കോഴിക്കോട്: ഭരണം ഉണ്ടെങ്കിലും ഇല്ലെങ്കിലും അനീതിക്കെതിരെ ശബ്ദിക്കണമെന്നും മുസ്ലിം യൂത്ത്ലീഗിന്റെ ചരിത്രം അതാണെന്നും മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. കുംഭകർണന്റെ ആറ് മാസം ഉണർച്ചയും ആറു മാസം ഉറക്കവും പോലെയാണ് ചിലർ എന്നാൽ, മുസ്ലിം ലീഗും യൂത്ത് ലീഗും അങ്ങനെയല്ല. നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് മാർച്ച് നടത്തിയത് ഭരണത്തിലുളപ്പോഴാണ്. ഭാഷാ സമരം നയിച്ചത് പ്രതിപക്ഷത്തുളളപ്പോഴാണ്. മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ സമ്മേളനം ഇൻ സാഫ് ബാഗ് സരോവരം ട്രേഡ് സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
വർത്തമാന കേരള രാഷ്ട്രീയത്തിന്റെ ഗതി നിർണായത്തിൽ യുവ സമൂഹത്തിന്റെ സ്വാധീനം വളരെ വലുതാണ്. പുതിയ കാലത്ത് യുവാക്കളുടെ ചിന്തകൾക്ക് പ്രസക്തി വർധിച്ചു. യൗവ്വനത്തിന്റെ ഊർജ്ജം സവിശേഷമായി യൂത്ത് ലീഗ് വിനിയോഗിച്ചിട്ടുണ്ട്. അനീതി എവിടെയുണ്ടോ അവിടെ പ്രതിരോധവുമായി പോരാടണം. മദർതെരേസ പറഞ്ഞ പോലെ അപരന്റെ കളഞ്ഞു പോയ ചിരി തിരിച്ചുപിടിച്ചു കൊടുക്കണം. സഹോദരനിൽ സന്തോഷം പകരുകയെന്നതാണ് ദൈവ സാമീപ്യത്തിനുള്ള വഴിയെന്നാണ് നിസാമുദ്ദിൻ ഔവലിയ പറഞ്ഞത്. മൂല്ല്യബോധമുള്ള യുവത്വം കരുണ യോടെ ഇടപെടുമ്പോൾ സമൂഹത്തിൽ വലിയ മാറ്റങ്ങളുണ്ടാ വും. സമൂഹത്തിന്റെ മുന്നേറ്റം ലക്ഷ്യം വെച്ച് ജനഹിതത്തിന നുസസരിച്ചുള്ള പ്രവർത്തനമാണ് യൂത്ത് ലീഗ് നടത്തുന്നത്. വിദ്വേഷ പ്രചാരകർ അരങ്ങ് വാഴുന്ന കാലത്ത് നന്മയു ടെ പതാക വാഹകരാകണമെ ന്നും തങ്ങൾ ആഹ്വാനം ചെയ്തു.
ജില്ലാ പ്രസിഡന്റ്റ്മിസ്ഹബ്കി ഴരിയൂർ അധ്യക്ഷത വഹിച്ചു. മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ട റിമന്ത്രിപി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നിർവഹിച്ചു. യൂ ത്തീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശി ഹാബ് തങ്ങൾ, മുസ്ലിംലീഗ് സം സ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് എംഎൽഎ.ഫൈസൽ ബാബു എംഎൽഎ പ്രഭാഷണം നടത്തി. കുഞ്ഞ് ജീ വൻ രക്ഷിക്കാൻ കരൾ പകുത്ത് നൽകിയ വൈറ്റ് ഗാർഡ് അംഗം സിറാജ് ചീക്കിലോടിന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉപ ഹാരം നൽകി. എം.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സ്വാഹിബ് മുഹമ്മദിന് പി.കെ കുഞ്ഞാലിക്കുട്ടി ഉപഹാരം സ മർപ്പിച്ചു. സമ്മേളന സുവനീർ കാലം സാക്ഷി കവർ പ്രകാശ നം പി.കെ കുഞ്ഞാലിക്കുട്ടി, പി.എം.എ സലാമിന് നൽകി നിർവ്വഹിച്ചു. ഉമ്മർ പാണ്ടിക ശാല, സി.കെ സുബൈർ, മുസ്ലിംലീഗ് ജില്ലാ പ്രസിഡൻ്റ് എം.എ റസാഖ് മാസ്റ്റർ, സം സ്ഥാന സെക്രട്ടറിമാരായ പാറ ക്കൽ അബ്ദുള്ള എം.എൽ.എ. വി.എം ഉമ്മർ മാസ്റ്റർ, പി ഇസ് മായിൽ, അഷ്റഫ് എടനീർ, ഗഫൂർ കോൽക്കളത്തിൽ, ടി.പി.എം ജിഷാൻ, ആശിഖ് ചെലവൂർ, സൂപ്പി നരിക്കാട്ടേരി, എൻ.സി അബൂബക്കർ, സ്വാ ഹിബ് മുഹമ്മദ്, അഡ്വ.നജ്മ ത ബഷിറ, ഡോ. അബ്ദുള്ള ബാ സിൽ സംസാരിച്ചു. ജനറൽ സെക്രട്ടറി ടി. മൊയ്തീൻ കോ യ സ്വാഗതവും ട്രഷറർ കെ.എം.എ റഷിദ് നന്ദിയും പ റഞ്ഞു.
