2026 ഏഷ്യ കപ്പ് റൈസിംഗ് സ്റ്റാർസിൽ യു.എ.ക്കെതിരെ ഇരട്ട സെഞ്ച്വറി വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം വസീം ജാഫർ. വൈഭവ് പ്രായപരിധിയിലുള്ള ക്രിക്കറ്റിൽ നിന്നും പുറത്തുവന്നുവെന്നാണ് വസീഫ് ജാഫർ വ്യക്തമാക്കിയത്. തന്റെ യുട്യൂബ് ചാനലിലൂടെ വൈഭവിനെക്കുറിച്ച് സംസാരിച്ച വസീം ജാഫർ വൈഭവ് ഇനി സ്ഥിയതയോടെ റൺസ് നേടണമെന്നും നിർദേശം നൽകി.
വസീഫ് ജാഫറിന്റെ വാക്കുകൾ
“ഇപ്പോൾ അവൻ ഐപിഎല്ലിൽ കളിക്കുന്നില്ല. ഇന്ത്യക്ക് വേണ്ടിയും ഇന്ത്യ എ ടീമിനുമാണ് അവൻ കളിക്കുന്നത്. അതുകൊണ്ട് സ്ഥിരതയോടെ മികച്ച പ്രകടനം നടത്തുകയെന്നത് പ്രധാനമാണ്. ഐപിഎല്ലിൽ അവൻ മികച്ചതായി കളിച്ചിരുന്നു. എന്നാലിപ്പോൾ സീനിയർ ടീമിന്റെ ഭാഗമാണ്. പ്രായപരിധിയിലുള്ള ക്രിക്കറ്റിൽ നിന്നും പുറത്തുവന്നു. അതുകൊണ്ട് ഇനി തന്റെ കഴിവ് തെളിയിക്കേണ്ട സമയമാണ്. ഇത് ടി-20യിൽ നിന്നും വ്യത്യസ്തമായ ഒരു ഫോർമാറ്റാണ്. അവനെ എല്ലാവരും ശ്രദ്ധിക്കുന്നതിനാൽ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ട് സ്ഥിരമായി റൺസ് നേടാൻ ശ്രമിക്കണം.”
യു.എ.ഇക്കെതിരെ 53 പന്തുകളിൽ നിന്നും 204 റൺസാനു സൂര്യവംശി സ്വന്തമാക്കിയത്. 28 കൂറ്റൻ സിക്സുകളും 7 ഫോറുകളും അടങ്ങുന്നതാണ് വൈഭവിന്റെ പ്രകടനം. മത്സരത്തിൽ തുടക്കം മുതലേ തകർത്തടിച്ച വൈഭവ് അനായാസമാണ് സെഞ്ച്വറി തികച്ചത്. വെറും 28 പന്തുകളിൽ നിന്നുമാണ് താരം മൂന്നക്കം കടന്നത്.

സെമിഫൈനൽ പ്രവേശനം ഉറപ്പാക്കാൻ വിജയം അനിവാര്യമായ മത്സരത്തിൽ ഇന്നിംഗ്സ് വൈഭവ് തുടക്കം മുതൽ യു.എ.ഇ ബൗളർമാരെ കടന്നാക്രമിക്കുകയായിരുന്നു. ലിസ്റ്റ് എ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഡബിൾ സെഞ്ച്വറി നേടുന്ന താരമായും വൈഭവ് റെക്കോർഡിട്ടു.
യു.എ.ഇക്കെതിരെ ഇന്ത്യ 6 വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത യു.എ.ഇ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 249 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ വൈഭവിന്റെ കരുത്തിൽ ഇന്ത്യ വിജയം പിടിച്ചെടുത്തു.


