ഇന്ത്യ – വെസ്റ്റ് ഇൻഡീസ് രണ്ടാം ടി-20 നാളെ നടക്കും. ആദ്യ മത്സരം വിജയിച്ച ഇന്ത്യ വിജയം അവർത്തിക്കാനാവും രണ്ടാം മത്സരത്തിലും കളത്തിൽ ഇറങ്ങുക.
ഈ മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണിന്റെ തിരിച്ചുവരവിന് കൂടിയാണ് ആരാധകർ കാത്തിരിക്കുന്നത്. രണ്ടാം ടി-20യിൽ തിളങ്ങിയാൽ അന്താരാഷ്ട്ര ടി-20 ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി 100 സിക്സുകൾ എന്ന ചരിത്ര നേട്ടവും സഞ്ജുവിനെ തേടിയെത്തും.
ഇതിനായി സഞ്ജുവിന് ഇനി വെറും 6 സിക്സുകൾ കൂടി മതി. ഈ നേട്ടം കൈവരിക്കുന്ന ആറാമത്തെ ഇന്ത്യൻ താരമെന്ന റെക്കോഡും സഞ്ജുവിന് സ്വന്തമാക്കാൻ സാധിക്കും.
അഫ്ഗാനിസ്ഥാനെതിരെയുള്ള മുൻപരമ്പരകളിൽ മികച്ച ഫോം പുറത്തെടുത്ത സഞ്ജു, രണ്ട് അർധസെഞ്ച്വറികളോടെ തിളങ്ങിയിരുന്നു. ഈ ഫോം വിൻഡീസിനെതിരെയും കാണാനാവുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
വിൻഡീസിനെതിരെയുള്ള ആദ്യ ടി-20യിൽ ഇന്ത്യ എട്ട് വിക്കറ്റുകളുടെ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 171 റൺസിന് പുറത്തായപ്പോൾ ഇന്ത്യ 14.4 ഓവറിൽ ലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം അനായാസമായി കടക്കുകയായിരുന്നു.