വെറുപ്പിന്റെ രാഷ്ട്രീയത്തിന്റെ പതനം ആരംഭിച്ചു: പി.കെ കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: വെറുപ്പിൻ്റെ രാഷ്ട്രീയം ചില്ല് കൊട്ടാരം പോലെ തകരാൻ അധികം സമയം വേണ്ടെന്ന് മുസ്ലിംലീഗ് ദേശിയ ജനറൽ സെക്രട്ടറിയും വ്യവസായ, ഐ.ടി. എ.ഐ വകുപ്പ് മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടി കഴിഞ്ഞ 12 വർഷകാലമായി രാജ്യത്ത് വെറുപ്പിന്റെ രാഷ്ട്രീയത്തിൻ്റെ അരങ്ങുവാഴ്ച്ചയാണ് നടക്കുന്നത്. അക്രമ രാഷ്ട്രീയത്തിനും ധാർഷ്ട്യത്തിനും കേരളം അന്ത്യം കുറിച്ചത് പോലെ രാജ്യത്തും അധികം വൈകാതെ ജനധിപത്യ മതേതര ഭരണകൂടം സാധ്യമാവും മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നിർവഹി ക്കുകയായിരുന്നു അദ്ദേഹം.
പത്തു വർഷം ഇടത് സർക്കാർ ഭരിച്ച് കേരളത്തെ സർവ മേഖലകളും തകർത്ത് തരിപ്പണമാക്കി കാട്ടാന കരിമ്പിൻതോട്ടത്തിൽ കേറിയ അവസ്ഥയാണ്. അനാവശ്യ പദ്ധതികൾക്ക് പോലും വലിയ പലിശക്ക് ഭീമൻതുക ചെലവഴിച്ച് കിഫ്ബിയിലൂടെ വലിയ കടക്കെണിയാണുണ്ടാ ക്കിയത്. അക്ഷയയിലൂടെ മുന്നിലെത്തിയ കേരളത്തെ അവർ പിറകോട്ടാണ് നടത്തിയത്. കലാലയങ്ങളിലും സർവകലാശാലകളിലും കാലം ആവശ്യപെടുന്ന പരിഷ്കരണങ്ങൾ നടപ്പിലാക്കാതെ അക്രമങ്ങളുടെയും അരാചകത്തിൻ്റെയും കൂത്തരങ്ങായി മാറ്റി. ഇതിൽ നിന്നെല്ലാം കേരളത്തെ രക്ഷിച്ച് പുനർനിർമാണം നടത്തുന്ന പ്രക്രിയയിലാണ് യു.ഡി.എഫ് സർക്കാർ. ൻ്റുപ്പൂപ്പാക്ക് ഒരാനണ്ടാർന്നു എന്ന പോലെയാണ് സി.പി.എം. രാജ്യത്ത് ഒരിടത്തും അവർക്ക് ഭരണമില്ല. മുസ്ലിംലീഗ് രണ്ടു സംസ്ഥാനങ്ങളിലെ ഭരണകക്ഷിയാണ്. മുസ്ലിംലീഗ് വളർന്നു. സി.പി.എം തകർന്നു. ഇരുമ്പുമറ സൃഷ്ടിച്ച് അണികളെ മുക്ക്കയറിടുന്ന കാലം കഴിഞ്ഞെന്നും കുഞ്ഞാലിക്കുട്ടി ഓർമ്മിപ്പിച്ചു.


