ന്യൂസിലൻഡിനെതിരെയുള്ള ആദ്യ ടെസ്റ്റിൽ മുഹമ്മദ് സിറാജ് ഉണ്ടായിരുന്നെങ്കിൽ ഇന്ത്യ വിജയിക്കുമായിരുന്നുവെന്ന വാദങ്ങൾ തള്ളി മുൻ ഇന്ത്യൻ താരം ആർ.അശ്വിൻ. സിറാജിനും ചില പോരായ്മകൾ ഇല്ലേ എന്നാണ് അശ്വിൻ ചോദിക്കുന്നത്.
“സിറാജ് ഉണ്ടായിരുന്നെങ്കിൽ സംഭവിക്കുമെന്ന കാര്യത്തിൽ പലർക്കും പല അഭിപ്രായങ്ങളും ഉണ്ടാകാം. സിറാജിന്റെ പോരാട്ടവീര്യം എനിക്കിഷ്ടമാണ്. എന്നാൽ അദ്ദേഹത്തിനും ചില പോരായ്മകൾ ഇല്ലേ? ഈ പിച്ചിൽ അദ്ദേഹവും ബുദ്ധിമുട്ടുമായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. ഈ മത്സരത്തിൽ ഇന്ത്യൻ ബൗളർമാരെല്ലാം നന്നായി പന്തെറിഞ്ഞു.
ന്യൂസിലാൻഡ് ബൗളർമാരെക്കാൾ മികച്ച പ്രകടനമാണ് ഇന്ത്യൻ പേസർമാർ നടത്തിയത്. ഇതുപോലൊരു പിച്ചിൽ നിൽ വാഗ്നറെ പോലെ അവസാനം വരെ പോരാടുന്ന ഒരു ബൗളർ ടീമിന് ആവശ്യമാണ്. കൂടാതെ മത്സരം ജയിക്കാൻ കൃത്യമായ തന്ത്രങ്ങളും വേണം.
വാഷിംഗ്ടണിനെ കൂടുതൽ ഉപയോഗിച്ച് ഇന്ത്യക്ക് മത്സരത്തിൽ മാറ്റം കൊണ്ടുവരാമായിരുന്നു. ആദ്യ രണ്ടോ മൂന്നോ വിക്കറ്റുകളിൽ തന്നെ അദ്ദേഹത്തിന് വിക്കറ്റുകൾ നേടാൻ സാധിച്ചിരുന്നുവെങ്കിൽ ഇന്ത്യയ്ക്ക് മത്സരം വിജയിക്കാൻ സാധിക്കുമായിരുന്നു. ഇന്ത്യ മികച്ച രീതിയിൽ പോരാടിയെങ്കിലും അവസാനം വിജയം നേടാൻ സാധിച്ചില്ല” അശ്വിൻ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
ന്യൂസിലാൻഡിലെയുള്ള ഏകദിന പരമ്പരയിൽ ഒരു മത്സരത്തിൽ മാത്രമാണ് സിറാജിന് അവസരം ലഭിച്ചത്. പരമ്പരയിൽ അവസാന മത്സരത്തിൽ സിറാജ് ഇന്ത്യൻ നിരയിൽ ഉണ്ടായത്.
അവസാന മത്സരത്തിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയാണ് സിറാജ് തിളങ്ങിയത്. പ്ലെയിങ് ഇലവനിൽ തിരിച്ചെത്തിയ താരം ന്യൂ ബോളിൽ കൃത്യമായ നിയന്ത്രം വരുത്തി ഡോട്ട് ബോളുകൾ എറിഞ്ഞുകൊണ്ട് എതിരാളികളെ സമ്മർദ്ദത്തിലാക്കി.

സിറാജിന്റെ പന്തുകൾ കിവികളെ കടുത്ത വെല്ലുവിളിയിലാക്കി. ഫിൻ അലനെയും ടിം സൈഫർട്ടിനെയും പുറത്താക്കിയാണ് സിറാജ് കരുത്തുതെളിയിച്ചത്. ന്യൂസിലാൻഡ് അവസരം ലഭിച്ച ആദ്യ മത്സരത്തിൽ തന്നെ തന്റെ സ്ഥാനം ബെഞ്ചിൽ അല്ലെന്ന് മാനേജ്മെന്റിനോട് വിളിച്ചുപറയുന്നതായിരുന്നു സിറാജിന്റെ പ്രകടനം.


