Skip to content
cropped-Mast-Black-1.png

Primary Menu
  • Home
  • World
  • India
  • Kerala
  • Sports
  • Editorial
  • GULF
  • Culture
  • Video stories
  • Epaper
  • More
    • Local news
    • Business
    • Health
Light/Dark Button
  • Home
  • ഫോർലാൻ VS ഖാലിദ് ജമീൽ
  • Sports

ഫോർലാൻ VS ഖാലിദ് ജമീൽ

webdesk26 October 6, 2026 1 min read
indian footballteam

-ഷഹബാസ് വെള്ളില-

കൊൽക്കത്ത : തോറ്റെങ്കിലും മികച്ച പ്രകടനം കൊണ്ട്‌ കൈയടി നേടിയ ബ്രസീൽ മത്സരത്തിന് ശേഷം ഇന്ത്യ വീണ്ടും ഇന്ന് സാൾട്ട്ലേക്ക്‌ സ്റ്റേഡിയത്തിലേക്കിറങ്ങുന്നു. ഇന്ന് എതിരാളികൾ ലെജൻഡ് ഫുട്ബോൾ താരം ഡിയഗോ ഫോർലാൻ പരിശീലിപ്പിക്കുന്ന ഉറൂഗ്വ. ഫിഫ റാങ്കിങ്കിൽ 20 ആം സ്ഥാനത്ത്. അവസാനം നടന്ന രണ്ട് അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളിലും കരുത്തരോട് ഏറ്റുമുട്ടി ആത്മവിശ്വാസം ആർജിച്ച ഇന്ത്യ വലിയ പ്രതീക്ഷയിലാണ് കളത്തിലിറങ്ങുന്നത്.

photo by CK THANSEER

കരുത്തരായ പനാമായെ സമനിലയിൽ തളച്ച ഇന്ത്യ ശക്തരായ ബ്രസീലിനെതിരെ തോൽവി വഴങ്ങിയെങ്കിലും മികച്ച പ്രകടനം ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതാണ്. ഇന്ത്യൻ സമയം 7.30 നാണ് മത്സരം. ബ്രസീലിനെതിരെ പതിവ് ഫോമിൽ എത്താതിരുന്ന നായകൻ ഗുപ്രീതിനു പകരം പ്രഭ്സുഖൻ സിംഗ് ഗിൽ ആദ്യ ഇലവനിൽ ഇടംപിടിച്ചേക്കും. വേറെ കാര്യമായ മാറ്റങ്ങൾക്ക് കോച്ചു തുനിഞ്ഞേക്കില്ല. മലയാളി താരങ്ങളായ സഹൽ അബ്ദുൽ സമദും ആഷിഖ് കുരുണിയനും ബിജോയ്‌ വർഗീസും ആദ്യ ഇലവനിൽ സ്ഥാനം നിലനിർത്തിയേക്കും. റയൽ മാഡ്രിഡ്‌ സൂപ്പർ താരം ഫെഡറിക്കോ വാൽവെർഡെ പരിക്ക് മൂലം ടീമിനോപ്പം ഇല്ലെങ്കിലും മുൻ ലിവർപൂൾ സ്റ്റാർ സ്ട്രൈക്കർ ഡാർവിൻ നൂനിയസ് അടങ്ങുന്ന ലോകോത്തര ടീം ഇന്ത്യക്ക് കടുത്ത വെല്ലുവിളി ആണ്.

ഇന്ത്യയും ഉറുഗ്വെയും തമ്മിലുള്ള ഫുട്ബോൾ ചരിത്രത്തിൽ ഇരു ടീമുകളും ഇതുവരെ രണ്ട് തവണയാണ് ഔദ്യോഗികമായി നേർക്കുനേർ വന്നിട്ടുള്ളത്. ഈ രണ്ട് മത്സരങ്ങളിലും വിജയം ഉറുഗ്വയ്ക്കൊപ്പമായിരുന്നു. 1982 നെഹ്‌റു കപ്പിൽ ഇന്ത്യ -ഉറൂഗ്വ മത്സരം നടന്നത് ഇതേ നഗരത്തിലായിരുന്നു. സാൾട്ട്ലേക്ക് സ്റ്റേഡിയം നിർമിച്ചിട്ടില്ലാത്ത അന്ന് മത്സരം നടന്നത് ഈഡൻഗാർഡനിലായിരുന്നു. അന്ന് ഇന്ത്യ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോറ്റു.

ഡിയഗോ ഫോർലാൻ താൽക്കാലിക ചുമതല ഏറ്റെടുത്തതിന് ശേഷമുള്ള ഉറൂഗ്വയുടെ മൂന്നാം മത്സരമാണിത്. കന്നി മത്സരത്തിൽ ജപ്പാനെതിരെ തോറ്റ ടീം ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി. കോച്ച് ഫോർലാന് നിർണായക മത്സരം കൂടിയാണിത്.

