Connect with us

india

വെജിറ്റേറിയന്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത ആൾക്ക് നോണ്‍ വെജ് ഭക്ഷണം നൽകി ; സൊമാറ്റോയ്ക്ക് പിഴ ചുമത്തി ഉപഭോക്തൃ കമ്മീഷൻ

സേവന വ്യവസ്ഥകള്‍ പ്രകാരം, റസ്റ്റോറന്റുകള്‍ നല്‍കുന്ന ഭക്ഷണം എത്തിക്കുന്ന പ്ലാറ്റ്ഫോം മാത്രമാണ് സൊമാറ്റോ എന്നും . ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ അല്ലാതെ മറ്റ് സാധനങ്ങള്‍ ലഭിക്കുന്നതിനും ഭക്ഷണത്തിന്റെ ഗുണനിലവാരം പോലുള്ളവയ്ക്കും ഉത്തരവാദികള്‍ അതത് റസ്റ്റോറന്റുകള്‍ മാത്രമാണെന്നാണ് കമ്പനിയുടെ വാദം.

Published

on

വെജിറ്റേറിയന്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത ആൾക്ക് നോണ്‍ വെജ് ഭക്ഷണം നൽകിയെന്ന പരാതിയിൽ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോയ്ക്കും ഭക്ഷണം വിതരണം ചെയ്ത റസ്റ്റോറന്റായ മക്ഡൊണാള്‍ഡിനും ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം ഒരു ലക്ഷം രൂപ പിഴ ചുമത്തി.2019ലെ ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ചതിനാണ് ജോധ്പൂര്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം ഒരു ലക്ഷം രൂപയുടെ പിഴ ചുമത്തിയത്. ഇതിന് പുറമെ കോടതി ചെലവായി 5000 രൂപ കൂടി നല്‍കണമെന്നും വിധിയിലുണ്ട്. പിഴ ചുമത്തപ്പെട്ട കാര്യം സ്ഥിരീകരിച്ച സൊമാറ്റോ, ഇക്കാര്യത്തില്‍ അപ്പീല്‍ നല്‍കാനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണെന്നും അറിയിച്ചിട്ടുണ്ട്.

സേവന വ്യവസ്ഥകള്‍ പ്രകാരം, റസ്റ്റോറന്റുകള്‍ നല്‍കുന്ന ഭക്ഷണം എത്തിക്കുന്ന പ്ലാറ്റ്ഫോം മാത്രമാണ് സൊമാറ്റോ എന്നും . ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ അല്ലാതെ മറ്റ് സാധനങ്ങള്‍ ലഭിക്കുന്നതിനും ഭക്ഷണത്തിന്റെ ഗുണനിലവാരം പോലുള്ളവയ്ക്കും ഉത്തരവാദികള്‍ അതത് റസ്റ്റോറന്റുകള്‍ മാത്രമാണെന്നാണ് കമ്പനിയുടെ വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന്റെ വിധിക്കെതിരെ അപ്പീല്‍ നല്‍കാനാണ് സൊമാറ്റോയുടെ തീരുമാനം.

india

‘കശ്മീരില്‍ കിട്ടിയ സഹോദരങ്ങളാണ് മുസാഫിറും സമീറും, അള്ളാ അവരെ രക്ഷിക്കട്ടെ’; പഹല്‍ഗാമില്‍ തീവ്രവാദി ആക്രമണത്തില്‍ മരിച്ച രാമചന്ദ്രന്റെ മകള്‍ ആരതി

