ടെസ്റ്റ് ക്രിക്കറ്റിൽ പുതിയ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം. ന്യൂസിലാൻഡിനെതിരെയുള്ള ആദ്യ ടെസ്റ്റിൽ 720 റൺസിനാണ് ഇന്ത്യ ഡിക്ലയർ ചെയ്തത്. ഇന്ത്യയ്ക്കുവേണ്ടി 6 താരങ്ങളാണ് 50 കടന്നത്. ടെസ്റ്റിൽ ഒരു ഇന്നിംഗ്സിൽ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയുടെ ബാറ്റിംഗ് നിരയിലെ ആദ്യ അഞ്ച് താരങ്ങൾ 80+ റൺസ് നേടുന്നത്.
കെ.എൽ രാഹുൽ 136 റൺസും റിഷബ് പന്ത് 128 നേടി സെഞ്ച്വറി പൂർത്തിയാക്കിയപ്പോൾ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ 98 റൺസും സ്വന്തമാക്കി. യശ്വസി ജെയ്സ്വാൾ 85 റൺസും ദേവദത്ത് പടിക്കൽ 80 റൺസും നേടി. ധ്രുവ് ജുറൽ 78 റൺസും സ്വന്തമാക്കി.
നാലാം ദിനം കളി നിർത്തുമ്പോൾ ന്യൂസിലാൻഡ് രണ്ടാം ഇന്നിംഗ്സിൽ 2 വിക്കറ്റ് നഷ്ടത്തിൽ 119 റൺസ് എന്ന നിലയിലാണ്. ഡെവോൺ കോൺവേ അർദ്ധ സെഞ്ച്വറി റൺസ് നേടി ക്രീസിൽ തുടരുന്നുണ്ട്.
ഒന്നാം ഇന്നിംഗ്സിൽ ന്യൂസിലൻഡിനെ 368 റൺസിനാണ് ഇന്ത്യ പുറത്താക്കിയത്. ന്യൂസിലാൻഡിന് വേണ്ടി ഹെൻറി നിക്കോൾസ്, ഗ്ലെൻ ഫിലിപ്സ് എന്നിവർ സെഞ്ച്വറി നേടി. ജസ്പ്രീത് ബുംറ നാല് വിക്കറ്റുകൾ നേടി ഇന്ത്യൻ നിരയിൽ തിളങ്ങിയപ്പോൾ ആകാശ് ദീപ് മൂന്ന് വിക്കറ്റുകളും വീഴ്ത്തി.