സാധ്യത ടീം ഇന്ത്യ

ഗോൾകീപ്പർ: പ്രഭ്സുഖൻ സിംഗ് ഗിൽ

പ്രതിരോധ നിര : , ബിജോയ് വർഗീസ്, അൻവർ അലി, ആകാശ് മിശ്രമ, റഹീം അലി

മധ്യനിര: അപുയ, അനിരുദ്ധ് ഥാപ്പ, സഹൽ അബ്ദുൽ സമദ്, ആഷിഖ് കുരുണിയൻ, റയാൻ വില്യംസ്. മുന്നേറ്റം : മൻവീർ സിങ്

സാധ്യത ടീം ഉറുഗ്വെ

ഗോൾകീപ്പർ: സാന്റിയാഗോ മെലെ

പ്രതിരോധ നിര: ഗില്ലെർമോ വരേല, റൊണാൾഡ് അരാഹോ, ജോസെ മരിയ ഗിമെനെസ്, മത്തിയാസ് ഒലിവേര

മധ്യനിര : റോഡ്രിഗോ ബെന്റാങ്കുർ, ലൂക്കാസ് ടൊറേര, ജോർജിയൻ ഡി അരാസ്കെയറ്റ.

മുന്നേറ്റ നിര: ഫാകുണ്ടോ പെല്ലിസ്ട്രി, ഡാർവിൻ നൂനിയസ്, മാക്സിമിലിയാനോ അരൗജോ.

ഇന്ത്യ മികച്ച പ്രതിയോഗികൾ : ഡിയഗോ ഫോർലാൻ

കൊൽക്കത്ത : ഇന്ത്യൻ ഫുട്ബോൾ പുരോഗതിയുടെ ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും ഇന്ത്യ മികച്ച പ്രതിയോഗികൾ ആണെന്നും ഉരുഗ്വൻ മുഖ്യ പരിശീലകനും മുൻ താരവുമായ ഡിയഗോ ഫോർലാൻ. ഇന്ത്യയെപ്പോലുള്ള ഒരു രാജ്യം ബ്രസീൽ, ഉറുഗ്വേ തുടങ്ങിയ ശക്തരായ ടീമുകൾക്കെതിരെ കളിക്കുന്നത് അവരുടെ ഫുട്ബോളിന്റെ പുരോഗതിക്ക് ഏറെ നല്ലതാണെന്ന് അദ്ദേഹം പറഞ്ഞു. മെച്ചപ്പെടാൻ എപ്പോഴും മികച്ച ടീമുകളുമായി മത്സരിക്കണം.

കളിക്കാരെ നന്നായി മനസ്സിലാക്കാനും മികച്ചൊരു ടീമിനെ കെട്ടിപ്പടുക്കാനും മുൻ കളിക്കാരൻ എന്ന നിലയിലുള്ള തന്റെ അനുഭവസമ്പത്ത് സഹായിക്കുന്നുണ്ടെന്നും, കളിയിൽ താൻ ‘കോമൺ സെൻസ്’ (Common Sense) ഉപയോഗിക്കാനാണ് താല്പര്യപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ 2016 ഐഎസ്എൽ സെമിഫൈനലിൽ അത്ലറ്റിക്കോ ഡി കൊൽക്കത്തയ്‌ക്കെതിരെ റെഡ് കാർഡ് കണ്ട് പുറത്തുപോകേണ്ടി വന്ന കാര്യം താൻ ഇപ്പോഴും ഓർക്കുന്നുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പങ്കുവെച്ചു. അന്ന് സുനിൽ ഛേത്രിക്കൊപ്പം കളിച്ചതും മുംബൈ സിറ്റിയുടെ ദിനങ്ങളും ഏറെ മനോഹരമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിഴവുകൾ ആവർത്തിക്കില്ല : കാലിദ് ജമീൽ

