ലയണൽ മെസ്സിയെപ്പോലെ ദേശീയ ടീമിനെ സഹായിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സാധിക്കുന്നില്ലെന്ന് മുൻ ഇംഗ്ലണ്ട് ഫോർവേഡ് ജെയ് ബോത്രോയ്ഡ് രൂക്ഷവിമർശനം ഇപ്പോൾ വീണ്ടും ചർച്ചയാകുന്നു. പോർച്ചുഗൽ ദേശീയ ടീമിൽ റൊണാൾഡോ ഇപ്പോൾ ഒരു പ്രധാന തടസ്സമായി മാറുകയാണെന്നും അദ്ദേഹം നിരീക്ഷിച്ചു.

സ്കൈ സ്പോർട്സിൽ സംസാരിക്കവേയാണ് ബോത്രോയ്ഡ് പോർച്ചുഗൽ ക്യാപ്റ്റനെതിരെ രംഗത്തെത്തിയത്. റൊണാൾഡോ തന്റെ സ്വാർത്ഥത മാറ്റിവെച്ച് ടീമിന് വേണ്ടി പകരക്കാരനായി (Impact Substitute) കളത്തിലിറങ്ങാൻ തയ്യാറാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

“ഞാൻ റൊണാൾഡോയെക്കുറിച്ച് പറയുമ്പോൾ, അദ്ദേഹത്തിന്റെ ആരാധകർക്ക് എന്നോട് ദേഷ്യം തോന്നാം. പക്ഷേ, എല്ലാം അദ്ദേഹത്തെക്കുറിച്ച് മാത്രമാണെന്നാണ് എനിക്ക് തോന്നുന്നത്. അവൻ എപ്പോഴും ലയണൽ മെസ്സിയെ പിന്തുടരുകയാണ്. എന്നാൽ അവൻ ഒരിക്കലും ലയണൽ മെസ്സി ആകാൻ പോകുന്നില്ല. തന്റെ കരിയറിലെ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തിയ കളിക്കാരനാണ് റൊണാൾഡോ. എങ്കിലും നിലവിൽ പോർച്ചുഗൽ ടീമിന് ഒരു സഹായമാകുന്നതിനേക്കാൾ തടസ്സമായി അവൻ മാറുകയാണ്.” ചെയ്യുന്നതെന്ന് ജെയ് ബോത്രോയ്ഡ് പറഞ്ഞു.

ലോകകപ്പ് സമയത്ത് ദേശീയ ടീം പരിശീലകൻ റോബർട്ടോ മാർട്ടിനെസിന്റെ തന്ത്രങ്ങളിലും തെറ്റുപറ്റുന്നുണ്ടെന്ന് ബോത്രോയ്ഡ് അന്ന് പറഞ്ഞിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തുന്നതിന് പകരം രണ്ടാം പകുതിയിൽ പകരക്കാരനായി ഉപയോഗിക്കുന്നതാണ് ടീമിന് കൂടുതൽ ഗുണം ചെയ്യുകയെന്നാണ് അദ്ദേഹം അന്ന് വിലയിരുത്തിയത്.
കഴിഞ്ഞ ആഴ്ച പുതിയ പരിശീലകൻ ജോർജ് ജീസസുമായി ഉണ്ടായ അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് റൊണാൾഡോ ദേശീയ ടീം ക്യാമ്പ് വിട്ട സാഹചര്യത്തിലാണ് ഫിഫ ലോകകപ്പ് സമയത്ത് ജെയ് ബോത്രോയ്ഡ് നടത്തിയ പരാമർശം വീണ്ടും ചർച്ചയാകുന്നത് .


