Connect with us

kerala

രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ

221986 വോട്ടുകൾക്കാണ് രാഹുല്‍ വിജയിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ അബിൻ വർക്കിക്ക് 168588 വോട്ടുകള്‍ ലഭിച്ചു. അരിത ബാബുവിന് 31930 വോട്ടുകളാണ് ലഭിച്ചത്.

Published

on

യൂത്ത് കോൺഗ്രസ് തെരെഞ്ഞടുപ്പ് ഫലം പ്രഖ്യാപിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി രാഹുല്‍ മാങ്കൂട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു.  221986 വോട്ടുകൾക്കാണ് രാഹുല്‍ വിജയിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ അബിൻ വർക്കിക്ക് 168588 വോട്ടുകള്‍ ലഭിച്ചു. അരിത ബാബുവിന് 31930 വോട്ടുകളാണ് ലഭിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കൊലവിളി പ്രസംഗം; ബിജെപി നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു

വീഡിയോ തെളിവുകള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് നടപടി.

Published

on

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ബിജെപി നേതാക്കളുടെ കൊലവിളി പ്രസംഗത്തില്‍ പൊലീസ് കേസെടുത്തു. ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഓമനക്കുട്ടന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. വീഡിയോ തെളിവുകള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് നടപടി.

കൊലവിളി നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്നലെ വ്യാപക പ്രതിഷേധം നടന്നിരുന്നു. പാലക്കാട് കാലുകുത്താന്‍ അനുവദിക്കില്ലെന്നും രാഹുലിന്റെ തല ആകാശത്ത് കാണേണ്ടി വരുമെന്നും ജില്ലാ ജനറല്‍ സെക്രട്ടറി ഓമനക്കുട്ടന്‍ ഭീഷണി മുഴക്കിയിരുന്നു.

അതേസമയം പാലക്കാട് നഗരസഭയിലെ നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവ് ഹെഡ്‌ഗേവാറിന്റെ പേര് നല്‍കാനുള്ള നീക്കം വിവാദമാക്കിയ നടപടിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചിനിടെ നടത്തിയ സ്വാഗത പ്രസംഗത്തിനിടെയാണ് വീണ്ടും ഭീഷണിയുണ്ടായത്.

 

 

 

Continue Reading

kerala

മൂന്നാം നിലയില്‍ നിന്നും താഴെ ഷീറ്റിലേക്ക്, പിന്നെ സ്വിമ്മിങ് പൂളിലേക്ക്; പോലീസ് പരിശോധനയില്‍ സിനിമാസ്‌റ്റൈലില്‍ രക്ഷപ്പെട്ട് ഷൈന്‍

ബുധനാഴ്ച രാത്രി പതിനൊന്ന് മണിയോടെ കൊച്ചിയിലെ ഹോട്ടലില്‍ നിന്നുമാണ് നടന്‍ ഷൈന്‍ ടോം ചാക്കോ ഇറങ്ങിയോടിയത്.

Published

on

പോലീസ് പരിശോധനയില്‍ നിന്നും സിനിമാ സ്‌റ്റൈലില്‍ രക്ഷപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ. ഡാന്‍സാഫ് ടീമിന്റെ ലഹരി പരിശോധനക്കിടെ ഷൈന്‍ ഹോട്ടലിലെ മൂന്നാം നിലയിലെ മുറിയില്‍ നിന്നും ജനല്‍ വഴി പുറത്തേക്കിറങ്ങിയോടുകയായിരുന്നു. ബുധനാഴ്ച രാത്രി പതിനൊന്ന് മണിയോടെ കൊച്ചിയിലെ ഹോട്ടലില്‍ നിന്നുമാണ് നടന്‍ ഷൈന്‍ ടോം ചാക്കോ ഇറങ്ങിയോടിയത്. കഴിഞ്ഞ അഞ്ച് ദിവസങ്ങളായി പോലീസ് നിരീക്ഷണത്തിലായിരുന്നു നടന്‍.