Published

on

കൊച്ചി: ജമ്മുകശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച് വിശദീകരിച്ച് ദൃക്‌സാക്ഷിയായ കൊച്ചി സ്വദേശി ആരതി. ഭീകരാക്രമണത്തില്‍ ആരതിയുടെ പിതാവ് രാമചന്ദ്രനും കൊല്ലപ്പെട്ടിരുന്നു. വെടിവെപ്പ് താന്‍ നേരില്‍ കണ്ടെന്നും അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും ആരതി പറയുന്നു. കശ്മീരി ഡ്രൈവര്‍മാരായ മുസാഫിറും സമീറും തന്നെ അനിയത്തിയെപ്പോലെ കൊണ്ടുനടന്നു. പ്രദേശവാസികള്‍ വലിയ സഹായമായിരുന്നു. തനിക്ക് അവിടെ രണ്ട് സഹോദരങ്ങളെ കിട്ടിയെന്നാണ് എയര്‍പോര്‍ട്ടില്‍ വെച്ച് പറഞ്ഞതെന്നും ആരതി പറയുന്നു.

‘മിനി സ്വിറ്റ്‌സര്‍ലാന്റ് എന്നു പറഞ്ഞ ഏരിയയിലായിരുന്നു ഞങ്ങള്‍. നിറയെ വിദേശികള്‍ ഉണ്ടായിരുന്നു. പെട്ടെന്നാണ് ശബ്ദം കേട്ടത്. ഗണ്‍ ഷോട്ടാണെന്ന് മനസ്സിലായില്ല. രണ്ടാമത് വീണ്ടും ശബ്ദം കേള്‍ക്കുകയും ദൂരെ നിന്നും മുകളിലേക്ക് വെടിവെക്കുന്നത് കാണുകയും ചെയ്തു. തീവ്രവാദി ആക്രമണം ആണെന്ന് അപ്പോള്‍ തന്നെ മനസ്സിലായി. ഞാന്‍ അച്ഛനെയും മക്കളെയും നിലത്തേക്ക് കിടത്തി, ഞാനും കിടന്നു. അമ്മ കൂടെ ഉണ്ടായിരുന്നില്ല. പിന്നീട് അവിടെ നിന്നും ഓടിരക്ഷപ്പെടുകയായിരുന്നു. അതിനിടെയാണ് ഒരു തീവ്രവാദി പുറത്തേക്ക് വന്നത്. എല്ലാവരോടും കിടക്കാന്‍ പറഞ്ഞു. എന്തോ ചോദിക്കുന്നു ഷൂട്ട് ചെയ്യുന്നു എന്നതാണ് പിന്നീട് കണ്ടത്. അടുത്തതായി അച്ഛന്റെയും എന്റെയും അടുത്തേക്ക് വന്നു. ഒറ്റ വാക്കാണ് ചോദിച്ചത്. കലിമയെന്നാണ് പറഞ്ഞത്. മനസ്സിലായിരുന്നില്ല ആദ്യം. അപ്പോഴേക്കും അച്ഛനെയും എന്റെ മുന്നില്‍വെച്ച് വെടിവെച്ചു.

എന്റെ മക്കളും കൂടെയുണ്ടായിരുന്നു. ഞാന്‍ അച്ഛനെ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു. മക്കള്‍ ‘അമ്മാ ലെറ്റ്‌സ് മൂവ്’ എന്ന് പറഞ്ഞപ്പോഴാണ് അവിടെ നിന്നും മാറുന്നതിനെക്കുറിച്ച് ആലോചിച്ചത്. എന്റെ തലയില്‍ ഒന്ന് കുത്തിയിരുന്നു. വെടിവെക്കാനാണോ പേടിപ്പിക്കാനാണോ എന്നറിയില്ല. മക്കള്‍ കരഞ്ഞപ്പോള്‍ അയാള്‍ പോയി. എന്റെ അടുത്ത് വന്നയാള്‍ സൈനിക വേഷത്തില്‍ അല്ലായിരുന്നു. പടക്കം പൊട്ടണപോലത്തെ ശബ്ദമായിരുന്നു. അവരൊക്കെ എവിടെ നിന്നാണ് വന്നതെന്നൊന്നും എനിക്ക് അറിയില്ല. ഞാനൊരു ട്രോമയിലാണ് ഇത് പറയുന്നത്. ഏതൊക്കെയോ വഴികളിലൂടെ കാട്ടിലൂടെ ഓടി രക്ഷപ്പെട്ടു. അര മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞാണ് സിഗ്നല്‍ കിട്ടിയത്. തുടര്‍ന്ന് ഞാന്‍ എന്റെ കശ്മീരി ഡ്രൈവര്‍ മുസാഫിറിനെ ഫോണില്‍ വിളിച്ചു. അയാളാണ് മറ്റുകാര്യങ്ങളൊക്കെ ചെയ്തത്.

