ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവിനെ പ്രശംസിച്ച് മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ മൈക്കൽ ക്ലർക്ക്. നിലവിൽ മൂന്ന് ഫോർമാറ്റിലെയും ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നർ എന്നാണ് കുൽദീപിനെ മൈക്കൽ ക്ലർക്ക് വിശേഷിപ്പിച്ചത്.
‘മൂന്ന് ഫോർമാറ്റുകളിലും കളിക്കുന്ന സ്പിന്നർമാർ കുറവാണ്. നിലവിൽ മൂന്ന് ഫോർമാറ്റിലും കളിക്കുന്ന ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നർ കുൽദീപ് യാദവ് ആണെന്നാണ് ഞാൻ കരുതുന്നത്.
ടി-20, ഏകദിനം പോലുള്ള ഷോർട്ട് ഫോർമാറ്റുകളിൽ അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. എന്നാൽ അദ്ദേഹത്തിന് വേണ്ടത്ര അവസരങ്ങൾ ലഭിക്കുന്നില്ല. എന്നാൽ ഓസ്ട്രേലിയക്കെതിരെയുള്ള പരമ്പരയിൽ അദ്ദേഹം കളിക്കുമെന്ന് ഞാൻ കരുതുന്നു,’ മൈക്കൽ ക്ലർക്ക് ബിയോണ്ട് 23 ക്രിക്കറ്റ് പോഡ്കാസ്റ്റിലൂടെ പറഞ്ഞു.
ഇന്ത്യക്ക് വേണ്ടി മൂന്ന് ഫോർമാറ്റുകളിൽ 194 മത്സരങ്ങളിൽ നിന്നും 369 വിക്കറ്റുകളാണ് കുൽദീപ് നേടിയിട്ടുള്ളത്. 201എം കുറിച്ച 2017ൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച കുൽദീപ് 19 റെഡ് ബോൾ മത്സരങ്ങളിൽ മാത്രമാണ് കളിച്ചിട്ടുള്ളത്. എങ്കിലും താരം ടി-20, ഏകദിന ഫോർമാറ്റുകളിൽ സജീവമാണ്.


