കോഴിക്കോട്: പരേതനായ വരിക്കോളി അബുബക്കർ ഹാജിയുടെ മകനും സുൽത്താൻ ബത്തേരിയിലെ വ്യാപാര പ്രമുഖനായിരുന്ന വരിക്കോളിമീത്തൽ ആലിഹാജി (68) നിര്യാതനായി. ദിർഘകാലം ബത്തേരി നഗരത്തിൽ വരിക്കോളിമീത്തൽ ചപ്പൽ ഷോപ്പ് നടത്തിയിരുന്നു.
വരദൂർ VK മൊയ്തിൻ കോയ ഹാജിയുടെ മകൾ ജമീലയാണ് ഭാര്യ. അസ്ഹർ അലി ( ദുബൈ), അർഷദ് അലി ( സൗദി അറേബ്യ), ആസിഫ് അലി ( മാൾട്ട ) മക്കളാണ്. നിജ്ല, ഷിറിൻ,ഹന്നത്ത് മരുമക്കൾ. ചന്ദ്രിക പത്രാധിപർ കമാൽ വരദ്ദൂരിൻ്റെ സഹോദരി ഭർത്താവാണ്. മയ്യിത്ത് നമസ്ക്കാരം വൈകിട്ട് 6.30 ന് ചെലവൂർ പള്ളിത്താഴം ജുമാ മസ്ജിദിൽ
Comments