Continue Reading

india

പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ കേന്ദ്രസര്‍ക്കാര്‍ മറുപടി പറയണം; കോണ്‍ഗ്രസ്

ജമ്മുകശ്മീരിലെ സുരക്ഷ ചുമതല കേന്ദ്രസര്‍ക്കാരിനാണെന്നും ഉയരുന്ന ചോദ്യങ്ങള്‍ക്ക് കേന്ദ്രം ഉത്തരം പറയാന്‍ ബാധ്യസ്ഥരാണെന്നും കോണ്‍ഗ്രസ് പറഞ്ഞു

Published

on

ജമ്മു കാശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ കേന്ദ്രസര്‍ക്കാര്‍ മറുപടി പറയണമെന്ന് കോണ്‍ഗ്രസ്. ജമ്മുകശ്മീരിലെ സുരക്ഷ ചുമതല കേന്ദ്രസര്‍ക്കാരിനാണെന്നും ഉയരുന്ന ചോദ്യങ്ങള്‍ക്ക് കേന്ദ്രം ഉത്തരം പറയാന്‍ ബാധ്യസ്ഥരാണെന്നും കോണ്‍ഗ്രസ് പറഞ്ഞു.

നടക്കാനിരിക്കുന്ന സര്‍വകക്ഷി യോഗത്തിന് പ്രധാനമന്ത്രി അധ്യക്ഷത വഹിക്കണമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ വൈകിട്ട് ചേരുന്ന സര്‍വകക്ഷിയോഗത്തില്‍ രാഹുല്‍ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഉന്നയിക്കും.

Continue Reading

india

പെഹല്‍ഗാമില്‍ സുരക്ഷാ വീഴ്ച ഉണ്ടായത് എല്ലാവരും കാണുന്നതല്ലേ; കേന്ദ്രസര്‍ക്കാരിനെതിരെ രാജീവ് ചന്ദ്രശേഖര്‍

ആക്രമണം എങ്ങനെ നടന്നുവെന്നത് സര്‍ക്കാര്‍ പരിശോധിക്കുമെന്നും ഭീകരവാദത്തിനെതിരെ എല്ലാവരും ഒന്നിക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു

Published

on

പെഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ കേന്ദ്രസര്‍ക്കാരിനേയും ബിജെപി ദേശീയനേതൃത്വത്തിനേയും കുറ്റപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. പെഹല്‍ഗാമില്‍ സുരക്ഷാ വീഴ്ച ഉണ്ടായി എന്ന് എല്ലാവരും കാണുന്നതല്ലേയെന്ന് എന്ന് രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. ആക്രമണം എങ്ങനെ നടന്നുവെന്നത് സര്‍ക്കാര്‍ പരിശോധിക്കുമെന്നും ഭീകരവാദത്തിനെതിരെ എല്ലാവരും ഒന്നിക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

അതേസമയം, പെഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്താനിലെ ഹൈകമ്മീഷനിലെ സുരക്ഷ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഹൈ കമ്മീഷന് മുന്നിലെ പൊലീസ് ബാരിക്കേടുകള്‍ നീക്കം ചെയ്തു. പാകിസ്താന്റെ എക്‌സ് അക്കൗണ്ടും ഇന്ത്യ മരവിപ്പിച്ചു. ഇന്ത്യയില്‍ പാകിസ്താന്‍ എക്‌സ് അക്കൗണ്ട് ഇനി ലഭിക്കില്ല.

 

Continue Reading

Trending