൊപ്പം തൈര് കഴിക്കുന്നത് വയർ സ്തംഭനത്തിന് കാരണമാകും.
ശ്രദ്ധിക്കുക: ഇത് പൊതുവായ അറിവിന് വേണ്ടി നൽകുന്നതാണ്. ഓരോരുത്തരുടെയും ശരീര പ്രകൃതി വ്യത്യസ്തമാണ്. എന്തെങ്കിലും അലർജിയോ ആരോഗ്യ പ്രശ്നങ്ങളോ ഉണ്ടെങ്കിൽ ഡോക്ടറുടെ ഉപദേശം തേടുക.


