Connect with us

GULF

പുതിയ ഭരണാധികാരികൾക്ക് അഭിനന്ദനവുമായി എം എ യൂസഫലി

Published

on

അബുദാബി: യു എ ഇ യിൽ പുതുതായി നിയമിതരായ ഭരണാധികാരികളെ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി അഭിനന്ദിച്ചു.

 

യു എ ഇ വൈസ് പ്രസിഡണ്ടായി നിയമിതനായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി കിരീടാവകാശിയായി നിയമിതനായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി ഉപഭരണാധികാരിയായി നിയമിതരായ ശൈഖ് ഹസ്സ ബിൻ സായിദ് അൽ നഹ്യാൻ, ശൈഖ് തനൂൻ ബിൻ സായിദ് അൽ നഹ്യാൻ എന്നിവരെയാണ് യൂസഫലി അഭിനന്ദിച്ചത്.

പുതുതായി നിയമിതരായ ഭരണാധികാരികൾ യു എ ഇ ക്ക് ഒരു മുതൽക്കൂട്ടാകുമെന്നും രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ പുതിയ തലങ്ങളിലേക്ക് എത്തിക്കുമെന്നും യൂസഫലി പറഞ്ഞു.

യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ദീർഘ വീക്ഷണത്തോടെയുള്ള നടപടികൾ രാജ്യത്തെ പുരോഗതിയിലേക്കാണ് നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

GULF

കെ. ​മു​ഹ​മ്മ​ദ്‌ ഈ​സ​യു​ടെ ഓ​ർ​മ​ക​ൾ ഉ​ണ​ർ​ത്തു​ന്ന സ്മ​ര​ണി​ക പു​റ​ത്തി​റ​ക്കാനൊരുങ്ങി കെ.​എം.​സി.​സി

ഈ​സ​ക്ക​യു​ടെ കു​ടും​ബ​ത്തി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ ബാ​ല്യ​വും കൗ​മാ​ര​വു​മു​ൾ​പ്പെ​ടെ​യു​ള്ള ജീ​വി​ത​കാ​ലം പ​ങ്കു​വെ​ക്കു​ന്ന സ്മ​ര​ണി​ക വ​രും​ത​ല​മു​റ​ക്ക് പ്ര​ചോ​ദ​ന​മാ​കു​ന്ന ഉ​ള്ള​ട​ക്ക​ത്തോ​ടെ​യാ​ണ് പ്ര​സി​ദ്ധീ​ക​രി​ക്കു​ക.

Published

on

കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ജീ​വി​തം സ​മ​ർ​പ്പി​ച്ച ക​ലാ, കാ​യി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന കെ. ​മു​ഹ​മ്മ​ദ്‌ ഈ​സ​യു​ടെ ഓ​ർ​മ​ക​ൾ ഉ​ണ​ർ​ത്തു​ന്ന സ്മ​ര​ണി​ക പു​റ​ത്തി​റ​ക്കു​മെ​ന്ന് കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഈ​സ​ക്ക​യു​ടെ കു​ടും​ബ​ത്തി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ ബാ​ല്യ​വും കൗ​മാ​ര​വു​മു​ൾ​പ്പെ​ടെ​യു​ള്ള ജീ​വി​ത​കാ​ലം പ​ങ്കു​വെ​ക്കു​ന്ന സ്മ​ര​ണി​ക വ​രും​ത​ല​മു​റ​ക്ക് പ്ര​ചോ​ദ​ന​മാ​കു​ന്ന ഉ​ള്ള​ട​ക്ക​ത്തോ​ടെ​യാ​ണ് പ്ര​സി​ദ്ധീ​ക​രി​ക്കു​ക.

