തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പട്ടികവര്‍ഗ വികസന വകുപ്പ് സംഘടിപ്പിച്ച ‘കളിക്കളം 2026’ല്‍ മികച്ച ഫോട്ടോഗ്രാഫര്‍ക്കുള്ള അവാര്‍ഡ് ചന്ദ്രിക തിരുവനന്തപുരം യൂണിറ്റിലെ സീനിയര്‍ ഫോട്ടോഗ്രാഫര്‍ എ. ജയമോഹന്.
10,000 രൂപയും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡെന്ന് മന്ത്രി കെ.എ തുളസി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2000ലേറെ കുട്ടികള്‍ പങ്കെടുത്ത കായികമേളയില്‍ ജയമോഹന് പകര്‍ത്തിയ ചിത്രങ്ങള്‍ മികച്ച നിലവാരമുള്ളതെന്ന് ജൂറി വിലയിരുത്തി.
മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്കാരത്തിന് ദേശാഭിമാനിയിലെ എസ്.ഒ ദിനു അര്‍ഹനായി. സമഗ്ര കവറേജ് വീക്ഷണം ദിനപത്രം. മീഡിയ വണിലെ അനിയന് കുഞ്ഞാണ് ദൃശ്യമാധ്യമത്തിലെ മികച്ച റിപ്പോര്‍ട്ടര്‍. വീഡിയോഗ്രാഫര്‍ (ബിബിന്‍ ചെങ്കല്‍- റിപ്പോര്‍ട്ടര്‍ ടി.വി), അച്ചടി വിഭാഗത്തില്‍ മാധ്യമവും ദൃശ്യമാധ്യമത്തില്‍ മീഡിയ വണിലെ വീഡിയോഗ്രാഫര്‍ സാദിഖ് പാറക്കലും പ്രത്യക പരാമര്‍ശത്തിന് അര്‍ഹരായി.


