ഇന്ത്യൻ ടീമിലെ ബൗളിംഗ് നിരയിൽ ജസ്പ്രീത് ബുംറയുടെ പ്രാധാന്യത്തെ കുറിച്ച് മുൻ ഇന്ത്യൻ മോഹിത് ശർമ സംസാരിച്ചു. 2027 ഐസിസി ഏകദിന ലോകകപ്പിന് മുന്നോടിയായി ബുംറയെ ശ്രദ്ധയോടെ ഉപയോഗിക്കണം എന്നാണ് മോഹിത് ശർമ അഭിപ്രായപ്പെട്ടത്.
‘2027 ലോകകപ്പിന് ബുംറ തയ്യാറെടുക്കുകയാണ്. മൂന്ന് ഫോർമാറ്റുകളിലും ബുംറയെക്കാൾ മികച്ച ബൗളർ ഇല്ലെന്നാണ് ഞാൻ കരുതുന്നത്. ഇന്ത്യൻ ക്രിക്കറ്റിന് അദ്ദേഹം ഒരു വലിയ സമ്പത്താണ്. വിലയേറിയ വസ്ത്രങ്ങൾ ദിവസവും ധരിച്ചാൽ അവ വേഗത്തിൽ തേഞ്ഞു പോകും.
അതുപോലെ ബുംറയെയും കൂടുതൽ ശ്രദ്ധയോടെ ഉപയോഗിക്കണം.. അദ്ദേഹം കളിക്കുന്ന മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയണം. പ്രത്യേകിച്ച് 2027 ലോകകപ്പ് മുന്നിൽ കണ്ട് ബുംറക്ക് ഈ പരമ്പര നഷ്ടമായെന്നും ആ പരമ്പരയിൽ കളിക്കണം ആയിരുന്നുവെന്ന് പറയുന്നതിന് പകരം അദ്ദേഹത്തിന് അനുയോജ്യമായ രീതിയിൽ കളിക്കാൻ അവസരം നൽകുകയാണ് വേണ്ടത്’ മോഹിത് ശർമ എൻ.ഐ.ഐയോട് പറഞ്ഞു.


