ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച മുഹമ്മദ് ഷമിയെ പ്രശംസിച്ച മുൻ ഇന്ത്യൻ താരം അജിങ്ക്യ രഹാനെ. നെറ്റ്സിൽ പരിശീലനം നടത്തുമ്പോൾ നേരിടാൻ ഏറ്റവും ബുദ്ധിമുട്ടിയ പന്തുകൾ ഷമിയുടേത് ആയിരുന്നുവെന്നാണ് രഹാനെ പറഞ്ഞത്.
”ടെസ്റ്റ് ആയാലും ഏകദിനമായാലും അദ്ദേഹം നന്നായി പന്തറിയുകയും ടീമിനെ വിജയിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ജീവിതത്തിൽ പല ബുദ്ധിമുട്ടുകളും നേരിട്ടെങ്കിലും കളിക്കളത്തിൽ എത്തി തന്റെ ഉത്തരവാദിത്വം നിറവേറ്റാൻ അദ്ദേഹം തയ്യാറായിരുന്നു. അദ്ദേഹത്തെ ഞങ്ങളുടെ ടീമിൽ ലഭിച്ചത് വലിയ ഭാഗ്യമായാണ് ഞാൻ കാണുന്നത്. നെറ്റ്സിൽ പരിശീലനം നടത്തുമ്പോൾ നേരിടാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ബൗളർ അദ്ദേഹം ആയിരുന്നു.
വളരെ മികച്ച രീതിയിൽ ആയിരുന്നു അദ്ദേഹം പന്തിറിഞ്ഞിരുന്നത്. പന്തറിയുമ്പോൾ അദ്ദേഹത്തിന്റെ സീം പൊസിഷനും അതിശയകരമായിരുന്നു. ഏത് സാഹചര്യത്തിലും മത്സരം ജയിക്കുമെന്ന് അദ്ദേഹത്തിന് ഉറച്ച വിശ്വാസം ഉണ്ടായിരുന്നു. എപ്പോഴും അങ്ങനെ ഒരു പോസിറ്റീവ് മനോഭാവമായിരുന്നു അദ്ദേഹത്തിന്റെത്” അജിങ്ക്യ രഹാനെ സോണി സ്പോർട്സിലൂടെ പറഞ്ഞു.

2013ൽ ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ഷമി 64 മത്സരങ്ങളിൽ നിന്നും 229 വിക്കറ്റുകളാണ് വീഴ്ത്തിയത്. വിദേശ ടെസ്റ്റുകളിലെ ഇന്ത്യയുടെ വിജയത്തിൽ നിർണായകമായ പങ്കുവഹിച്ച താരമാണ് ഷമി. ഇന്ത്യക്ക് വേണ്ടി രണ്ട് വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പുകളിൽ താരം കളിച്ചിട്ടുണ്ട്. 2023ലാണ് ടെസ്റ്റിൽ ഷമി അവസാനമായി ഇന്ത്യക്ക് വേണ്ടി കളത്തിലിറങ്ങിയത്. ടെസ്റ്റിൽ നിന്നും വിരമിച്ചെങ്കിലും ഷമി ഏകദിനത്തിലും ടി-20യിലും തുടരും


