തിരുവനന്തപുരം: ബാങ്കിങ്, വെൽത്ത് മാനേജ്മെന്റ് മേഖലകളിൽ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് മികച്ച അവസരവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI).
സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ (SCO) വിഭാഗത്തിൽ വിവിധ തസ്തികകളിലായി ആകെ 207 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് തസ്തിക അനുസരിച്ച് പ്രതിവർഷം 97 ലക്ഷം രൂപ വരെ (CTC) ശമ്പളം ലഭിക്കും. കേരളത്തിലും ഒഴിവുകൾ ലഭ്യമാണ്.
ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: സെപ്റ്റംബർ 25.
പ്രധാന ഒഴിവുകളും ശമ്പളവും:
സോണൽ ഹെഡ് (റീറ്റെയ്ൽ) – 1 ഒഴിവ്
പ്രായപരിധി: 35 – 50 വയസ്സ്
ശമ്പളം: പരമാവധി ₹97.00 ലക്ഷം (പ്രതിവർഷം)
യോഗ്യത: അംഗീകൃത സർവ്വകലാശാല ബിരുദം (60% മാർക്കോടെയുള്ള MBA / CFP / CFA / NISM യോഗ്യതയുള്ളവർക്ക് മുൻഗണന).
പരിചയം: വെൽത്ത് മാനേജ്മെന്റ് / റീറ്റെയ്ൽ ബാങ്കിങ് / AMC എന്നിവയിൽ 15 വർഷത്തെ പരിചയവും (കുറഞ്ഞത് 5 വർഷം ടീം ലീഡ് പരിചയം).
റീജിയണൽ ഹെഡ് (RH) – 5 ഒഴിവുകൾ
പ്രായപരിധി: 35 – 50 വയസ്സ്
ശമ്പളം: പരമാവധി ₹66.40 ലക്ഷം (പ്രതിവർഷം)
യോഗ്യത: ബിരുദം (MBA / CFP / CFA / NISM യോഗ്യത ഉള്ളവർക്ക് മുൻഗണന).
പരിചയം: ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 12 വർഷത്തെ പരിചയം.
റിലേഷൻഷിപ്പ് മാനേജർ (ടീം ലീഡ്) – 24 ഒഴിവുകൾ
പ്രായപരിധി: 28 – 42 വയസ്സ്
ശമ്പളം: പരമാവധി ₹51.80 ലക്ഷം (പ്രതിവർഷം)
യോഗ്യത: അംഗീകൃത സർവ്വകലാശാല ബിരുദം (MBA / CFP / CFA / NISM മുൻഗണന).
പരിചയം: ബാങ്ക്/ബ്രോക്കിങ്/AMC സ്ഥാപനങ്ങളിൽ വെൽത്ത് മാനേജ്മെന്റിൽ 8 വർഷത്തെ പരിചയം.
വിപി വെൽത്ത് (VP Wealth) – 91 ഒഴിവുകൾ
പ്രായപരിധി: 26 – 42 വയസ്സ്
ശമ്പളം: പരമാവധി ₹44.70 ലക്ഷം (പ്രതിവർഷം)
യോഗ്യത: അംഗീകൃത സർവ്വകലാശാല ബിരുദം (MBA, NISM V-A/XXI-A, CFP / CFA മുൻഗണന).
പരിചയം: സെയിൽസ് & മാർക്കറ്റിങ് വിഭാഗത്തിൽ കുറഞ്ഞത് 6 വർഷത്തെ പരിചയം.
എവിപി വെൽത്ത് (AVP Wealth) – 73 ഒഴിവുകൾ
പ്രായപരിധി: 23 – 35 വയസ്സ്
ശമ്പളം: പരമാവധി ₹30.20 ലക്ഷം (പ്രതിവർഷം)
യോഗ്യത: അംഗീകൃത ബിരുദം (ഫിനാൻസ്/മാർക്കറ്റിങ് പിജി, NISM / CFP / CFA ഉള്ളവർക്ക് മുൻഗണന).
പരിചയം: സെയിൽസ് & മാർക്കറ്റിങ് വിഭാഗത്തിൽ 3 വർഷത്തെ പരിചയം.
ഇൻവെസ്റ്റ്മെന്റ് സ്പെഷ്യലിസ്റ്റ് (IS) – 09 ഒഴിവുകൾ
പ്രായപരിധി: 28 – 42 വയസ്സ്
ശമ്പളം: പരമാവധി ₹44.50 ലക്ഷം (പ്രതിവർഷം)
യോഗ്യത: Finance / Commerce / Economics / Banking എന്നിവയിൽ പ്രൊഫഷണൽ പിജി / പിജി ഡിപ്ലോമ അല്ലെങ്കിൽ CA / CFA.
പരിചയം: ഇൻവെസ്റ്റ്മെന്റ് അഡ്വൈസർ തസ്തികയിൽ 6 വർഷത്തെ പരിചയം.
ഇൻവെസ്റ്റ്മെന്റ് ഓഫീസർ (IO) – 04 ഒഴിവുകൾ
പ്രായപരിധി: 28 – 40 വയസ്സ്
ശമ്പളം: പരമാവധി ₹27.10 ലക്ഷം (പ്രതിവർഷം)
യോഗ്യത: പ്രൊഫഷണൽ പിജി / പിജി ഡിപ്ലോമ അല്ലെങ്കിൽ CA / CFA.
പരിചയം: ഇൻവെസ്റ്റ്മെന്റ് ഓഫീസർ തസ്തികയിൽ 4 വർഷത്തെ പരിചയം.
അപേക്ഷിക്കേണ്ട വിധം:
യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. റൈറ്റൺ പരീക്ഷയില്ലാതെ, ഷോർട്ട് ലിസ്റ്റിങ്ങ്, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഔദ്യോഗിക വിജ്ഞാപനം കാണാൻ: SBI SCO Official Notification PDF
ഓൺലൈനായി അപേക്ഷിക്കാൻ: SBI Recruitment Portal
https://recruitment.sbi.bank.in/crpd-sco-2026-27-23/apply


