ഇന്ത്യൻ പേസർ മുഹമ്മദ് ഷമി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വളരെ വൈകാരികമായ നിമിഷമാണെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസറുദീൻ. കപിൽ ദേവിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർമാരിൽ ഒരാളാണ് ഷമിയെന്നും അസറുദീൻ പ്രശംസിച്ചു.
“ഒരു താരം വിരമിക്കുമ്പോൾ അത് വളരെ വൈകാരികമായ നിമിഷമാണ്. വർഷങ്ങളായി അദ്ദേഹത്തിന്റെ കളികണ്ട് ശീലിച്ചവരാണ് നമ്മൾ. 13 വർഷത്തിലേറെയായി ഷമി ഇന്ത്യൻ ടീമിനായി കളിക്കുകയും രാജ്യത്തിന് വലിയ സംഭാവനകൾ നൽകുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം വിരമിച്ചത് വിഷമമുണ്ടാക്കുന്ന കാര്യമാണ് എങ്കിലും അദ്ദേഹം എടുത്ത തീരുമാനത്തെ നമ്മൾ ബഹുമാനിക്കണം. രാജ്യത്തിനായി അദ്ദേഹം മികച്ച പ്രകടനമാണ് നടത്തിയത്.
ഇനി തന്റെ അനുഭവങ്ങളും അറിവുകളും യുവതാരങ്ങളുമായി അദ്ദേഹം പങ്കുവെക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബിസിസിഐ അദ്ദേഹത്തിന്റെ സേവനങ്ങളെ അംഗീകരിച്ച് ഭാവിയിൽ പരിശീലക സ്ഥാനമോ മറ്റെന്തെങ്കിലും ചുമതലയോ നൽകുമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. കപിൽ പാജിക്ക് ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർമാരിൽ ഒരാളാണ് ഷമി. കപിൽ പാജിയുമായി താരതമ്യം ചെയ്യാൻ ആകില്ലെങ്കിലും അതേ നിലവാരത്തിലുള്ള കഴിവുള്ള താരമായിരുന്നു ഷമി” മുഹമ്മദ് അസറുദ്ദീൻ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

2013ൽ ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ഷമി 64 മത്സരങ്ങളിൽ നിന്നും 229 വിക്കറ്റുകളാണ് വീഴ്ത്തിയത്. വിദേശ ടെസ്റ്റുകളിലെ ഇന്ത്യയുടെ വിജയത്തിൽ നിർണായകമായ പങ്കുവഹിച്ച താരമാണ് ഷമി. ഇന്ത്യക്ക് വേണ്ടി രണ്ട് വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പുകളിൽ താരം കളിച്ചിട്ടുണ്ട്. 2023ലാണ് ടെസ്റ്റിൽ ഷമി അവസാനമായി ഇന്ത്യക്ക് വേണ്ടി കളത്തിലിറങ്ങിയത്. ടെസ്റ്റിൽ നിന്നും വിരമിച്ചെങ്കിലും ഷമി ഏകദിനത്തിലും ടി-20യിലും തുടരും.


