ഇന്ത്യ – വെസ്റ്റ് ഇൻഡീസ് രണ്ടാം ടി-20യിൽ ഇന്ത്യക്ക് ബാറ്റിംഗ്. റാഞ്ചിയിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ വിൻഡീസ് ഇന്ത്യയെ ബാറ്റിങിനിയക്കുകയായിരുന്നു. ആദ്യ മത്സരം വിജയിച്ച ഇന്ത്യ വിജയം അവർത്തിക്കാനാവും രണ്ടാം മത്സരത്തിലും കളത്തിൽ ഇറങ്ങുക. പരമ്പരയിൽ നിലനിൽക്കണമെങ്കിൽ വിൻഡീസിനും വിജയം അനിവാര്യമാണ്.
മലയാളി താരം സഞ്ജു സാംസണും ടീമിൽ ഇടം നേടി. ആദ്യ മത്സരത്തിൽ നിരാശപ്പെടുത്തിയ സഞ്ജു ഈ മത്സരത്തിൽ മിന്നും പ്രകടനം നടത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
വിൻഡീസിനെതിരെയുള്ള ആദ്യ ടി-20യിൽ ഇന്ത്യ എട്ട് വിക്കറ്റുകളുടെ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 171 റൺസിന് പുറത്തായപ്പോൾ ഇന്ത്യ 14.4 ഓവറിൽ ലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം അനായാസമായി മറികടക്കുകയായിരുന്നു. റാഞ്ചിയിലും വിജയക്കൊടി പാറിക്കാനാവും ശ്രേയസ് അയ്യരുടെയും സംഘവും ഇറങ്ങുന്നത്.
ഇന്ത്യ പ്ലെയിങ് ഇലവൻ
അഭിഷേക് ശർമ്മ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ, ശിവം ദുബൈ, നമാൻ ധീർ, അക്ഷർ പട്ടേൽ, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്, മായങ്ക് യാദവ്.
വെസ്റ്റ് ഇൻഡീസ് പ്ലെയിങ് ഇലവൻ
ഷായ് ഹോപ്പ് (ക്യാപ്റ്റൻ) & (വിക്കറ്റ് കീപ്പർ), കാമിൽ പൂരൻ, ഷിമ്രോൺ ഹെറ്റ്മെയർ, റോവ്മാൻ പവൽ, ഷെർഫെയ്ൻ റൂഥർഫോർഡ്, റോസ്റ്റൺ ചേസ്, റൊമാരിയോ ഷെപ്പേർഡ്, ഗുഡാകേഷ് മോട്ടി, ഷാമർ സ്പ്രിംഗർ, അകീൽ ഹോസിൻ, ഷാമർ ജോസഫ്.


