മുംബൈ:ഇന്ത്യൻ അന്താരാഷ്ട്ര ടി-20 ടീമിൽ ശ്രേയസ് അയ്യർ കാഴ്ചവെക്കുന്ന തിളക്കമാർന്ന നായകത്വത്തെയും തന്ത്രങ്ങളെയും വാനോളം പ്രശംസിച്ച് മുൻ ഇന്ത്യൻ സൂപ്പർ താരം സുരേഷ് റെയ്ന. “അന്താരാഷ്ട്ര ടി-20യിൽ ഇന്ത്യക്ക് വേണ്ടിയുള്ള ശ്രേയസ് അയ്യരുടെ നായകത്വം തികച്ചും അവിസ്മരണീയമാണ്.
വളരെക്കാലത്തിന് ശേഷമാണ് ഈ ഫോർമാറ്റിൽ തികച്ചും വ്യത്യസ്തമായ ഒരു പാരമ്പര്യം സൃഷ്ടിച്ചുകൊണ്ട് ടീമിനെ മുന്നോട്ട് നയിക്കുന്ന ഒരു ക്യാപ്റ്റനെ ഞാൻ കാണുന്നത്. അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ഭാവിക്ക് എല്ലാവിധ ആശംസകളും നേരുന്നു.”എന്ന് സുരേഷ് റെയ്ന പറഞ്ഞു.
കളിക്കളത്തിൽ കൃത്യമായ തന്ത്രങ്ങൾ മെനയാനും സമ്മർദ്ദ നിമിഷങ്ങളിൽ ആത്മവിശ്വാസത്തോടെയുള്ള തീരുമാനങ്ങളെടുക്കാനും അയ്യർ കാണിക്കുന്ന അപാരമായ കഴിവാണ് റെയ്നയെ ആകർഷിച്ചത്.
മുൻനിര ടീമുകൾക്ക് ഏതിരെ അയ്യരുടെ നേതൃത്വത്തിന് കീഴിൽ ഇന്ത്യൻ ടി-20 സംഘം വൻ കുതിപ്പാണ് വർത്തമാന ക്രിക്കറ്റിൽ നടത്തിക്കൊണ്ടിരിക്കുന്നത്.
ശ്രേയസ് അയ്യരുടെ നായകത്വത്തിന് പിന്തുണ
ടീമിനെ വിജയകരമായി നയിക്കുന്ന ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ നായക ശൈലിയെയും റെയ്ന പ്രത്യേകം എടുത്തുപറഞ്ഞു.
“യുവിയും ധോണിയും ബാറ്റ് ചെയ്ത അതേ ക്വാളിറ്റി”; തിലക് വർമ്മയെയും നിതീഷ് റെഡ്ഡിയെയും വാനോളം പുകഴ്ത്തി സുരേഷ് റെയ്ന!
ന്യൂസിലാൻഡിനെതിരായ രണ്ടാം ടി-20 മത്സരത്തിൽ ഇന്ത്യ നേടിയ ആവേശകരമായ റെക്കോർഡ് ചേസിന് പിന്നാലെ യുവതാരങ്ങളായ തിലക് വർമ്മയെയും നിതീഷ് കുമാർ റെഡ്ഡിയെയും വാനോളം പുകഴ്ത്തി മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന.
മധ്യനിരയിൽ തിലക് വർമ്മ കാഴ്ചവെക്കുന്ന ശാന്തതയും ഫിനിഷിംഗ് മികവും ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസങ്ങളായ യുവരാജ് സിംഗിന്റെയും എം.എസ്. ധോണിയുടെയും ശൈലിയോട് സമാനമാണെന്ന് റെയ്ന ചൂണ്ടിക്കാണിച്ചു.
എഎൻഐയ്ക്ക് (ANI) നൽകിയ പ്രത്യേക അഭിമുഖത്തിലാണ് റെയ്ന ഇന്ത്യൻ ടീമിന്റെ സമീപകാല കുതിപ്പിനെക്കുറിച്ച് മനസ്സ് തുറന്നത്.
മധ്യനിരയിൽ തിലക് വർമ്മ കാഴ്ചവെക്കുന്ന ബാറ്റിംഗ് പ്രകടനത്തെക്കുറിച്ച് റെയ്ന പറഞ്ഞത്:”ഇന്ത്യ ഇപ്പോൾ ശരിക്കും ആവേശകരമായ ക്രിക്കറ്റാണ് കളിക്കുന്നത്. തിലക് വർമ്മയുടെ കാര്യം തന്നെ എടുക്കുക.
പണ്ട് ഞാനും യുവി ഭായും (യുവരാജ് സിംഗ്) ധോണി ഭായിയും 5, 6, 7, 8 നമ്പറുകളിൽ ഇറങ്ങി ബാറ്റ് ചെയ്യുമ്പോൾ ഞങ്ങൾക്ക് ഉള്ളിലൊരു പ്രത്യേക അടങ്ങാത്ത അഭിനിവേശമുണ്ടായിരുന്നു.
അതേ ക്വാളിറ്റിയാണ് ഞാൻ ഇപ്പോൾ തിലക് വർമ്മയിലും കാണുന്നത്. വേറിട്ടൊരു മാനസികാവസ്ഥയുള്ള കളിക്കാരനാണ് അവൻ.
നിതീഷ് കുമാർ റെഡ്ഡിയുടെ പോസിറ്റീവായ ബാറ്റിംഗ് സമീപനത്തെയും പേസർ ഭുവനേശ്വർ കുമാറിന്റെ തിരിച്ചുവരവിനെയും റെയ്ന പ്രശംസിച്ചു.


