ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ പോരാട്ടത്തിനായി ഇന്ത്യൻ ടീം നാളെ ക്രൈസ്റ്റ്ചർച്ചിലെ ഹാഗ്ലി ഓവളിൽ ഇറങ്ങുന്നു.
പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ഇന്ത്യയുടെ സാധ്യതാ പ്ലേയിംഗ് ഇലവനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നു. വിശ്രമം അനുവദിച്ച സൂപ്പർ താരം ജസ്പ്രീത് ബുംറയുടെ അഭാവത്തിൽ സീനിയര്‍ പേസർ ഭുവനേശ്വർ കുമാറായിരിക്കും ഇന്ത്യൻ പേസ് ആക്രമണത്തിന് നേതൃത്വം നൽകുന്നത്.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടി20 വിക്കറ്റ് വേട്ടക്കാരനായ അർഷദീപ് സിങ് ഭുവിക്കൊപ്പം പുതിയ പന്തെറിയും. അതേസമയം, മൂന്നാം പേസറുടെ സ്ഥാനത്തിനായി പ്രിൻസ് യാദവും മയങ്ക് യാദവും തമ്മിലാണ് ശക്തമായ മത്സരം നടക്കുന്നത്.
ഓപ്പണിങ്ങിൽ സഞ്ജുവും അഭിഷേകും; വൈഭവ് പുറത്തിരിക്കും
ഇന്ത്യൻ ബാറ്റിങ് നിരയിൽ പ്രതീക്ഷിച്ചതുപോലെ സഞ്ജു സാംസണും അഭിഷേക് ശർമയും തന്നെയായിരിക്കും ഓപ്പണർമാർ. ടീമിനൊപ്പം ഉണ്ടെങ്കിലും യുവതാരം വൈഭവ് സൂര്യവംശി ആദ്യ മത്സരത്തിൽ പ്ലേയിംഗ് ഇലവനിലുണ്ടാകില്ലെന്നും പുറത്തിരിക്കാനാണ് സാധ്യതയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ബാറ്റിംഗ് നിരയുടെ നട്ടെല്ലായ മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിൽ യഥാക്രമം ഇഷാൻ കിഷൻ, നായകൻ ശ്രേയസ് അയ്യർ, തിലക് വർമ എന്നിവർ അണിനിരക്കും.
സ്പിൻ നിരയിലും മാറ്റങ്ങൾ
സ്പിൻ വിഭാഗത്തിൽ കുൽദീപ് യാദവിന് ആദ്യ മത്സരത്തിൽ ഇടം ലഭിച്ചേക്കില്ല. പരിക്കിന് ശേഷം ടീമിൽ തിരിച്ചെത്തിയ വരുൺ ചക്രവർത്തിയായിരിക്കും പ്രധാന സ്പിന്നറായി പ്ലേയിംഗ് ഇലവനിൽ കളിക്കുക. വരുണ്‍ ടീമിലെത്തുമ്പോൾ കുൽദീപ് യാദവിന് പുറത്തിരിക്കേണ്ടി വരും.
കിവീസ് പിച്ചുകളിൽ പേസിന് മുൻഗണന ലഭിക്കുമെങ്കിലും, ബാറ്റിങ് കരുത്ത് വർദ്ധിപ്പിക്കുന്നതിനായി ഓൾറൗണ്ടർമാരായ അക്ഷർ പട്ടേലും നമൻ ധിറും പ്ലേയിംഗ് ഇലവനില്‍ തുടരാനാണ് സാധ്യത.
ഇന്ത്യയുടെ സാധ്യതാ പ്ലേയിംഗ് ഇലവൻ:
സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ, നമൻ ധീർ, അക്ഷർ പട്ടേൽ, ഭുവനേശ്വർ കുമാർ, അർഷദീപ് സിങ്, പ്രിൻസ് യാദവ്, വരുൺ ചക്രവർത്തി.