ഖ​ത്ത​റി​ലെ​യും നാ​ട്ടി​ലെ​യും വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളും, സം​ഗീ​ത​ലോ​ക​ത്തെ​യും കാ​യി​ക​ലോ​ക​ത്തെ​യും പ്ര​ശ​സ്ത​രും പ്ര​തി​ഭ​ക​ളും, ഈ​സ​ക്ക​യു​മാ​യു​ള്ള ആ​ഴ​മേ​റി​യ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ന്ന സ്മ​ര​ണി​ക പ്രൗ​ഢ​ഗം​ഭീ​ര​മാ​യ സ​ദ​സ്സി​ൽ ഖ​ത്ത​റി​ലും നാ​ട്ടി​ലും പ്ര​കാ​ശ​നം ചെ​യ്യും. പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ വി​വി​ധ കാ​ല​ങ്ങ​ളി​ലു​ള്ള ചി​ത്ര​ങ്ങ​ളും വി​ഡി​യോ​യു​മു​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള ഈ​സ​ക്ക​യു​ടെ ജീ​വി​തം പ​റ​യു​ന്ന ഡോ​ക്യു​മെ​ന്റ​റി​യും പ്ര​ദ​ർ​ശി​പ്പി​ക്കും. സ്മ​ര​ണി​ക​യു​ടെ പ്ര​സി​ദ്ധീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ ക​മ്മി​റ്റി​ക​ളും രൂ​പ​വ​ത്ക​രി​ച്ചു.

നാ​ട്ടി​ലും മ​റു​നാ​ട്ടി​ലു​മാ​യി മ​ത രാ​ഷ്ട്രി​യ ക​ലാ കാ​യി​ക ജീ​വ കാ​രു​ണ്യ സേ​വ​ന മേ​ഖ​ല​ക​ളി​ൽ ത​ന്റേ​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച അ​ദ്ദേ​ഹ​ത്തി​ന്റെ ജീ​വി​ത​വും പ്ര​വ​ർ​ത്ത​ന​വും രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യി​രി​ക്കും സ്മ​ര​ണി​ക​യെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

വ്യ​ക്തി​പ​ര​മാ​യ ഓ​ർ​മ​ക​ൾ, അ​നു​ഭ​വ​ങ്ങ​ൾ, ഫോ​ട്ടോ​ഗ്രാ​ഫു​ക​ൾ എ​ന്നി​വ മാ​ർ​ച്ച് 30ന് ​മു​മ്പാ​യി [email protected] എ​ന്ന വി​ലാ​സ​ത്തി​ൽ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. തു​മാ​മ കെ.​എം.​സി.​സി ഓ​ഫി​സി​ൽ ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ഡോ. ​അ​ബ്‌​ദു​ൽ സ​മ​ദ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലീം നാ​ല​ക​ത്ത്‌, ട്ര​ഷ​റ​ർ പി.​എ​സ്.​എം ഹു​സൈ​ൻ, വേ​ൾ​ഡ് കെ.​എം.​സി.​സി സെ​ക്ര​ട്ട​റി അ​ബ്‌​ദു​ൽ നാ​സ​ർ നാ​ച്ചി, അ​​ൈ​ഡ്വ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ എം.​പി ഷാ​ഫി ഹാ​ജി, കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ന്റ് സ​വാ​ദ് വെ​ളി​യം​കോ​ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പ്ര​സി​ദ്ധീ​ക​ര​ണ ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യി ഡോ. ​അ​ബ്ദു​ൽ സ​മ​ദി​നെ​യും, ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യി സ​ലിം നാ​ല​ക​ത്തി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. സി.​പി സൈ​ത​ല​വി, ഷ​രീ​ഫ് സാ​ഗ​ർ, എ​സ്.​എ.​എം ബ​ഷീ​ർ, ക​മാ​ൽ വ​ര​ദൂ​ർ, സ​ലീം നാ​ല​ക​ത്ത് എ​ന്നി​വ​രാ​ണ് എ​ഡി​റ്റോ​റി​യ​ൽ ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ.

