ഇന്ത്യൻ താരം ഗുർണൂർ ബ്രാറിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം രവി ശാസ്ത്രി. ബ്രാർ ഓരോ മത്സരം കഴിയുമ്പോഴും കൂടുതൽ മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണെന്നാണ് ശാസ്ത്രി പറഞ്ഞത്.
“ഒരു യുവ ബൗളർ തന്റെ കഴിവ് തിരിച്ചറിഞ്ഞ് കൊണ്ട് കളിക്കാൻ ആഗ്രഹിക്കുന്നത് മികച്ച കാര്യമാണ്. ഈഡൻ പാർക്കിൽ അവനെ നമ്മൾ കണ്ടതാണ്. ഇപ്പോൾ അവന്റെ ആത്മവിശ്വാസം വർധിച്ചുവരികയാണ്. ഓരോ മത്സരത്തിലും അവൻ കൂടുതൽ മികച്ചതായിക്കൊണ്ടിരിക്കുകയാണ്” രവി ശാസ്ത്രി സോണി സ്പോർട്സിലൂടെ പറഞ്ഞു.
ന്യൂസിലാൻഡിനെതിരെയുള്ള രണ്ടാം എകദിനത്തിൽ ഇന്ത്യക്ക് വേണ്ടി നാല് വിക്കറ്റുകൾ നേടിയാണ് ഗുർനൂർ ബ്രാർ തിളങ്ങിയത്. 10 ഓവറിൽ രണ്ട് മെയ്ഡൻ അടക്കം 30 റൺസ് വിട്ടുനൽകിയാണ് താരം നാല് വിക്കറ്റുകൾ സ്വന്തമാക്കിയത്. ഏകദിനത്തിൽ ന്യൂസിലാൻഡിൽ കിവികൾക്കെതിരെയുള്ള ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച മൂന്നാമത്തെ ബൗളിംഗ് പ്രകടനമാണ് ഇത്. 2019ൽ 39 റൺസ് വഴങ്ങി നാല് വിക്കറ്റുകൾ നേടിയ കുൽദീപ് യാദവിനെയാണ് ബ്രാർ മറികടന്നത്.
ന്യൂസിലാൻഡിനെതിരെയുള്ള രണ്ടാം ഏകദിനത്തിൽ ഇന്ത്യ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം 4 റൺസിനാണ് വിജയിച്ചത്. മഴമൂലം 47 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കിവീസ് 134 റൺസിന് പുറത്തായി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ ഇന്നിങ്സിനിടെ വീണ്ടും മഴ പെയ്തതോടെ മത്സരം 26 ഓവറിൽ 110 റൺസ് വിജയലക്ഷ്യമാക്കുകയും ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയെ വിജയികളായി പ്രഖ്യാപിക്കുകയും ചെയ്തു.