സൂത്രവാക്യം എന്ന സിനിമയുടെ ലൊക്കേഷനില്‍വെച്ച് ഷൈന്‍ ലഹരി ഉപയോഗിക്കുകയും തന്നോട് മോശമായി പെരുമാറുകയും ചെയ്തുവെന്ന പരാതിയുമായി നടി വിന്‍സി അലോഷ്യസ് രംഗത്തെത്തിയിരുന്നു. സാമൂഹികമാധ്യമങ്ങളിലൂടെയായിരുന്നു വിന്‍സി ഇക്കാര്യം വെളിപ്പെടുത്തിയത്. പിന്നീട് താരസംഘടനക്ക് അടക്കം പരാതി നല്‍കുകയായിരുന്നു.

ബുധനാഴ്ച പുലര്‍ച്ചെ 5.30ഓടുകൂടിയാണ് ഷൈന്‍ ഹോട്ടലില്‍ മുറിയെടുക്കുന്നത്. ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായാണ് ഡാന്‍സാഫ് സംഘം പരിശോധനക്കായി കൊച്ചിയിലെ ഹോട്ടലില്‍ എത്തിയത്. നടന്റെ മുറിയില്‍ ലഹരി ഉപയോഗം നടക്കുന്നുണ്ടെന്ന വിവരം ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതിനുമുമ്പേ നടന്‍ ജനല്‍ വഴി ചാടി ഇറങ്ങി ഓടുകയായിരുന്നു. മൂന്നാം നിലയില്‍ നിന്നും ഹോട്ടലിലെ സ്വിമ്മിങ് പൂളിലേക്ക് ചാടുകയും അവിടെ നിന്ന് ഹോട്ടലിലെ എമര്‍ജന്‍സി എക്‌സിറ്റ് വഴി പടികളിറങ്ങി ഷൈന്‍ ഇറങ്ങി ഓടുകയും ഹോട്ടലിന്റെ ലോബി വഴി പുറത്തേക്ക് പോകുകയുമായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

അതേസമയം ഷൈന്‍ താമസിച്ചിരുന്ന മുറിയില്‍ നിന്ന് ലഹരി വസ്തുക്കള്‍ കണ്ടെത്തിയിട്ടില്ല. കൂടെ ഉണ്ടായിരുന്ന ആളെ വിശദമായി ചോദ്യം ചെയ്തു.

 

Continue Reading

kerala

ഷൈന്‍ ടോം ചാക്കോയെ അമ്മയില്‍ നിന്ന് പുറത്താക്കും; നടപടി തുടങ്ങി

ഇതിനുള്ള നടപടികള്‍ക്ക് അമ്മ സംഘടന തുടക്കം കുറിച്ചു.

Published

on

താരസംഘടനയായ അമ്മയില്‍ നിന്ന് ഷൈന്‍ ടോം ചാക്കോയെ പുറത്താക്കും. ഇതിനുള്ള നടപടികള്‍ക്ക് അമ്മ സംഘടന തുടക്കം കുറിച്ചു. അഡ്‌ഹോക് കമ്മിറ്റി ചേര്‍ന്ന് ഷൈനിനെതിരായ നടപടി തീരുമാനിക്കുമെന്നും വൈകാതെ തന്നെ ഇക്കാര്യത്തില്‍ അമ്മ സംഘടനയുടെ ഔദ്യോഗിക തീരുമാനം പുറത്ത് വരുമെന്നാണ് റിപ്പോര്‍ട്ട്.

ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന നടി വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തതിലെ കുറ്റാരോപിതന്‍ നടന്‍ ഷൈന്‍ ടോം ചാക്കോയാണെന്ന് വ്യക്തമായിരുന്നു.സംഭവത്തില്‍ നടി വിന്‍സി അലോഷ്യസ് ഫിലിം ചേംബര്‍, സിനിമയുടെ ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റി എന്നിവയില്‍ പരാതി നല്‍കി.

മലയാള സിനിമ സെറ്റില്‍ കൂടെ അഭിനയിച്ച നടന്‍ ലഹരി ഉപയോഗിച്ചതായ മലയാള ചലച്ചിത്ര നടി വിന്‍സി അലോഷ്യസ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. നടിയില്‍നിന്ന് വിവരം ശേഖരിക്കാനും തുടര്‍ന്ന് അന്വേഷണം നടത്താനും എക്‌സൈസ് വകുപ്പ് നടപടി തുടങ്ങി.

Continue Reading

Trending