ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മയെ പ്രശംസിച്ച് മുൻ ഇന്ത്യൻ ഓൾ റൗണ്ടർ യുവരാജ് സിങ്. അഭിഷേക് ശർമ്മ ഒരുപാട് കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നാണ് യുവരാജ് പറഞ്ഞത്.
ഒരു ശരാശരി താരമായ ഒരാൾ ഈ നിലയിൽ എത്തണമെങ്കിൽ നാലിരട്ടി കഠിനാധ്വാനം ചെയ്തിട്ടുണ്ടാവുമെന്നും യുവരാജ് വ്യക്തമാക്കി. മുംബൈയിൽ നടന്ന പ്രോട്ടോകോൾ 32ന്റെ പരിപാടിയിലാണ് യുവരാജ് അഭിഷേകിനെ പ്രശംസിച്ചത്.
”അവൻ ഒരുപാട് കഠിനാധ്വാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ രണ്ടോ മൂന്നോ വർഷമായി ഒന്നാം നമ്പറിലുള്ള ഒരു താരം ഒരു സാധാരണ താരത്തെക്കാൾ നാലിരട്ടി കഠിനാധ്വാനം ചെയ്തിട്ടുണ്ടാകും. ഒരു മികച്ച താരമാവാൻ ആഗ്രഹിക്കുന്നവർ നാലിരട്ടി കൂടുതൽ ഹാർഡ് വർക്ക് ചെയ്താൽ മതി. അതിൽ പ്രത്യേകിച്ച് രഹസ്യമൊന്നുമില്ല” യുവരാജ് പറഞ്ഞു.
Comments