Continue Reading

GULF

മാസപ്പിറവി ദൃശ്യമായി; ഒമാൻ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ നാളെ വ്രതാരംഭം

Published

on

ജിദ്ദ: വെള്ളിയാഴ്‌ച വൈകീട്ട് മാസപ്പിറവി ദൃശ്യമായതിനാൽ ഒമാൻ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ ശനിയാഴ്ച റമദാൻ ഒന്ന്. മാസപ്പിറവി കണ്ടത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് അൽപ സമയത്തിനകം സൗദി സുപ്രീംകോടതിയിൽ നിന്നും പുറത്തിറങ്ങും.

Continue Reading

GULF

ഇടത് സംഘടനാ നേതൃത്വവും അധ്യാപകരും റാഗിങ്ങിനെ നിസാരവത്കരിക്കുന്നു – ദിശ തൃത്താല ഖത്തർ കെഎംസിസി

ഖത്തർ കെഎംസിസി തൃത്താല മണ്ഡലം കമ്മറ്റിയുടെ പഠന ഗവേഷണ പരിശീലന വിഭാഗം “ദിശ തൃത്താല” ആന്റി റാഗിങ് നിയമങ്ങൾ കർശനമാക്കുകയും, കുറ്റവാളികൾക്കെതിരെ ദ്രുതഗതിയിൽ നടപടികൾ സ്വീകരിക്കാൻ പോലീസും അധികാരികളും തയ്യാറാകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പ്രമേയം അവതരിപ്പിച്ചു.

Published

on

ദോഹ: കോളേജുകളിൽ ഇടത് വിദ്യാർത്ഥി സംഘടനാ പ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തിവരുന്ന ക്രൂരമായ റാഗിങ് വാർത്തയാവുകയും വീഡിയോ ദൃശ്യങ്ങൾ പുറത്ത് വരുകയും ചെയത സാഹചര്യത്തിൽ ഖത്തർ കെഎംസിസി തൃത്താല മണ്ഡലം കമ്മറ്റിയുടെ പഠന ഗവേഷണ പരിശീലന വിഭാഗം “ദിശ തൃത്താല” ആന്റി റാഗിങ് നിയമങ്ങൾ കർശനമാക്കുകയും, കുറ്റവാളികൾക്കെതിരെ ദ്രുതഗതിയിൽ നടപടികൾ സ്വീകരിക്കാൻ പോലീസും അധികാരികളും തയ്യാറാകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പ്രമേയം അവതരിപ്പിച്ചു.

തുമാമ കെഎംസിസി ഹാളിൽ നടന്ന ദിശ ഫെബ്രുവരി സെഷനിൽ അവതരിപ്പിച്ച പ്രമേയത്തിൽ റാഗിങ്ങിലൂടെ ഇടത് വിദ്യാർത്ഥി സംഘടനയുടെ നേതൃ നിരയിലുള്ള വിദ്യാർത്ഥികൾ സഘടിതമായി നടത്തുന്ന ക്രൂരമായ റാഗിങ്ങും, അതിന് മൗന സമ്മതം നൽകുകയും, പ്രസ്താവനകളിലൂടെ നിസാരവത്കരിക്കുകയും ചെയ്യുന്ന ഇടതു സംഘടനാ അധ്യാപകരും രാഷ്ട്രീയ നേതൃത്വവും വിദ്യാർത്ഥികൾക്കിടയിൽ ഭയവും അഭമാനബോധവും അതിലൂടെ ഗുരുതരമായ മാനസിക പ്രശ്നങ്ങളിലേക്കും, ആത്മഹത്യയിലേക്കും വിദ്ധ്യാർതികളെ കൊണ്ടെത്തിക്കുകയാണെന്നും, റാഗിങ്ങിനിരയായ വിദ്യാർത്ഥികൾക്ക് മാനസികവും നിയമപരവുമായ പിന്തുണയും, അവശ്യമായ സാഹചര്യത്തിൽ കൗൺസിലിംങും നൽകാൻ അധ്യാപക വിദ്യാർത്ഥി സംഘടനകൾ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.

Continue Reading

Trending