ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രനേട്ടം സ്വന്തമാക്കി ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ ലിട്ടൺ ദാസ്. സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ടെസ്റ്റ് മത്സരത്തിൽ 8 പുറത്താക്കലുകൾ നടത്തിയാണ് താരം ലോക റെക്കോർഡ് സൃഷ്ടിച്ചത്. ഒരു ടെസ്റ്റ് മത്സരത്തിൽ ഏറ്റവും കൂടുതൽ താരങ്ങളെ പുറത്താക്കുന്ന വിക്കറ്റ് കീപ്പറായാണ് ലിട്ടൺ ദാസ് മാറിയത്.
മത്സരത്തിൽ ആറ് ക്യാച്ചുകളും രണ്ട് സ്റ്റമ്പിങ്ങുമാണ് ലിട്ടൺ നടത്തിയത്. വസീം ബാരി, ഇയാൻ സ്മിത്ത്, ബോബ് ടൈലർ, റിഡ്ലി ജേക്കബ്സ്, ജോഷ്വാ ഡി സിൽവ എന്നിവരെ ഒരുമിച്ച് മറികടന്നാണ് ബംഗ്ലാദേശ് താരം ഈ ചരിത്രനേട്ടം കൈപിടിയിലാക്കിയത്. ഈ താരങ്ങളെല്ലാം ഏഴ് പുറത്താകലുകളായിരുന്നു ഒരു ടെസ്റ്റ് മത്സരത്തിൽ നടത്തിയത്.
ബംഗ്ലാദേശിന് വേണ്ടി വിക്കറ്റ് കീപ്പിങ്ങിൽ മാത്രമല്ല ബാറ്റിങ്ങിലും താരം തിളങ്ങി. ആദ്യ ഇന്നിംഗ്സിൽ 120 റൺസാണ് താരം അടിച്ചെടുത്തത്. എന്നാൽ മത്സരത്തിൽ ബംഗ്ലാദേശ് പരാജയപ്പെട്ടു. സൗത്ത് ആഫ്രിക്ക ഒമ്പത് വിക്കറ്റുകൾക്കാണ് ബംഗ്ലാദേശിനെ വീഴ്ത്തിയത്.
12 റൺസ് മാത്രമായിരുന്നു സൗത്ത് ആഫ്രിക്കയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്. ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം അനായാസമായി ടീം മറികടന്നു. രണ്ട് മത്സരങ്ങളുടെ പരമ്പരയിൽ 1-0ത്തിന് മുന്നിലാണ് നിലവിൽ ദക്ഷിണാഫ്രിക്ക. നവംബർ 23 മുതൽ 27 വരെയാണ് അവസാന ടെസ്റ്റ് മത്സരം.


