ഇന്ത്യൻ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. 2024 ടി-20 ലോകകപ്പിലെ ബുംറയുടെ പ്രകടനത്തെക്കുറിച്ച് സംസാരിച്ച കൈഫ് ഏകദിന ടീമിലെ പ്രധാനപ്പെട്ട താരമാണ് ബുംറയെന്നും പറഞ്ഞു. ടി-20 ലോകകപ്പ് നേടാനുള്ള പ്രധാന കാരണം ബുംറയാണെന്നും കൈഫ് വ്യക്തമാക്കി.
‘ബൗളിങ്ങിൽ ബുംറ തന്നെയാണ് ഇപ്പോൾ നമ്മുടെ പ്രധാന താരം. അവൻ കാരണമാണ് നമ്മൾ ടി-20 ലോകകപ്പ് നേടിയത്. സെമിയിലും ഫൈനലിലും അവൻ ഉള്ളത് കൊണ്ടാണ് നമ്മൾ വിജയിച്ചത്. 2024 ലോകകപ്പ് ഫൈനലിൽ ടീം പിന്നിലായിരുന്നപ്പോൾ ബുംറയാണ് മത്സരം തിരിച്ചുപിടിച്ചത്. ഇന്ത്യ നേടിയ കിരീടങ്ങളിൽ 90 ശതമാനത്തിലും ബുംറക്ക് വലിയ പങ്കുണ്ട്. ഇപ്പോൾ അടുത്ത ബുംറയെയും ഹർദിക്കിനെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് നമ്മൾ. ഏകദിനത്തിൽ ബുംറയുടെ സേവനം അത്യാവശ്യമാണെന്ന് ഗില്ലും പറയാറുണ്ടായിരുന്നു. വിൻഡീസ് വലിയ സ്കോറുകൾ നേടിയ മത്സരത്തിൽ ക്യാപ്റ്റനെന്ന നിലയിൽ ഗില്ലിന്റെ അവസ്ഥ ഓർത്ത് എനിക്ക് വിഷമമായി. കാരണം അദ്ദേഹം തളർന്നു പോയിരുന്നു’ കൈഫ് തന്റെ യുട്യൂബ് ചാനലിലൂടെ പറഞ്ഞു.
ബുംറ വിൻഡീസിനെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയുടെ ഭാഗമായിരുന്നില്ല. ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു ബുംറ.
കലാശപ്പോരിൽ പാകിസ്ഥാനെ 19 റൺസിന് വീഴ്ത്തിയാണ് ഇന്ത്യയുടെ സ്വർണ നേട്ടം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 212 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക് ഇന്നിംഗ്സ് 192 റൺസിൽ അവസാനിച്ചു.


