ലോകകപ്പിലേറ്റ തോൽവിക്ക് പകരം വീട്ടാൻ ഫ്രാൻസിനവസരം. യുവേഫ നാഷൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനൽ ചിത്രം തെളിഞ്ഞപ്പോൾ നേർക്കുനേർ വരുന്നത് നിലവിലെ ലോക ചാമ്പ്യന്മാരായ സ്പെയിനും മുൻ ചാമ്പ്യന്മാരായ ഫ്രാൻസും. അഥവാ ലമീൻ യമാലും കിലിയൻ എംബാപ്പേയും. ലോകകപ്പ് സെമി ഫൈനൽ അമേരിക്കയിലെ ഡാലസിൽ നടന്നപ്പോൾ വിജയിച്ചത് സ്പെയിനായിരുന്നു.
ആ തോൽവിക്ക് ശേഷമായിരുന്നു ഫ്രാൻസിന്റെ അമരത്ത് സിനദിൻ സിദാനെത്തിയത്. അദ്ദേഹത്തിന്റെ പരിശീലക പദവിയിലും വെല്ലുവിളി നിറഞ്ഞ പോരാട്ടത്തിനാണ് യൂറ പ്പ് വേദിയാവാൻ പോവുന്നത്. ഹാരി കെയിനിന്റെ ഇംഗ്ലണ്ടിന് ശക്തമായി വെല്ലുവിളിയുമായി നോർവെയാണ് ക്വാർട്ടറിൽ ഹാരിക്കെതിരെ ഏർലിൻ ഹലാൻഡിന്റെ അങ്കം.
ക്രിസ്റ്റ്യാനോ റൊണാൾഡോയില്ലാത്ത പോർച്ചുഗലിന്റെ ക്വാർട്ടർ പ്രതിയോഗികൾ നെതർലൻഡ്സാണ്. അവസാന ക്വാർട്ടർ ഫൈനൽ പോരാട്ടം ബെൽജിയവും ജർമനിയും തമ്മിലാണ്. ഇരു പാദങ്ങളിലായാണ് ക്വാർട്ടർ ഫൈനലുകൾ. ആദ്യപാദം മാർച്ച് 25നും രണ്ടാം പാദം 28നുമായിരിക്കും.
ഫ്രാൻസും സ്പെയിനും അവസാനം മുഖാമുഖം വന്ന ഡാലസിലെ ലോകകപ്പ് വേദിയിലായിരുന്നു. കിലിയൻ എംബാപ്പേയുടെ ഫ്രാൻസിനായിരുന്നു സൊക്കർ ലോകം മുൻത്തുക്കം നൽകിയിരുന്നത്.
പ്രതിയോഗികളെയെല്ലാം കശക്കിയെത്തിയ ഫ്രഞ്ച് സംഘത്തെ പക്ഷേ യമാലിന്റെ സ്പെയിൻ രണ്ട് ഗോളിനാണ് പരാജയപ്പെടുത്തിയത്. മൈക്കൽ ഒസി സബാലിന്റെ ഗോളിൽ ലീഡ് നേടിയ സ്പെയിൻ പെട്രോ പോറോയിലൂടെ വിജയം ഉറപ്പാക്കുകയായിരുന്നു.


