ഇന്ത്യ-ന്യൂസിലാൻഡ് ആദ്യ ടെസ്റ്റ് മത്സരത്തിന്റെ ഒന്നാം ദിവസം അവസാനിച്ചു. ആദ്യ ദിവസം കളി നിർത്തുമ്പോൾ ന്യൂസിലാൻഡ് 245 റൺസിന് 5 വിക്കറ്റ് എന്ന നിലയിലാണ്.
ഹെൻറി നിക്കോളാസ് 113 റൺസുമായി സെഞ്ച്വറി നേടിയപ്പോൾ 94 റൺസുമായി ഗ്ലെൻ ഫിലിപ്സ് സെഞ്ച്വറിക്കരികിലാണ്. തുടക്കത്തിൽ 70 റൺസിന് 5 വിക്കറ്റുകൾ എന്ന നിലയിൽ തകർന്ന ന്യൂസിലാൻഡിനെ ഇരുവരും ചേർന്നാണ് 200 കടത്തിയത്.
221 പന്തുകളിൽ നിന്നും 113 റൺസ് നേടിയാണ് താരം ക്രീസിൽ നിലയുറപ്പിച്ചത്. 14 ഫോറുകൾ ആണ് ഇതുവരെ താരം നേടിയത്.
ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റുകൾ നേടി അൻഷുൽ കാംബോജ്, ആകാശ് ദീപ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. സേന ടെസ്റ്റുകളിൽ ഏഷ്യൻ ടീമുകളിൽ കളിക്കുന്ന താരങ്ങളിൽ ഏറ്റവും കൂടുതൽ തവണ മൂന്ന് വിക്കറ്റുകൾ നേടുന്ന താരങ്ങളിൽ തന്റെ ആധിപത്യം തുടരുകയാണ് ബുംറ.
31 തവണ ഈ നേട്ടം സ്വന്തമാക്കിയാണ് ബുംറ മുന്നേറുന്നത്. വസീം അക്രം (27), അനിൽ കുബ്ലെ (25), മുത്തയ്യ മുരളീധരൻ(23), സഹീർ ഖാൻ (22) ഇശാന്ത് ശർമ്മ (21) എന്നിവരാണ് ബുംറയ്ക്ക് പുറകിലുള്ളത്. മത്സരത്തിന്റെ രണ്ടാം ദിനത്തിലും ബുംറയുടെ പന്തുകൾ കിവീസ് ബാറ്റർമാർക്ക് വെല്ലുവിളിയാവുമോയെന്ന് കണ്ടറിയണം.


