മിയാമി: എംഎൽഎസ് കപ്പ് പ്ലേഓഫ് (MLS Cup Playoffs) ആദ്യ റൗണ്ട് മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്റർ മിയാമിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് (3-0) തകർത്ത് കൊളംബസ് ക്രൂ പരമ്പരയിൽ മുന്നിലെത്തി.
ബെസ്റ്റ് ഓഫ് ത്രീ (Best-of-3) പരമ്പരയിലെ ആദ്യ പാദത്തിൽ സ്വന്തം തട്ടകമായ നു സ്റ്റേഡിയത്തിൽ (Nu Stadium) ദയനീയ പരാജയം ഏറ്റുവാങ്ങിയതോടെ ലയണൽ മെസ്സിയും സംഘവും ടൂർണമെന്റിൽ നിന്ന് പുറത്താകലിന്റെ വക്കിലായി.
സീസൺ നിലനിർത്താൻ അടുത്ത വെള്ളിയാഴ്ച നടക്കുന്ന രണ്ടാം പാദത്തിൽ മിയാമിക്ക് വിജയം അനിവാര്യമാണ്.ഒന്നാം പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് മെസിയും കൊളംബസ് ക്രൂ ഫോർവേഡ് ഗൊൺസാലോ ടാപ്പിയയും തമ്മിലുണ്ടായ കയ്യാങ്കളിയാണ് വിവാദമായത്.
വിവാദമായ മെസ്സി-ടാപിയ പോര്
ആദ്യ പകുതിയിലാണ് നാടകീയ സംഭവങ്ങളാണ് മത്സരത്തെ വിവാദത്തിലാക്കിയത്. 36-ാം മിനിറ്റിൽ പ്രതിരോധതാരം ഗോൺസാലോ ലുയാൻ ചുവപ്പ് കാർഡ് കണ്ടു പുറത്തായതോടെ മിയാമി പത്തുപേരായി ചുരുങ്ങിയിരുന്നു.
ഇതിനിടെ മയാമിക്ക് ലഭിച്ച ത്രോ-ഇൻ എടുക്കുന്നതിനിടെ സമയം കളയാനെന്നോണം ടാപ്പിയ മെസിയുടെ മുന്നിൽ തടസ്സമായി നിന്നു. ഇതിൽ പ്രകോപിതനായ മെസി കൈയിലുണ്ടായിരുന്ന പന്ത് ടാപ്പിയയുടെ മുഖത്തേക്ക് എറിയുകയായിരുന്നു.ഇതാണ് സംഘർഷത്തിന് വഴിവെച്ചത്.
സംഭവത്തിൽ റഫറി അലൻ ചാപ്മാൻ മെസ്സിക്കും ടാപിയയ്ക്കും മഞ്ഞക്കാർഡ് നൽകി. എന്നാൽ മെസ്സിക്ക് ചുവപ്പ് കാർഡ് നൽകാത്തതിനെതിരെ കൊളംബസ് ക്യാമ്പിൽ നിന്ന് കടുത്ത വിമർശനമാണ് ഉയർന്നത്.
ബെക്കാമിന്റെ പ്രതികരണം
മത്സരത്തിന് പിന്നാലെ ഇന്റർ മയാമി കോ-ഓണറും പ്രസിഡന്റുമായ ഡേവിഡ് ബെക്കാം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പ്രതികരിച്ചു.
ലിയോ ക്ലബ്ബിനായി സാധ്യമായതെല്ലാം ചെയ്തിട്ടുണ്ടെങ്കിലും, എതിരാളിയുടെ മുഖത്തേക്ക് പന്തെറിയുന്നത് മൈതാനത്ത് ഒരിക്കലും അംഗീകരിക്കാനാകാത്ത പ്രവൃത്തിയാണെന്ന് ബെക്കാം വ്യക്തമാക്കി.
“ലിയോയെ ഒരുപാട് ഇഷ്ടമാണ്; ഈ ക്ലബ്ബിനായി സാധ്യമായതെല്ലാം ചെയ്തിട്ടുള്ള ഏറ്റവും മികച്ച താരമാണ് അദ്ദേഹം. എന്നാൽ മത്സരം കാണാൻ ഏറെ പ്രയാസമായി.
പറയാൻ വിഷമമുണ്ടെങ്കിലും, എത്രത്തോളം നിരാശയുണ്ടായാലും എതിരാളിയുടെ മുഖത്തേക്ക് നേരിട്ട് പന്തെറിയുന്നത് അംഗീകരിക്കാനാകാത്ത കാര്യമാണ്.
പ്രകോപനമോ സമ്മർദമോ എന്തുതന്നെയായാലും എന്റെ അഭിപ്രായത്തിൽ ഇത് നേരിട്ടുള്ള ചുവപ്പ് കാർഡ് അർഹിക്കുന്ന നടപടിയാണ്. സമ്മർദഘട്ടങ്ങളിൽ നമ്മൾ കൂടുതൽ ഉത്തരവാദിത്തത്തോടെ പെരുമാറുകയും ആത്മനിയന്ത്രണം പാലിക്കുകയും വേണം.
രണ്ടാം മത്സരം ഇനിയും ബാക്കിയുണ്ട്; അതിൽ ശരിയായ രീതിയിൽ തിരിച്ചുവരാം.” എന്ന് ഡേവിഡ് ബെക്കാം ഇൻസ്റ്റാ സ്റ്റോറിയിലൂടെ പങ്കുവെച്ച് കുറിപ്പിൽ പറഞ്ഞു.
David Beckham Messi red card Columbus Crew