ബ്രസീലിനോട് പരാജയപ്പെട്ടെങ്കിലും ആ മത്സരത്തിൽ നിന്ന് കളിക്കാർ മികച്ച അനുഭവസമ്പത്ത് നേടിയതായി കോച്ച് പറഞ്ഞു. വലിയ പിഴവുകൾ സംഭവിച്ചു. അത്‌ ആവർത്തിക്കില്ല. ലോകോത്തര ടീമുകൾക്കെതിരെ കളിക്കുമ്പോൾ സമ്മർദ്ദം സ്വാഭാവികമാണ്. എന്നാൽ നമ്മുടെ കളിക്കാരും കഴിവുള്ളവരാണെന്നും, തങ്ങളിൽ തന്നെ വിശ്വസിച്ച് ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകണമെന്നാണ് കളിക്കാരോട് പറഞ്ഞിട്ടുള്ളത്. കുറഞ്ഞ റാങ്കിലുള്ള ടീമുകൾക്കെതിരെ കളിക്കുന്നതിനേക്കാൾ നല്ലത് ഉറുഗ്വേ, ബ്രസീൽ തുടങ്ങിയ മികച്ച ടീമുകളോട് മത്സരിക്കുന്നതാണ്. ഇത് ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയ്ക്കും കളിക്കാരുടെ പുരോഗതിക്കും ഏറെ സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നല്ലൊരു മത്സരം കാഴ്ച്ചവെക്കുമെന്നും ടീം എല്ലാം അതിന് തയ്യാറായി നിൽക്കുകയാണെന്നും ഇന്ത്യൻ താരം ആകാശ് മിശ്ര പറഞ്ഞു.

Comments

About the Author

webdesk26

Editor

Author's posts

What do you feel about this?

  • Sports

Continue Reading

Previous: നഗോയ ഇന്ത്യയ്ക്ക് നല്‍കുന്ന പാഠം
Next: ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ ഏഴാമത് എംബിബിഎസ് ബാച്ചിന്റെ ബിരുദദാനം നടന്നു

Author's Other Posts

ഇരട്ട ഗോളിൽ തൂക്കിയത് വമ്പൻ റെക്കോഡ്; ചരിത്രം കുറിച്ച് ഹാരി കെയ്ൻ harry kane

ഇരട്ട ഗോളിൽ തൂക്കിയത് വമ്പൻ റെക്കോഡ്; ചരിത്രം കുറിച്ച് ഹാരി കെയ്ൻ

webdesk26 October 7, 2026
നഗോയ ഇന്ത്യയ്ക്ക് നല്‍കുന്ന പാഠം asian games

നഗോയ ഇന്ത്യയ്ക്ക് നല്‍കുന്ന പാഠം

webdesk26 October 6, 2026
അവസാന ആട്ടത്തിനൊരുങ്ങി മിശിഹ; മെസി യുഗത്തിന് നാളെ തിരശ്ശീല വീഴും messi argentina

അവസാന ആട്ടത്തിനൊരുങ്ങി മിശിഹ; മെസി യുഗത്തിന് നാളെ തിരശ്ശീല വീഴും

webdesk26 October 5, 2026
അദ്ദേഹത്തെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെടുക്കണം: നിർദേശവുമായി ഹനുമ വിഹാരി hanuma vihari

അദ്ദേഹത്തെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെടുക്കണം: നിർദേശവുമായി ഹനുമ വിഹാരി

webdesk26 October 5, 2026

Related Stories

sanju and wassim
  • News
  • Sports

ആ സമ്മർദ്ദം എപ്പോഴും അവന്റെ മേലുണ്ടാകും; സഞ്ജുവിനെതിരെ വസീം ജാഫറിന്റെ ഞെട്ടിക്കുന്ന പ്രസ്താവന

webdesk25 October 7, 2026
harry kane
  • Sports

ഇരട്ട ഗോളിൽ തൂക്കിയത് വമ്പൻ റെക്കോഡ്; ചരിത്രം കുറിച്ച് ഹാരി കെയ്ൻ

webdesk26 October 7, 2026
CR7 15
  • News
  • Sports

“അവൻ തന്നെക്കുറിച്ച് മാത്രമേ ചിന്തിക്കുന്നുള്ളൂ”: റൊണാൾഡോ സ്വാർത്ഥനാണെന്ന് മുൻ പോർച്ചുഗൽ താരം

webdesk25 October 7, 2026
CR7 AND LUKA
  • News
  • Sports

“സ്വന്തം രാജ്യത്ത് റൊണാൾഡോയ്ക്ക് ഇത് സംഭവിക്കരുത്”; പിന്തുണയുമായി ക്രൊയേഷ്യൻ ഇതിഹാസം

webdesk25 October 7, 2026
_CKT6679
  • Sports

കനത്ത മഴ തോൽവി; ആശ്വസിക്കാൻ ഥാപ്പയുടെ ഗോൾ

webdesk18 October 7, 2026
ronaldo 2
  • News
  • Sports

“എനിക്ക് ശിക്ഷ നൽകണം, പക്ഷെ വിരമിക്കില്ല”: കോച്ചിനെതിരെ തിരിഞ്ഞ് റൊണാൾഡോ

webdesk25 October 7, 2026

Latest

ആ സമ്മർദ്ദം എപ്പോഴും അവന്റെ മേലുണ്ടാകും; സഞ്ജുവിനെതിരെ വസീം ജാഫറിന്റെ ഞെട്ടിക്കുന്ന പ്രസ്താവന sanju and wassim 1

