നീണ്ട 21 വർഷത്തോളം നീണ്ട അർജന്റീനക്കൊപ്പമുള്ള ഐതിഹാസികമായ കരിയർ അവസാനിപ്പിക്കാനൊരുങ്ങി ഇതിഹാസ താരം ലയണൽ മെസി. നാളെയാണ് മെസി അവസാനമായി അർജന്റീനക്ക് വേണ്ടി ബൂട്ടുകെട്ടുക. ബെനിനെതിരെയാണ് മെസി അവസാനമായി അർജന്റീനയുടെ നീലക്കുപ്പായമണിയുക.
2026 ലോകകപ്പിന് പിന്നാലെ ഓഗസ്റ്റ് 31നായിരുന്നു ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചുകൊണ്ട് മെസി ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നും പടിയിറങ്ങിയത്. എന്നാൽ മെസിക്ക് വിടവാങ്ങൽ മത്സരം ഒരുക്കാൻ അർജന്റീന ഫുട്ബോൾ ഫെഡറേഷൻ തീരുമാനിക്കുകയായിരുന്നു. മെസിയുടെ ഇടംകാലിൽ നിന്നും അവസാന മത്സരത്തിൽ അത്ഭുതങ്ങൾ പിറക്കുമെന് തന്നെയാണ് ആരാധകർ വിശ്വസിക്കുന്നത്.
2026 ഫിഫ ലോകകപ്പിൽ അർജന്റീനയെ കലാശപ്പോരിലേക്ക് നയിക്കാൻ മെസിക്ക് സാധിച്ചിരുന്നു. കലാശപ്പോരിൽ സ്പെയ്നിനോട് പരാജയപ്പെട്ട് സ്കലോണിക്കും സംഘത്തിനും കിരീടം നഷ്ടമായെങ്കിലും ഒരുപിടി ചരിത്ര നേട്ടങ്ങൾ സ്വന്തമാക്കിയാണ് മെസി മടങ്ങിയത്.

ലോകകപ്പിൽ എട്ട് ഗോളുകളും നാല് ഗോളുകളും നേടിയാണ് മെസി തന്റെ അവസാന ലോകകപ്പ് അവിസ്മരണീയമാക്കിയത്. ലോകകപ്പ് ചരിത്രത്തിൽ 20 ഗോളുകൾ നേടിയ മെസി ഗോൾവേട്ടക്കാരിൽ രണ്ടാമനുമാണ്.
മെസിയുടെ പടിയിറക്കത്തോടെ അർജന്റീനയുടെ ഒരു യുഗം തന്നെയാണ് അവസാനിക്കുന്നത്. അർജന്റീനക്ക് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവും ഗോളുകൾ നേടിയ താരവും മെസിയാണ്. അർജന്റീനക്കായി 207 മത്സരങ്ങളിൽ കളത്തിലിറങ്ങിയ മെസി 125 ഗോളുകളാണ് അടിച്ചുകൂട്ടിയത്.

അർജന്റീനക്കൊപ്പം 2022 ലോകകപ്പ്, 2021, 2024 കോപ്പ അമേരിക്ക, 2022 ഫൈനലിസിമ എന്നീ കിരീടങ്ങൾ മെസി സ്വന്തമാക്കിയിട്ടുണ്ട്. ഇന്റർനാഷണൽ ഫുട്ബോളിൽ നേടേണ്ട നേട്ടങ്ങളെല്ലാം സ്വന്തമാക്കിയാണ് മെസി തന്റെ അവിസ്മരണീയമായ യാത്രക്ക് വിരാമമിടുന്നത്.


