ന്യൂസിലാൻഡിനെതിരെയുള്ള ഏകദിന പരമ്പരയിൽ മികച്ച പ്രകടനം നടത്തിയ പേസർ ഔഖിബ് നബിയെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം മുരളി കാർത്തിക്. ഔഖിബ് നബി മികച്ച പ്രകടനം നടത്തിയെങ്കിലും വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയെന്നാണ് മുരളി കാർത്തിക് വ്യതമാക്കിയത്. നബി പന്തെറിഞ്ഞ രീതി ഏറെ മികച്ചതായിരുന്നുവെന്നും മുരളി കാർത്തിക് അഭിപ്രായപ്പെട്ടു.
“ഈ പരമ്പരയിൽ ഞാൻ ഏറ്റവും കൂടുതൽ ശ്രദ്ധിച്ച കാര്യങ്ങളിൽ ഒന്നാണത്. സിറാജിന് ഒരു മത്സരം മാത്രമാണ് കളിക്കാൻ അവസരം ലഭിച്ചത്. പരമ്പര തുടങ്ങുന്നതിന് മുമ്പ് തന്നെ സിറാജ് ടീമിൽ വേണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ അനുഭവസമ്പത്ത് കുറഞ്ഞ ബൗളിങ് നിരയാണ് ടീമിന് ഉണ്ടായിരുന്നത്.
എന്നാൽ എല്ലാവരും ഒരുമിച്ച് മികച്ച പ്രകടനം കാഴ്ചവെക്കുകയും ടീമിനായി സംഭാവന നൽകുകയും ചെയ്തു. ഉദാഹരണത്തിന് ഔഖിബ് നബിയുടെ പ്രകടനം വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോകാൻ സാധ്യതയുണ്ട്. അദ്ദേഹത്തിന്റെ ബൗളിങ്ങിങ് നേരിടാൻ ബാറ്റർമാർക്ക് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും അദ്ദേഹം പന്തെറിഞ്ഞ രീതി ഏറെ മികച്ചതായിരുന്നു” മുരളി കാർത്തിക് ക്രിക് ബസിലൂടെ പറഞ്ഞു.
ന്യൂസിലാൻഡിനെതിരായ അഞ്ചാം ഏകദിനത്തിൽ ഇന്ത്യ തകർപ്പൻ വിജയമാണ് നേടിയത്. ഇന്ത്യൻ ബൗളർമാരുടെ തകർപ്പൻ പ്രകടനത്തിന്റെ ബലത്തിൽ ന്യൂസിലാൻഡിനെ 48.1 ഓവറിൽ 187 റൺസിനാണ് പുറത്താക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 209 റൺസിന് പുറത്തായപ്പോൾ ഇന്ത്യ മത്സരം എറിഞ്ഞുപിടിച്ചു. ഇതോടെ 3-1 എന്ന നിലയിൽ പരമ്പര ഇന്ത്യ നേടി.
മത്സരത്തിൽ അർഷ്ദീപ് സിംഗ് 30 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ ബൗളിംഗിന് നേതൃത്വം നൽകിയപ്പോൾ കിവികൾ തകർന്നു. മുഹമ്മദ് സിറാജ്, നബി, യാഷ് താക്കൂർ എന്നിവരും കൃത്യസമയത്ത് വിക്കറ്റുകൾ വീഴ്ത്തി കിവീസ് നിരയെ തകർത്തു.


