ദേവദത്ത് പടിക്കൽ ഇന്ത്യൻ ടീമിലെ വിശ്വസ്തനായ താരമാണെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. ന്യൂസിലാൻഡിനതിരെയുള്ള ആദ്യ ടെസ്റ്റ് മത്സരത്തിലെ മികച്ച പ്രവർത്തനത്തിന് പിന്നാലെയാണ് ഗവാസ്കറിന്റെ പ്രശംസ.
“അദ്ദേഹം വളരെ വിശ്വസിക്കാവുന്ന കളിക്കാരനാണ്. ബാറ്റ് ചെയ്യാൻ ഇറങ്ങുമ്പോൾ നല്ല ആത്മവിശ്വാസം കാണിക്കും അവിടെ നിൽക്കാൻ അദ്ദേഹത്തിന് യാതൊരു മടിയുമില്ല റൺസ് നേടുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ആദ്യ പന്ത് മുതൽ തന്നെ അദ്ദേഹം നല്ല ആത്മവിശ്വാത്തോടെയും ഉറച്ച മനസ്സോടെയും കളിച്ചു” സുനിൽ ഗവാസ്കർ സോണി സ്പോർട്സിലൂടെ പറഞ്ഞു.
ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യക്ക് വേണ്ടി ൮൦ റൺസ് നേടിയാണ് പടിക്കൽ തിളങ്ങിയത്. ഗിൽ ൯൮ റൺസ് സ്വന്തമാക്കിയപ്പോൾ കെ.എൽ രാഹുൽ 136 നേടി സെഞ്ച്വറിയിൽ തിളങ്ങി. യശ്വസി ജെയ്സ്വാൾ 85 റൺസും റിഷബ് പന്ത് പുറത്താവാതെ 55 റൺസും നേടി.
മത്സരത്തിൽ ഇന്ത്യയ്ക്ക് 118 റൺസ് ലീഡുണ്ട്. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 486 റൺസ് ശക്തമായ നിലയിലാണ്. ഒന്നാം ഇന്നിംഗ്സിൽ ന്യൂസിലൻഡിനെ 368 റൺസിനാണ് ഇന്ത്യ പുറത്താക്കിയത്. ന്യൂസിലാൻഡിന് വേണ്ടി ഹെൻറി നിക്കോൾസ്, ഗ്ലെൻ ഫിലിപ്സ് എന്നിവർ സെഞ്ച്വറി നേടി.
ജസ്പ്രീത് ബുംറ നാല് വിക്കറ്റുകൾ നേടി ഇന്ത്യൻ നിരയിൽ തിളങ്ങിയപ്പോൾ ആകാശ് ദീപ് മൂന്ന് വിക്കറ്റുകളും വീഴ്ത്തി.


