കോഴിക്കോട്: “അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത്”എന്ന തലവാചകത്തിൽ മെമ്പർഷിപ്പ് കാമ്പയിൻ സമാപനത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്ന മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ സമ്മേളനം സെപ്റ്റംബർ 5,6,7 തീയതികളിൽ കോഴിക്കോട് സരോവരം ട്രേഡ് സെൻ്ററിൽ സജ്ജീകരിച്ച ബി പോക്കർ സാഹിബ് നഗറിൽ വെച്ച് നടക്കും.
മുസ്ലിം ലീഗ് ചരിത്രത്തിലെ മറക്കാനാവാത്ത അധ്യായങ്ങൾ സമ്മാനിച്ച മഹാനായ നേതാവാണ് ബി പോക്കർ സാഹിബ്.അദ്ദേഹത്തിൻറെ ഓർമ്മകൾ പുതിയകാലത്ത് അനിവാര്യമായി ഉയർത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തിലാണ് സമ്മേളനത്തിൽ ബി പോക്കർ സാഹിബ് നഗർ എന്ന നാമകരണം ചെയ്തിരിക്കുന്നത്.
സെപ്റ്റംബർ അഞ്ചിന് പതാക ഉയർത്തൽ,ആറിന് 4000 പേർ പങ്കെടുക്കുന്ന പ്രതിനിധി സമ്മേളനം,ഏഴിന് കൗൺസിൽ മീറ്റ് എന്ന രീതിയിലാണ് സമ്മേളനം ചിട്ടപ്പെടുത്തിയത്. സമ്മേളനത്തിന്റെ പ്രചരണാർത്ഥം വൈറ്റ് ഗാർഡ് സംഗമം,
മണ്ഡലം സമ്മേളന സംഗമങ്ങൾ,പഞ്ചായത്ത് യാത്ര,പൂർവ്വകാല നേതൃസംഗമം,നേതൃ സ്മൃതി,സെമിനാറുകൾ,മുഹബ്ബത് കീ ബസാർ,സുവനീർ എഴുത്ത് സംഗമം, തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിക്കപ്പെടും. 6 ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ ജില്ലയിലെ ആയിരം യൂണിറ്റുകളിൽ നിന്നായി പ്രസിഡൻറ്, ജനറൽ സെക്രട്ടറി,ട്രഷറർ ഉൾപ്പെടെയുള്ള പ്രധാന ഭാരവാഹികളും മേൽ കമ്മിറ്റികളിലെ ഭാരവാഹികളും പങ്കെടുക്കും.നേരത്തെ രജിസ്റ്റർ ചെയ്ത് പങ്കെടുക്കുന്ന പുതിയ നേതൃത്വത്തെ ഭാവിയിൽ ആദർശപരമായി സജ്ജമാക്കുന്ന രീതിയിലാണ് സമ്മേളനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
പ്രമേയത്തിൻറെ ഉള്ളടക്കം ജനങ്ങളിൽ എത്തിക്കാൻ ലക്ഷ്യം വെച്ചു കൊണ്ടുള്ള വിവിധ
സെഷനുകൾ പ്രതിനിധി സമ്മേളനത്തിൽനടക്കും.സാമൂഹിക തിന്മകളും വർഗീയതകളും അരാഷ്ട്രീയതകളും നിറയുന്ന അനീതിയുടെ കാലത്ത് യുവത്വം അവക്കെതിരെയുള്ള .പ്രതിരോധ ശക്തികളായി ഉ ഉയർന്ന് വരണമെന്ന ലക്ഷ്യത്തിലുള്ള സന്ദേശങ്ങൾ സമ്മേളനത്തിലുടനീളം കൈമാറും.
വിവിധ മേഖലകളിലെ പ്രഗൽഭ വ്യക്തിത്വങ്ങൾ സമ്മേളനത്തിൽ അതിഥികളായി പങ്കെടുക്കും.
സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ നിർവ്വഹിച്ചു.ജില്ലാ പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.മൊയ്തീൻ കോയ സ്വാഗതവും ട്രഷറർ കെ.എം.എ. റഷീദ് നന്ദിയും പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ കെ.എ. കാദർ മാസ്റ്റർ, കെ.കുഞ്ഞാമുട്ടി, ഒ.പി. നസീർ, യൂത്ത് ലീഗ് നേതാക്കളായ ആഷിക് ചെലവൂർ, സാജിദ് നടുവണ്ണൂർ, എ ഷിജിത്ത് ഖാൻ, ഷഫീക്ക് അരക്കിണർ, വി.അബ്ദുൽ ജലീൽ, എസ്.വി ഷൗലീക്ക്, സിറാജ് ചിറ്റേടത്ത്, സമദ് നടേരി, റഹ്മത്ത് കടലുണ്ടി, എം. നസീഫ്, ജാഫർ സാദിഖ്, ഹാഫിസ് മാതാഞ്ചേരി, നിസാർ തോപ്പയിൽ, അനീസ് തോട്ടുങ്ങൽ, ഫാസിൽ കെ.എം, സത്താർ കീഴരിയൂർ, മുനീർ പനങ്ങോട്ട്, സ്വാഹിബ്, മുഹമ്മദ്, ഷമീർ പാഴൂർ, നൈസാം രാജഗിരി, അഫ്നാസ് ചോറോട്, ഐ.സൽമാൻ, സി.കെ ഷക്കീർ, അസീർ പനോളി, നൗഷാദ് കെ, നിസാർ കെ.കെ, സലീം.ഇ.പി, റഫീഖ് ടി.കെ, എ.ബി.എം. ശിഹാബ്, സലീം മിലാസ്, സി.കെ.ജറീഷ്, ഫസൽ കൂനഞ്ചേരി,സി.എ നൗഫൽ, മുഹ്സിൻ വളപ്പിൽ, നിസാർ തോപ്പയിൽ, എ.പി സമദ്, ഷരീഫ് വെണ്ണക്കോട്, സിറാജ് കിണാശ്ശേരി, കോയമോൻ പുതിയപാലം തുടങ്ങിയവർ സംബന്ധിച്ചു.


