ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ പൂജ്യത്തിന് പുറത്തായതോടെ മോശം റെക്കോർഡ് സ്വന്തമാക്കി ന്യൂസിലാൻഡ് ക്യാപ്റ്റൻ ടോം ലാഥം. ജസ്പ്രീത് ബുംറയുടെ പന്തിൽ ബൗൾഡായാണ് ലാഥം പുറത്തായത്.
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ തവണ ഡക്കാവുന്ന ഓപ്പണർമാരുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് താരം എത്തിയത്. 15 തവണയാണ് കിവീസ് നായകൻ ഓപ്പണറായി പൂജ്യത്തിന് പുറത്തായത്.
വീരേന്ദർ സെവാഗിന്റെ റെക്കോർഡിനൊപ്പം ആണ് താരം എത്തിയത്. മർവാൻ അട്ടപട്ടു (16), മൈക്കൽ അതെർടോൺ (17), ക്രെയ്ഗ് ബ്രാത്വെയ്റ്റ് (19) എന്നിവരാണ് ഈ പട്ടികയിലുള്ള മറ്റു താരങ്ങൾ.
ഒന്നാം ദിവസം കളി നിർത്തുമ്പോൾ ന്യൂസിലാൻഡ് 245 റൺസിന് 5 വിക്കറ്റ് എന്ന നിലയിലാണ്. ഹെൻറി നിക്കോളാസ് 113 റൺസുമായി സെഞ്ച്വറി നേടിയപ്പോൾ 94 റൺസുമായി ഗ്ലെൻ ഫിലിപ്സ് സെഞ്ച്വറിക്കരികിലാണ്. തുടക്കത്തിൽ 70 റൺസിന് 5 വിക്കറ്റുകൾ എന്ന നിലയിൽ തകർന്ന ന്യൂസിലാൻഡിനെ ഇരുവരും ചേർന്നാണ് 200 കടത്തിയത്.
ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റുകൾ നേടി അൻഷുൽ കാംബോജ്, ആകാശ് ദീപ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.


