ഏകദിനത്തിൽ ചരിത്രം കുറിച്ച് മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമ. ഏകദിനത്തിൽ ഓപ്പണറായി 10,000 റൺസ് പൂർത്തിയാക്കിയാണ് ഹിറ്റ്മാൻ പുതിയ നാഴികക്കല്ല് പിന്നിട്ടത്. വെസ്റ്റ് ഇൻഡീസിനെതിരെയുള്ള അവസാന ഏകദിനത്തിലാണ് രോഹിത്തിന്റെ നേട്ടം. ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന താരവും രോഹിത് തന്നെയാണ്.
വെറും 202 ഇന്നിങ്സിൽ നിന്നുമാണ് താരത്തിന്റെ നേട്ടം. സച്ചിൻ ടെണ്ടുൽക്കറെയാണ് രോഹിത് ഈ നേട്ടത്തിൽ മറികടന്നത്. സച്ചിൻ 214 ഇന്നിംഗ്സുകളിൽ നിന്നുമായിരുന്നു ഓപ്പണറായി 10,000 റൺസ് നേടിയിരുന്നത്. വിൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ൽ ഈ റെക്കോഡിലെത്താൻ 268 ഇന്നിംഗ്സ് എടുത്തപ്പോൾ ലങ്കൻ ഇതിഹാസത്തിന് 303 ഇന്നിംഗ്സും വേണ്ടി വന്നു.
മത്സരത്തിൽ ഇന്ത്യയുടെ തുടക്കം അത്ര മികച്ചതായിരുന്നില്ല. കഴിഞ്ഞ മത്സരത്തിൽ ഇരട്ട സെഞ്ച്വറി നേടി തിളങ്ങിയ ശുഭ്മൻ ഗിൽ ഒരു റൺസിനും വിരാട് കോലി റൺസ് ഒന്നും നേടാതെയാണ് മടങ്ങിയത്.
പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് നേരത്തെ ഇന്ത്യ സീരിസ് വിജയം ഉറപ്പാക്കിയിരുന്നു.