ആ സമ്മർദ്ദം എപ്പോഴും അവന്റെ മേലുണ്ടാകും; സഞ്ജുവിനെതിരെ വസീം ജാഫറിന്റെ ഞെട്ടിക്കുന്ന പ്രസ്താവന

webdesk25 October 7, 2026
ഇരട്ട ഗോളിൽ തൂക്കിയത് വമ്പൻ റെക്കോഡ്; ചരിത്രം കുറിച്ച് ഹാരി കെയ്ൻ harry kane 2

ഇരട്ട ഗോളിൽ തൂക്കിയത് വമ്പൻ റെക്കോഡ്; ചരിത്രം കുറിച്ച് ഹാരി കെയ്ൻ

webdesk26 October 7, 2026
മുഖത്തുനോക്കാതെ ഹർമനും സ്‌മൃതിയും, ഡ്രസിങ് റൂമിൽ പൊട്ടിത്തെറി – ഇന്ത്യൻ വനിതാ ടീമിൽ ചേരിപ്പോര് SMRITHI AND HARMEN 3

മുഖത്തുനോക്കാതെ ഹർമനും സ്‌മൃതിയും, ഡ്രസിങ് റൂമിൽ പൊട്ടിത്തെറി – ഇന്ത്യൻ വനിതാ ടീമിൽ ചേരിപ്പോര്

webdesk25 October 7, 2026
“അവൻ തന്നെക്കുറിച്ച് മാത്രമേ ചിന്തിക്കുന്നുള്ളൂ”: റൊണാൾഡോ സ്വാർത്ഥനാണെന്ന് മുൻ പോർച്ചുഗൽ താരം CR7 15 4

“അവൻ തന്നെക്കുറിച്ച് മാത്രമേ ചിന്തിക്കുന്നുള്ളൂ”: റൊണാൾഡോ സ്വാർത്ഥനാണെന്ന് മുൻ പോർച്ചുഗൽ താരം

webdesk25 October 7, 2026

Latest News

  • ആ സമ്മർദ്ദം എപ്പോഴും അവന്റെ മേലുണ്ടാകും; സഞ്ജുവിനെതിരെ വസീം ജാഫറിന്റെ ഞെട്ടിക്കുന്ന പ്രസ്താവന
  • ഇരട്ട ഗോളിൽ തൂക്കിയത് വമ്പൻ റെക്കോഡ്; ചരിത്രം കുറിച്ച് ഹാരി കെയ്ൻ
  • മുഖത്തുനോക്കാതെ ഹർമനും സ്‌മൃതിയും, ഡ്രസിങ് റൂമിൽ പൊട്ടിത്തെറി – ഇന്ത്യൻ വനിതാ ടീമിൽ ചേരിപ്പോര്
  • “അവൻ തന്നെക്കുറിച്ച് മാത്രമേ ചിന്തിക്കുന്നുള്ളൂ”: റൊണാൾഡോ സ്വാർത്ഥനാണെന്ന് മുൻ പോർച്ചുഗൽ താരം
  • “സ്വന്തം രാജ്യത്ത് റൊണാൾഡോയ്ക്ക് ഇത് സംഭവിക്കരുത്”; പിന്തുണയുമായി ക്രൊയേഷ്യൻ ഇതിഹാസം

You May Have Missed

sanju and wassim
  • News
  • Sports

ആ സമ്മർദ്ദം എപ്പോഴും അവന്റെ മേലുണ്ടാകും; സഞ്ജുവിനെതിരെ വസീം ജാഫറിന്റെ ഞെട്ടിക്കുന്ന പ്രസ്താവന

webdesk25 October 7, 2026
harry kane
  • Sports

ഇരട്ട ഗോളിൽ തൂക്കിയത് വമ്പൻ റെക്കോഡ്; ചരിത്രം കുറിച്ച് ഹാരി കെയ്ൻ

webdesk26 October 7, 2026
SMRITHI AND HARMEN

മുഖത്തുനോക്കാതെ ഹർമനും സ്‌മൃതിയും, ഡ്രസിങ് റൂമിൽ പൊട്ടിത്തെറി – ഇന്ത്യൻ വനിതാ ടീമിൽ ചേരിപ്പോര്

webdesk25 October 7, 2026
CR7 15
  • News
  • Sports

“അവൻ തന്നെക്കുറിച്ച് മാത്രമേ ചിന്തിക്കുന്നുള്ളൂ”: റൊണാൾഡോ സ്വാർത്ഥനാണെന്ന് മുൻ പോർച്ചുഗൽ താരം

webdesk25 October 7, 2026
  • Privacy Policy
  • Refund Policy
  • Terms
  • Contact Us
  • Facebook
  • Youtube
  • Whatsapp
  • Instagram
Copyright © 2026. Designed by Techblasters LLP