ഇംഗ്ലീഷ് കുപ്പായത്തിൽ ഏറ്റവുമധികം മൽസരങ്ങൾ കളിച്ച താരമെന്ന ബഹുമതി സ്വന്തമാക്കിയ രാത്രിയിൽ പെനാൽട്ടി കിക്കിലൂടെ ടീമിൻ്റെ നാഷൻസ് ലീഗ് വിജയവും ഉറപ്പാക്കി ബലൻഡിയോർ ജേതാവ് ഹാരി കെയിൻ വലിയ ബഹുമതി സ്വന്തമാക്കിയ ശേഷം ആദ്യമായി ദേശീയ കുപ്പായമിട്ട ഹാരി മുൻ ഗോൾക്കീപ്പർ പീറ്റർ ഷിൽട്ടന്റെ നാമധേയത്തിലുണ്ടായിരുന്ന 125 മൽസരങ്ങൾ എന്ന റെക്കോർഡ് തിരുത്തിയാണ് രാജ്യത്തിനായി ഏറ്റവുമധികം മൽസരങ്ങൾ കളിക്കുന്ന താരമായത്.
24-ാം മിനുട്ടിൽ മോർഗൻ റോജേഴ്സാണ് വലയിലാക്കിയത്. വെംബ്ലി യിൽ 80,000 ത്തിലധികം പേരെ സാക്ഷി നിർത്തി നടന്ന മൽസരത്തിന്റെ 50-ാമത് മിനുട്ടിൽ സുസിച്ചിലൂടെ ക്രോട്ടുകാർ ഒപ്പമെത്തി. 64-ാം മിനുട്ടിൽ കിട്ടിയ പെനാൽട്ടി ഹാരി ലക്ഷ്യത്തിലെത്തിച്ചു.
Comments


