kerala
സുബൈദ വധക്കേസ്; പ്രതിയായ മകനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി
ജയിലില്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്.

പുതുപ്പാടി സുബൈദ വധക്കേസിലെ പ്രതിയായ മകന്‍ ആഷിക്കിനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ജയിലില്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. അതേസമയം പ്രതിയെ കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് ഇന്ന് താമരശേരി കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും.
പണം ആവശ്യപ്രകേപ്പെട്ടപ്പോള്‍ നല്‍കത്തതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. തനിക്ക് ജന്മം നല്‍കിയതിനുള്ള ശിക്ഷയാണ് നടപ്പാക്കിയതെന്നായിരുന്നു പ്രതിയുടെ പ്രതികരണം.
ലഹരിക്ക അടിമയായ പ്രതി നേരത്തെയും പശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു. കൊലപാതകം നടക്കുന്നതിന് രണ്ടു ദിവസം മുമ്പ് ആഷിഖ് വീട്ടില്‍ എത്തിയിരുന്നില്ല. എവിടെ പോയിരുന്നെന്ന് ചോദിച്ച മാതാവിനോട് പണം ആവശ്യപ്പെട്ടു. പിന്നീടുണ്ടായ തര്‍ക്കത്തിനൊടുവിലാണ് സുബൈദയെ കൊലപ്പെടുത്താനുള്ള സാഹചര്യം ഉണ്ടായത്.
ആഷിഖിന് ഒന്നര വയസ്സ് പ്രായമുള്ളപ്പോഴാണ് പിതാവ് വിവാഹബന്ധം വേര്‍പ്പെടുത്തി പിരിയുന്നത്. കൂലിപ്പണിക്ക് പോയാണ് സുബൈദ മകനെ വളര്‍ത്തിയിരുന്നത്.
kerala
സംസ്ഥാനത്ത് രണ്ട് റെയില്‍വെ സ്റ്റേഷനുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം
ടിക്കറ്റ് വരുമാനം കുറഞ്ഞതോടെ സ്റ്റേഷന്‍ നിര്‍ത്തലാക്കാമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു

കോഴിക്കോട് കണ്ണൂര്‍ ജില്ലകളിലെ റെയില്‍വെ സ്റ്റേഷനുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം. കോഴിക്കോട് ജില്ലയിലെ വെള്ളാര്‍ക്കാട് റെയില്‍വെ സ്റ്റേഷനും കണ്ണൂര്‍ ജില്ലയിലെ ചിറക്കല്‍ റെയില്‍വെ സ്റ്റേഷനുമാണ് പൂട്ടാന്‍ തീരുമാനമായത്.
നിരവധി കാലങ്ങളായി ജീവനക്കാരും യാത്രക്കാരും വിദ്യാര്‍ത്ഥികളും ആശ്രയിച്ചിരുന്ന രണ്ട് റെയില്‍വെ സ്റ്റേഷനുകളാണ് വെള്ളാര്‍ക്കാടും ചിറക്കലും. കൊവിഡ് സമയത്ത് തിരക്ക് കുറഞ്ഞപ്പോള്‍ നിരവധി ട്രെയിനുകള്‍ക്ക് ഇവിടെ സ്റ്റോപ്പ് റദാക്കിയിരുന്നു. പിന്നാലെ ടിക്കറ്റ് വരുമാനം കുറഞ്ഞതോടെ സ്റ്റേഷന്‍ നിര്‍ത്തലാക്കാമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.
kerala
വടകരയില്‍ ദേശീയ പാത സര്‍വീസ് റോഡില്‍ ഗര്‍ത്തം
റോഡില്‍ കുഴി രൂപപെട്ടതോടെ ദേശീയ പാതയില്‍ കിലോമീറ്ററുകളോളം ഗതാഗത തടസ്സം നേരിട്ടു.

വടകരയില്‍ ദേശീയ പാത സര്‍വീസ് റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടു. വടകര ലിങ്ക് റോഡിന് സമീപം കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന പാതയിലാണ് ഗര്‍ത്തം രൂപപെട്ടത്. തുടര്‍ന്ന് ദേശീയപാത കരാര്‍ കമ്പനി അധികൃതര്‍ കുഴി നികത്താന്‍ ശ്രമം തുടങ്ങി. ഇന്ന് വൈകീട്ട് 6 മണിയോടെയാണ് സംഭവം. റോഡില്‍ കുഴി രൂപപെട്ടതോടെ ദേശീയ പാതയില്‍ കിലോമീറ്ററുകളോളം ഗതാഗത തടസ്സം നേരിട്ടു.
kerala
കനത്ത മഴ; എറണാകുളത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
ജില്ലയില്‍ നാളെ ഒറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

കനത്ത മഴയും കാറ്റും മൂലം എറണാകുളം ജില്ലയിലെ പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ നാളെ ഒറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷാണ് അവധി പ്രഖ്യാപിച്ചത്.അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകമാണ്.
-
gulf3 days ago
യുഎഇ സ്വദേശിവല്‍ക്കരണം ലംഘിച്ച 2200 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു
-
film2 days ago
രാമനെ അറിയില്ല, രാവണനാണ് നായകന്; പുതിയ റാപ്പിനെ കുറിച്ച് റാപ്പര്‍ വേടന്
-
kerala3 days ago
ജുബൈലില്‍ കോഴിക്കോട് സ്വദേശിനി മരണപ്പെട്ടു
-
india2 days ago
പാകിസ്ഥാന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെച്ചു; സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ എന്‍ഐഎ അറസ്റ്റ് ചെയ്തു
-
kerala3 days ago
മാനന്തവാടിയില്‍ യുവതിയെ ആണ് സുഹൃത്ത് കുത്തിക്കൊന്നു
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; ‘യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും’; സണ്ണി ജോസഫ്
-
kerala3 days ago
മാനന്തവാടിയില്‍ യുവതി വെട്ടേറ്റ് മരിച്ച സംഭവം; പ്രതിയെയും കാണാതായ കുട്ടിയെയും കണ്ടെത്തി
-
kerala2 days ago
ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തിന് മുന്‍കൂര്‍ ജാമ്യമില്ല