ഇന്ത്യ-ന്യൂസിലാൻഡ് ആദ്യ ടെസ്റ്റ് മത്സരത്തിന്റെ ഒന്നാം ദിവസം അവസാനിച്ചു. ആദ്യ ദിവസം കളി നിർത്തുമ്പോൾ ന്യൂസിലാൻഡ് 245 റൺസിന് 5 വിക്കറ്റ് എന്ന നിലയിലാണ്.
ഹെൻറി നിക്കോളാസ് 113 റൺസുമായി സെഞ്ച്വറി നേടിയപ്പോൾ 94 റൺസുമായി ഗ്ലെൻ ഫിലിപ്സ് സെഞ്ച്വറിക്കരികിലാണ്. തുടക്കത്തിൽ 70 റൺസിന് 5 വിക്കറ്റുകൾ എന്ന നിലയിൽ തകർന്ന ന്യൂസിലാൻഡിനെ ഇരുവരും ചേർന്നാണ് 200 കടത്തിയത്.
221 പന്തുകളിൽ നിന്നും 113 റൺസ് നേടിയാണ് താരം ക്രീസിൽ നിലയുറപ്പിച്ചത്. 14 ഫോറുകൾ ആണ് ഇതുവരെ താരം നേടിയത്. ടെസ്റ്റ് ക്രിക്കറ്റിൽ 8 വ്യത്യസ്ത ടീമുകൾക്കെതിരെ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ന്യൂസിലാൻഡ് താരമായി നിക്കോൾസ് മാറി.
ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ഇന്ത്യ, സൗത്ത് ആഫ്രിക്ക, പാകിസ്ഥാൻ, ശ്രീലങ്ക, സിംബാബ്വേ വെസ്റ്റ് ഇൻഡീസ് എന്നീ ടീമുകൾക്കെതിരെയാണ് താരം സെഞ്ച്വറി നേടിയത്. ഈ റെക്കോർഡിൽ റോസ് ടൈലറിനൊപ്പമാണ് നിക്കോസ്. 9 വ്യത്യസ്ത ടീമുകൾക്കെതിരെ ടെസ്റ്റിൽ സെഞ്ച്വറി നേടിയ കെയ്ൻ വില്യംസൺ ആണ് ഒന്നാം സ്ഥാനത്തുള്ളത്.
ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റുകൾ നേടി അൻഷുൽ കാംബോജ്, ആകാശ് ദീപ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. രണ്ടാം ദിനം ഫോമിലുള്ള ഇരുവരെയും ആദ്യ സെക്ഷനിൽ തന്നെ വീഴ്ത്തുകയാവും ഗില്ലിന്റെയും സംഘത്തിന്റെയും പ്രധാന ലക്ഷ്യം.


