റയൽ മാഡ്രിഡും ബാഴ്സലോണയും തമ്മിലുള്ള എൽ ക്ലാസിക്കോ പോരാട്ടത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ റയലിന് തിരിച്ചടി. ഗോൾ കീപ്പർ തിബൗട്ട് കോർട്ടോയിസ് എൽക്ലാസിക്കോയിൽ നിന്നും പുറത്തായി.
പനിമൂലം ഇന്നത്തെ മത്സരത്തിൽ താരം കളിക്കില്ല. എൽ ക്ലാസിക്കോക്കുള്ള ടീമിനെ പ്രഖ്യാപിച്ചതിന് ശേഷം അവസാന നിമിഷമാണ് താരം പുറത്തായിരിക്കുന്നത്. താരത്തിനു പകരം ഇല്ലിയ വോളോഷിൻ ടീമിൽ ഇടം നേടും.
അതേസമയം ജോസ് മോറിഞ്ഞോയുടെ സംഘത്തിൽ അതിവേഗക്കാരായ പലരുമുണ്ട്. അവസരവാദിയായ കിലിയൻ എംബാപ്പേയിൽ തുടങ്ങിയാൽ വിംഗിൽ പറക്കുന്ന വിനീഷ്യസ് ജൂനിയറും ഏത് പ്രതിരോധമതിലും തകർക്കുന്ന ജൂഡ് ബെല്ലിങ് ഹാമുമെല്ലാമുള്ളപ്പോൾ ജോസ് ഗാർസിയ എന്ന ബാർസാ കാവൽക്കാരന് പിടിപ്പത് പണിയുറപ്പാണ്.
ഗോളടിക്കുന്ന കാര്യത്തിൽ ബാർസക്കാർ മിടുക്കരാണ്. ലമീൻ യമാലും പെദ്രിയും ഒൽമോയും റാഫിയുമെല്ലാം ബോക്സിൽ ഭീതിപരത്തുന്നവർ. അവർക്ക് പന്ത് നൽകാൻ റോഡ്രിയെ പോലുള്ളവരുള്ളപ്പോൾ റയൽ ഗോൾക്കീപ്പർ തിബോത്ത് കൊത്വക്കും ജോലിഭാരമുണ്ടാവും.
ലീഗിലെ അപരാജിത റെക്കോർഡ് ദീർഘിപ്പിക്കാനാണ് ബാർസ ശ്രമിക്കുകയെന്നുറപ്പ്. നിലവിൽ മൂന്നാം സ്ഥാനത്തുള്ള റയലിനാവട്ടെ ടേബിളിൽ ബാർസ്ക്ക് അരികിലെത്തണമെങ്കിൽ നിർണായക അങ്കം ജയിക്കണം. പുലർച്ചെ 1-30 മുതലാണ് മൽസരം.


