റാഞ്ചി: 82 അടിച്ചിട്ടും സഞ്ജുവിന് സെഞ്ച്വറി നഷ്ടം, അതും മൂന്നാം തവണ! റാഞ്ചിയിൽ തിളങ്ങിയെങ്കിലും ആഗ്രഹിച്ച നൂറിലെത്താതെ പുറത്തായതോടെ ഒരു അപൂർവ്വ ലോക റെക്കോർഡ് സഞ്ജുവിന്റെ പേരിലായി, പക്ഷെ അത് അൽപ്പം നിർഭാഗ്യമുള്ള റെക്കോർഡ്.
ഇന്റർനാഷണൽ T20-യിൽ ഒരു കലണ്ടർ ഇയറിൽ മൂന്ന് തവണ 80+ സ്കോറിൽ പുറത്താകുന്ന ചരിത്രത്തിലെ ആദ്യ താരമായി സഞ്ജു സാംസൺ.
2026-ൽ തന്നെയാണ് മൂന്നും സംഭവിച്ചത്:ഇംഗ്ലണ്ടിനെതിരെ വാംഖഡെയിൽ – 89 റൺസ്ന്യൂസിലാൻഡിനെതിരെ അഹമ്മദാബാദിൽ – 89 റൺസ്ഇന്നലെ വെസ്റ്റ് ഇൻഡീസിനെതിരെ റാഞ്ചിയിൽ – 82 റൺസ് (41 പന്തിൽ)
മൂന്ന് തവണയും സെഞ്ച്വറിക്ക് തൊട്ടടുത്ത് വീണു ചേട്ടൻ.
ഒരു കലണ്ടർ ഇയറിൽ ഏറ്റവും കൂടുതൽ തവണ 80-കളിൽ പുറത്തായവർ (T20I – ഫുൾ മെമ്പർ):
സഞ്ജു സാംസൺ (ഇന്ത്യ) – 3 തവണ – 2026
സിക്കന്ദർ റാസ (സിംബാബ്വെ) – 2 തവണ – 2022
സൂര്യകുമാർ യാദവ് (ഇന്ത്യ) – 2 തവണ – 2023
ജോസ് ബട്ലർ (ഇംഗ്ലണ്ട്) – 2 തവണ – 2024
ഫിൽ സാൾട്ട് (ഇംഗ്ലണ്ട്) – 2 തവണ – 2025
അഭിഷേക് ശർമ്മ (ഇന്ത്യ) – 2 തവണ – 2026
റാഞ്ചിയിൽ നടന്നത്:
ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ഇന്ത്യ 250 റൺസ് അടിച്ചുകൂട്ടി. സഞ്ജുവിന്റെ 82-നൊപ്പം ഇഷാൻ കിഷൻ 43, ക്യാപ്റ്റൻ ശ്രേയസ് അയ്യർ 18 പന്തിൽ 40, തിലക് വർമ്മ 18 പന്തിൽ 44_ എന്നിവർ തിളങ്ങി. ഇരുവരുടെയും ഇന്നിംഗ്സിൽ 3 ഫോറും 3 സിക്സും വീതം.
വിൻഡീസിന് വേണ്ടി റോസ്റ്റൺ ചേസ് 3 വിക്കറ്റും ഷമർ സ്പ്രിംഗർ 2 വിക്കറ്റും എടുത്തു.
എന്നാൽ മറുപടിയിൽ വിൻഡീസ് ചരിത്രം കുറിച്ചു. 5/2 എന്ന നിലയിൽ തകർന്ന ശേഷം ക്യാപ്റ്റൻ ഷായ് ഹോപ്പ് 45 പന്തിൽ 102_ റൺസും ഷെർഫെയ്ൻ റൂഥർഫോർഡ് 37 പന്തിൽ 84 റൺസും (7 ഫോർ, 7 സിക്സ്, 227 സ്ട്രൈക്ക് റേറ്റ്) അടിച്ച് 9 പന്ത് ബാക്കി നിൽക്കെ 250 ചേസ് ചെയ്തു. അവസാന ഓവറുകളിൽ അക്സർ പട്ടേലിനെ രണ്ട് സിക്സ് പറത്തിയാണ് ഹോപ്പ് സെഞ്ച്വറിയും വിജയവും ഉറപ്പിച്ചത്.
ഇതോടെ 5 മത്സര പരമ്പര 1-1ന് സമനിലയിലായി. മൂന്നാം മത്സരം ഒക്ടോബർ 11ന് ഇൻഡോറിൽ.


